Wednesday
23 May 2018

Fashion

ലിസോതോയിൽ നിന്നും മറ്റൊരു ഭീമൻ രത്‌നം കൂടി

തെക്കേആഫ്രിക്കന്‍ രാജ്യമായ ലിസോതോയിലെ ലെറ്റ്‌സെങ് മൈനില്‍നിന്നും ഭീമന്‍ 910കാരറ്റ് ര ത്‌നം കുഴിച്ചെടുത്തു. ബ്രിട്ടീഷ് മൈനിംങ് കമ്പനിയായ ജെം ഡയമണ്ട്‌സ് ആണ് ഇത് കുഴിച്ചെടുത്തത്. വിപണിയില്‍ ഇതിന് നാലുകോടി ഡോളര്‍വിലവരും. വലിപ്പത്തില്‍ ലോകത്തെ അഞ്ചാമത്തെതാണ് ഇതെന്നും മികച്ച നിലവാരമുള്ളതാണെന്നും ജെം ഡയമണ്ട്...

ഐ ഫ്രെഷ് മിസിസ് കേരള ടൈറ്റില്‍ വിന്നര്‍ സജിനാസ് സലീം

കൊച്ചി:വിവാഹിതരായ മലയാളി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഐ ഫ്രെഷ് മിസിസ് കേരള ഗ്രാന്‍ഡ് ഫിനാലെ സൗന്ദര്യ മല്‍സരത്തില്‍ മിസിസ് കേരള ടൈറ്റില്‍ വിന്നറായി സജിനാസ് സലീം  (തിരുവനന്തപുരം )തെരഞ്ഞെടുക്കപ്പെട്ടു. ചിത്രപോള്‍ (കോട്ടയം )ഫസ്റ്റ് റണ്ണറപ്പായും രേഷ്മ ഖുറൈഷി (തൃശൂര്‍ ) സെക്കന്റ് റണ്ണറപ്പായും...

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്. ഫ്രാന്‍സില്‍ നിന്നും നെയ്ത 8,095 മീറ്റര്‍ നീളമുള്ള ഡ്രസ്സിനാണ് റെക്കോര്‍ഡ്. 15 സന്നദ്ധസേവകരുടെ സഹായത്തോടെയാണ് വസ്ത്രം തുന്നിയത്. ഓരോരോ ഭാഗങ്ങളായാണ് തുന്നല്‍ ആരംഭിച്ചത്. ഏകദേശം രണ്ടു മാസമെടുത്തു വസ്ത്രം തുന്നിയെടുക്കാന്‍. 1,203.9 മീറ്ററാണ്...

ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീ

അനോക്യായ്, ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയാണിവൾ. ദക്ഷിണ സുഡാനിൽ നിന്നുള്ള ഇവരെയാണ് ഇക്കുറി ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോരിയായ സ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാ‌‌ഞ്ചസ്റ്ററിലാണ് ഇവരുടെ താമസം. ന്യൂ ഹാംസ്ഫിയർ സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാർഥിനിയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ വൈറലായിരിക്കുന്നത്. ലോകത്തിലെ ഇപ്പോഴുള്ള...

രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി 

മറൈൻഡ്രൈവിൽ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിൽ പ്രശസ്ത ഹെയർ ഡിസൈനർ നെരുണിക പുതിയ ഹെയർ ഡിസൈൻ രീതി പരിചയപ്പെടുത്തുന്നു കൊച്ചി: ഓൾ കേരള കോസ്മെറ്റിക്സ് സെയിൽസ് ആൻഡ് സപ്ലൈസ് അസോസിയേൻ സംഘടിപ്പിക്കുന്ന രാജ്യാന്തര   ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി. ഹെയർ...

ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പറ്റിയത്..

തെഹ്‌റാന്‍: പ്രമുഖ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയോടുള്ള ആരാധനമൂത്ത് പെണ്‍കുട്ടി ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആഞ്ജലീന ജോളിയുടെ മുഖച്ഛായ വരാനായി 19 കാരിയായ പെണ്‍കുട്ടി നടത്തിയത് 50 പ്ലാസ്റ്റിക് സര്‍ജറികളാണ്. സഹര്‍ തബാര്‍ എന്ന പെണ്‍കുട്ടിയുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍...

വിശ്വസുന്ദരിയുടെ പറയുന്നു: വിശ്വസുന്ദരിപ്പട്ടത്തിന് എന്നെ അര്‍ഹയാക്കിയത് എന്റെ സഹോദരി

സുന്ദരിമാരുടെ സുന്ദരിയായി സൗത്ത് ആഫ്രിക്കന്‍ സ്വദേശി ഡെമി ലെ നെല്‍ പീറ്റേഴ്‌സ് സ്വരാജ്യത്തിന് അഭിമാന കിരീടം സമര്‍പ്പിച്ചു. 2017 വിശ്വസുന്ദരിക്കുള്ള കിരീടം ശിരസ്സില്‍ എറ്റുവാങ്ങിയ ഡെമിയുടെ ഏറ്റവും വലിയ പ്രചോദനം അവളുടെ ഭിന്നശേഷിക്കാരിയായ സഹോദരിയായിരുന്നു. 22 കാരിയായ ഡെമി ബിസിനസ് മാനേജ്‌മെന്റ്...

‘ജയിലെന്ന നരകത്തിലെ ആ സുദിനം’- ജയിലിലെ സുന്ദരിയെ കണ്ടെത്താൻ

ബ്രസീൽ:റിയോ ഡി ജനീറോയിലെ വനിതാ ജയിലിലെ തടവുകാർക്ക് അത് അസാധാരണമായ ഒരു ദിനമായിരുന്നു. ഒരു ദിവസത്തേക്ക് ബോറടിപ്പിക്കുന്ന ലോക്കപ്പ് വേഷങ്ങൾക്ക് ഗുഡ്‌ബൈ പറഞ്ഞ് സിൽക്ക് ഗൗണും ഹൈഹീൽസും മേക്ക് അപ്പും അണിഞ്ഞൊരു ദിനം. ജയിലിലെ സുന്ദരിയെ കണ്ടെത്താൻ സൗന്ദര്യ മത്സരം ഒരുക്കി...

രാമായണകഥയുമായൊരു സാരി:നെയ്ത്തുകാരന് ഡോക്ടറേറ്റ്

പ്രതീകാത്മക ചിത്രം കൃഷ്ണനഗർ: ആറു മുഴം ചേലയിൽ രാമായണ കഥയുടെ ഏഴ് അദ്ധ്യായങ്ങൾ തുന്നിച്ചേർത്തപ്പോൾ ബീരൻ കുമാർ ബസക്ക് എന്ന നെയ്ത്തുകാരൻ കരുതിയിരുന്നില്ല തന്നെ തേടി ഡോക്ടറേറ്റ് എത്തുമെന്ന്. രണ്ട് ദശാബ്ദങ്ങൾക്ക് ഇപ്പുറം വേൾഡ് റെക്കോർഡ്‌സ് യൂണിവേഴ്സിറ്റിയാണ് ബസക്കിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്....

2017 ലെ ലോകസുന്ദരി ഇന്ത്യക്കാരി

21 കാരി മാനുഷി ലോകസുന്ദരിപ്പട്ടം നേടി. 20178 ലെ മിസ്വേള്‍ഡ് കിരീടത്തിന് അവകാശിയായ മാനുഷി ചില്ലാര്‍ ഹരിയാന സ്വദേശിയാണ്. ആദ്യ നാല്‍പ്പതില്‍ നിന്ന് പതിനഞ്ചിലെത്തിയാണ് മാനുഷി കിരീടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പെയിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ...