Saturday
21 Oct 2017

Food

അത്തിപ്പഴം മരുന്നിനും

അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ആരുംതന്നെയില്ല. ആര്‍ട്ടിക്കേസി കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്. ഫൈക്കസ് ജനുസില്‍ ഉള്‍പ്പെടുന്ന ഇത് കണ്‍ട്രിഫിഗ് എന്നും അറിയപ്പെടുന്നു. ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയത്തി, വിഴുലത്തി, പേരത്തി, കരുകത്തി എന്നിങ്ങനെ 13 ഇനം അത്തികളുണ്ടെന്നാണ്...

പതഞ്ജലിക്ക് തിരിച്ചടി; നെല്ലിക്കാ ജ്യൂസിന് നിരോധനം

പതഞ്ജലിക്ക് തിരിച്ചടി, ഉപയോഗയോഗ്യമല്ലെന്നപേരില്‍ നെല്ലിക്കാ ജ്യൂസ് ഡിഫന്‍സ് കാന്റീന്‍ സ്്‌റോര്‍ നിരോധിച്ചു.ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ഫുഡ് ലാബ് ആണ് ജ്യൂസ് ഉപയോഗയോഗ്യമല്ലെന്ന നോട്ടീസ് പുറത്തുവിട്ടത്. ഇതിന്‌റെ വെളിച്ചത്തിലാണ് ഡിഫന്‍സ് കാന്റീന്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ആംലാ ജ്യൂസിനെ കൈവിട്ടത്....

‘മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍’ നല്ല പാലുല്‍പ്പാദനത്തിന്

അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ശുദ്ധമായ പാലുല്‍പ്പാദനം ലക്ഷ്യമാക്കി കോഴിക്കോട് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ 'മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍' പദ്ധതി നടപ്പിലാക്കുന്നു. പാലിന്റെ ഗുണ നിലവാരവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും പരമ്പരാഗത രീതികളില്‍ നിന്ന് മാറി പാലിലെ മൈക്രോ ബിയല്‍ ക്വാളിറ്റി,...

പ്രവാസി കുട്ടികള്‍ക്ക് പ്ലാവിലക്കുമ്പിളിലെ കഞ്ഞിയും പയറും പപ്പടവും ആദ്യാനുഭവം

പ്രവാസി കുരുന്നുകള്‍ മലയാളിത്തത്തിലേയ്ക്ക് ഒരു തിരിച്ചൊഴുക്കു നടത്തിയത് അബുദാബിയിലെ അവധിക്കാലത്തെ ആദ്യാനുഭവമായി. മലയാളിക്ക് നഷ്ടപ്പെട്ട നന്മകളുടെ വീണ്ടെടുപ്പുകൂടിയായി അബുദാബി സോഷ്യല്‍സെന്റര്‍ കുട്ടികള്‍ക്കായി ഒരുക്കിയ കഞ്ഞിസദ്യ. പ്ലാവിലക്കുമ്പിളും പ്ലാവില പൊലീസ് തൊപ്പിയും പോകട്ടെ പ്ലാവില പോലും അന്യമായ പ്രവാസി കുട്ടികള്‍ക്ക് അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച്...

മിക്‌സഡ് പുഴുക്കും അയലക്കറിയും വിളമ്പി ‘താളും തകരയും’

ഇത്തവണ ഓണത്തിന് നാവിന് രുചിയുള്ള പാരമ്പര്യ ഭക്ഷ്യമേളയുമായി കുടുംബശ്രീ ഒരുങ്ങി. 'താളും തകരയും' എന്ന് പേരിട്ട മേളയില്‍ പാരമ്പര്യ രുചിയറിയാന്‍ തുടക്ക ദിവസം തന്നെ വലിയ തിരക്ക്. വന്‍പയര്‍, ചേന, മത്തന്‍, കാച്ചില്‍ തുടങ്ങി വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ പുഴുക്കിന് പുറമേ...

