Sunday
18 Mar 2018

Travel

ബാവലി മൈസൂർ റോഡിൽ രാത്രിയാത്ര നിരോധനത്തിന്ന് ഇളവ് അനുവദിക്കണം

 സെമിനാർ ഒ ആർ കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു മാനന്തവാടി: ബാവലി മൈസൂർ റോഡിൽ രാത്രി കാലയാത്ര നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയസാമൂഹ്യ പ്രവർത്തകരുടെയുംയോഗം ആവശ്യപ്പെട്ടു. മാനന്തവാടിയുടെ വികസനം ചോദിക്കാനും പറയാനും ഒരു...

താജ് സന്ദർശനത്തിനു കേന്ദ്രം വില കൂട്ടി, കുടീരം കാണാൻ 200 രൂപ

പ്രവേശന ഫീസ് 40 ൽ നിന്നും 50 രൂപയായും ഉയർത്തി താജ് മഹൽ സന്ദർശനത്തിന് ഇനി മുതൽ 200 രൂപ സന്ദർശക ഫീസ് ആയി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. പ്രധാന മന്ദിരത്തിലേക്കുള്ള നിരക്കാണിത്. താജിലേക്കുള്ള പ്രവേശന ഫീസ് 40 ൽ നിന്നും...

ഇലവീഴാപൂഞ്ചിറയിലെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി; ഇനി സഞ്ചാരികളിലേയ്ക്ക്‌

കോട്ടയം: ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 225...

ലോക്കേഷനുകളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഈ മനോഹാരിത ഇവിടെയാണ്

പടിയറക്കടവ് ടൂറിസം പദ്ധതിയുടെ ഭാഗമായി മുളകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ഒരുങ്ങിയപ്പോള്‍ പാത്താമുട്ടം: വലയേലലകളുടെ പച്ചപ്പും, താറാവിന്‍കൂട്ടങ്ങളും അസ്തമന സൂര്യന്റെ ചുവപ്പും, നെല്ലിന്റെ മണവുമായി ഒഴുകിയെത്തുന്ന നാടന്‍കാറ്റും സ്വന്തമാക്കിയ പടിയറക്കടവിന്റെ ഗ്രാമീണ സൗന്ദര്യം ഇനി ഏവര്‍ക്കും നുകരാം. നിരവധി സിനിമകളില്‍ നിറഞ്ഞു നിന്ന ഈ...

വയനാടന്‍ ചുരമിറങ്ങി അവരെത്തി; കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കാണാന്‍

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കാണാന്‍ വയനാടന്‍ ചുരമിറങ്ങി അവരെത്തി. പഠനത്തില്‍ മികവ് പുലര്‍ത്തിയ പട്ടിക വര്‍ഗവിഭാഗത്തില്‍ നിന്നുള്ള 32 കുട്ടികള്‍ക്കായി വയനാട് ജില്ലാ കളക്ടര്‍ എസ് സുഹാസാണ് അറബി കടലിന്റെ റാണിയായ കൊച്ചിയിലേക്ക് യാത്ര ഒരുക്കിയത്. ശനിയാഴ്ച്ച രാത്രിയിലാണ്...

ബോട്ട്‌യാത്ര എല്ലാ ദിവസങ്ങളിലും; ഇടുക്കിയില്‍ സഞ്ചാരികളുടെ തിരക്ക്

പി എല്‍ നിസാമുദ്ദീന്‍ ചെറുതോണി: എല്ലാ ദിവസവും ജലയാത്ര ആരംഭിച്ചതോടെ ഇടുക്കി ജലാശയത്തില്‍ബോട്ടിംഗിന് എത്തുന്നത് വിദേശികളടക്കം നൂറ് കണക്കിന് സഞ്ചാരികള്‍. ഒരു മണിക്കൂര്‍ യാത്രക്ക് 235 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ സമയം അരമണിക്കൂറായി ക്രമീകരിക്കുകയും...

കഴിഞ്ഞ വര്‍ഷം വിമാന യാത്ര നടത്തിയവര്‍ 141 ദശലക്ഷം

കൊച്ചി : കഴിഞ്ഞ കൊല്ലം വിമാനയാത്ര നടത്തിയവരുടെ എണ്ണം 141 ദശലക്ഷം. 20 വര്‍ഷത്തിനുശേഷം 2036-ല്‍ ഇത് 337 ദശലക്ഷമായി ഉയരുമെന്ന് സിറ്റ പാസഞ്ചര്‍ ഐടി ട്രെന്‍ഡ്‌സ് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരോ അതില്‍ തല്‍പരരോ...

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട്-2018ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയാണിത്. മൂന്ന് ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയിരുപതിലധികം...

ഇന്ത്യയെ കണ്ടെത്താന്‍ മേരിയുടെ സൈക്കിള്‍ യാത്ര

ഇരിട്ടി(കണ്ണൂര്‍): വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശി ടി ജെ തോമസിന്റെയും ഇരിട്ടി കിളിയന്തറ സ്വദേശിനി ത്രേസ്യാമ്മയുടെയും മകള്‍ മേരി ആന്‍ തോമസ് ലഡാക്കില്‍ നിന്നും കേരളത്തിലേക്ക് വ്യത്യസ്തമായ ഒരു യാത്രയാണ് തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ആദ്യവാരം ഡല്‍ഹിയില്‍ വിമാന മാര്‍ഗം...

മണ്‍റോതുരുത്തില്‍ പൊതുശൗചാലയമില്ല ടൂറിസ്റ്റുകള്‍ വലയുന്നു

കുണ്ടറ: മണ്‍റോതുരുത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നതായി പരാതി. പൊതുശൗചാലയം ഇല്ലാത്തതാണ് കാരണം. സീസണ്‍ ആരംഭിച്ചതോടെ നൂറുകണക്കിന് വിദേശികളാണ് മണ്‍ട്രോതുരുത്തില്‍ ദിനംപ്രതി വന്നു പോകുന്നത്. കൊല്ലത്തെത്തുന്ന വിദേശികളെ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ടൂറിസം പ്രമോഷന്‍ കൗണ്‍സിലും...