ട്രൈപോഡ് മല്‍സ്യത്തിന് കോളറയെ തടയാനാവും

കിടന്നുമുള്ളി എന്ന് മലയാളി പറയുന്ന ട്രൈപോഡ് മല്‍സ്യത്തിന് ഗുരുതരമായകോളറ രോഗങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് ഗവേഷകര്‍. വിശാഖ പട്ടണം തീരത്തുള്ള കുറിമൂക്കന്‍ ട്രൈപോഡ് മല്‍സ്യത്തിന് കോളറയുടെ ഗുരുതരമായ ചിലവിഭാഗം ബാക്ടീരിയകളെ തടയാനുള്ള ശേഷിയുണ്ടെന്ന് ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തി. മല്‍സ്യത്തിന്റെ...

റേഷന്‍കാര്‍ഡ് റേഷന്‍വാങ്ങാനായി മാത്രമാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല

റേഷന്‍ കാര്‍ഡ് റേഷനുവേണ്ടിമാത്രമാക്കണമെന്ന ആവശ്യം പരിഹാരമില്ലാതെ തുടരുന്നു. ദേശീയഭക്ഷ്യഭദ്രതാനിയമം ലക്ഷ്യമിടുന്നത് ഭക്ഷ്യധാന്യം അര്‍ഹര്‍ക്ക് എത്തിക്കണമെന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് ഉണ്ടാക്കിയ റേഷന്‍ മുന്ഗണനാമാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് യോജിച്ചതായിരുന്നില്ല. കേരളത്തില്‍ റേഷന്‍്കാര്‍ഡിനെ മറ്റ് പലആനുകൂല്യങ്ങള്‍ക്കുമുള്ള സാക്ഷ്യപത്രമായി ഉപയോഗിക്കുന്ന രീതിയാണുള്ളത്. പരമ്പരാഗത രീതി മാറാന്‍...

കരോന്താ ഒരു ‘അച്ചാര്‍ സസ്യം’

നമ്മുടെ നാട്ടില്‍ അമ്പഴങ്ങ, ചിലമ്പി, കൊടമ്പുളി എന്നിവയുടെ പുളിരസം പ്രസിദ്ധമാണല്ലോ? അതുപോലെതന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശിഷ്യ, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഴക്കാലത്ത് പച്ചക്കറികടകളില്‍ നിന്ന് സുലഭമായി ലഭിക്കുന്ന ഒരു പുളിയന്‍ കായാണ് 'കരോന്താ' എന്ന 'അച്ചാറുഫലം'! ഇവിടങ്ങളിലെ ഗ്രാമങ്ങളിലും നഗരോദ്യാനങ്ങളിലും...

വിളര്‍ച്ച അകറ്റാം ഈന്തപഴത്തിലൂടെ

ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ, അറബ്‌വംശജരുടെ സല്‍ക്കാരങ്ങളിലും, ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിലും ഈന്തപ്പഴത്തിന്് സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. ഈന്തപ്പഴ സംസ്‌കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ്...

സൂപ്പര്‍ സ്റ്റാര്‍ വാല്‍നട്‌സ്

നട്‌സ് വര്‍ഗ്ഗത്തില്‍പ്പെട്ട ആഹാര പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തിലെ ഒഴിവാക്കാനാവാത്ത  ഘടകമാണ്. അതില്‍ വാല്‍നട്‌സ് എന്തുകൊണ്ടും സൂപ്പര്‍ സ്റ്റാര്‍ ആണ്. ജുഗ്ലന്‍സ് വര്‍ഗ്ഗത്തില്‍പ്പെട്ട ഈ കായ രണ്ടു തരത്തിലുണ്ട്, പേര്‍ഷ്യനും (ഇംഗ്ലീഷും), ബ്ലാക്കും. പേര്‍ഷ്യയിലാണ് ഇംഗ്ലീഷ് വാള്‍നട്‌സുകളുടെ ഉത്ഭവം. ബ്ലാക്ക് നട്‌സ് കിഴക്ക്...