Thursday
24 Jan 2019

Fiction

മനുഷ്യന്‍ പരിസ്ഥിതി ഭക്ഷണം

ശാസ്താംകോട്ട ഭാസ് മനുഷ്യര്‍ക്ക് വിനയം ഉണ്ടായിരിക്കണം എല്ലാ ജീവജാലങ്ങളില്‍ നിന്നും ഏറ്റവും ദുര്‍ബലനാണ് മനുഷ്യനെന്നുളള വിനയം പരിസ്ഥിതി പ്രാണവായു എന്നപോലെ പരമപ്രധാനവും പരസ്പരാശ്രിതവുമാണ് ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് പരസ്പരാശ്രിതത്വത്തൈയാണ് മനുഷ്യന് ഭക്ഷണം വിശപ്പടക്കാന്‍ മാത്രം. വസ്ത്രം നാണം മറയ്ക്കാന്‍...

ഒരു തോണിയാത്ര

പ്രഫ. സി ചന്ദ്രമതി ഇംഗ്ലണ്ടിലെ പ്രസിദ്ധമായ 'ലേക് ഡിസ്ട്രിക്ട്' എന്ന ഗ്രാമം. ചന്ദ്രികയില്‍ കുളിച്ചുനില്‍ക്കുന്ന പ്രശാന്തസുന്ദരമായ രാത്രി. പ്രകൃതിയുടെ മനോഹാരിതയില്‍ അലിഞ്ഞുചേര്‍ന്ന്, അവന്‍ വീട്ടില്‍ നിന്നിറങ്ങി മെല്ലെ നടന്നു. പുല്‍ത്തകിടിയിലൂടെ നടന്നു നടന്ന്, ആ പതിനഞ്ച് വയസ്സുകാരന്‍ 'ആള്‍സ്‌വാട്ടര്‍' കായലിനടുത്തെത്തി. അവിടെ,...

നോവിച്ചു രസിക്കുന്ന രാജകുമാരി

സന്തോഷ് പ്രിയന്‍ കാഞ്ചീപുരം രാജ്യത്തെ രാജാവ് കനകവര്‍മ്മന്റെ ഒരേയൊരു മകളാണ് കനകവല്ലി. മഹാഅഹങ്കാരിയായിരുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നതാണ് കുമാരിയുടെ വിനോദം. ഒരുകാരണവുമില്ലാതെ കണ്ണില്‍കാണുന്ന ആളുകളെ ഭടന്മാരെ കൊണ്ട് പിടിപ്പിച്ച് ചാട്ടവാറിന് അടികൊടുക്കുക, ശരീരത്ത് ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കുക എന്നിട്ട് അവരുടെ നിലവിളിയും കരച്ചിലും...

സുന്ദരനും കിങ്ങിണിയും

എംആര്‍സി നായര്‍ ഒരു ബ്ലേഡ് മുതലാളിയുടെ കടയില്‍ തൂപ്പും തുടപ്പും ചായവാങ്ങലുമൊക്കെയാണ് സുന്ദരന് ജോലി. ബാക്കിസമയത്ത് കാറുകഴുകാനും കക്കൂസ് വൃത്തിയാക്കാനും ഒക്കെയായി മുതലാളിയുടെ വീട്ടിലും പോകണം. മണ്ടനെങ്കിലും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന സുന്ദരനെ മുതലാളി പിരിച്ചുവിടാത്തതിനു പ്രധാന കാരണം അവന്‍ വിശ്വസ്തനാണെന്നുള്ളതാണ്....

പരിണാമം

കുഞ്ഞുമോള്‍ ബെന്നി വേശ്യയുടെ നീളന്‍ കുപ്പായത്തിനു മൂന്നു പിന്‍കുടുക്കുകള്‍ തുന്നിചേര്‍ത്തിട്ടാ നൂലറ്റം നാവാല്‍ പൊട്ടിച്ചെടുത്തു നീതിശിലപോല്‍ തുന്നല്‍ക്കാരന്‍ നടവഴിയിലിരിക്കുന്നു. പൊടിപാറുന്ന ചന്തയില്‍ കുന്തം കൊഴുക്കളാക്കുന്ന പണിശാലയില്‍ ചൂളയ്ക്കരികിലെത്താന്‍ ഊഴം കാത്ത് മല്ലന്‍മാര്‍ വരി നില്‍ക്കുന്നു. പെണ്‍കാലില്‍ തറഞ്ഞുറഞ്ഞ പഴയൊരു മുളളിനെ തന്‍...

ആലപ്പാട്ടമ്മ

(ആലപ്പാട്ടെ മണ്ണമ്മയ്ക്കും മക്കള്‍ക്കും) ചവറ കെ എസ് പിള്ള വരികയായ്... വരികയായ്... വരികയായ് കടലുപെറ്റ മക്കള്‍ ഞങ്ങള്‍ കരിമണ്ണിന്‍ മക്കള്‍ ഞങ്ങള്‍ അലകടലായാര്‍ത്തലച്ചുവരികയായ് (വരികയായ്......) ഇത് ഞങ്ങളുടെ ജന്മഭൂമി ഇത് ഞങ്ങളുടെ കര്‍മ്മഭൂമി ഇത് ഞങ്ങളുടെ സ്വപ്നഭൂമി ഇത് ഞങ്ങളുടെ അമ്മഭൂമി...

ആള്‍ക്കൂട്ടം

കെ വി പ്രശാന്ത് കുമാര്‍ കൊല്ലും മുമ്പ് ഒരു നാമം മാത്രം മതി. കൊന്ന ഉടനെ നാമജപം തന്നെ വേണം. കൊല്ലപ്പെട്ടവന്‍ തിന്നത് ബീഫ് തന്നെ ആയിരിക്കണേ ആയിരിക്കണേ...

വരയില്‍

അനീസ ഇഖ്ബാല്‍ മരം വരക്കുന്നു അയാള്‍ മാനത്ത് മുട്ടുന്ന മരം വസന്തത്തിലെ മരം തന്നെ പൂക്കുന്ന കായ്ക്കുന്ന ഇലയ്ക്കുന്ന മരം മരം വരക്കുന്നത് അവള്‍ ചില്ലയനക്കാന്‍ വരുന്ന കാറ്റ് പ്രണയം നനക്കാന്‍ വരുന്ന ചാറ്റല്‍ മഴ ആകെയൊന്നുലയ്ക്കാന്‍ ഒരു മിന്നല്‍പ്പിണര്‍ കിരീടം...

അഭിമന്യു

മീന ശൂരനാട് അഭിമന്യു നീ കണ്ണുനീരിന്റെ മൂകസാക്ഷി, ആതുര പ്രണയത്തിന്‍ മാപ്പുസാക്ഷി, തുടരും കുരുക്ഷേത്ര പത്മവ്യൂഹത്തിലെ ചതിയില്‍ കുടുങ്ങിയ രക്തസാക്ഷി മാറുന്ന സൗഹൃദ ലഘുലേഖയില്‍ വെട്ടിയെഴുതുവാന്‍ ചേര്‍ത്തൊരു സമവാക്യം നീ ഊരിന്റെ സ്വപ്‌നം നെറുകയില്‍ കോറിയ കാടിന്റെ ചൂരും കനല്‍ച്ചൂടുമാണു നീ...

പൂജ്യം…

പോള്‍ മാത്യു പൂജ്യം- മറ്റ് അക്കങ്ങളുടെ കോണുകളും വക്കുകളും, നിശ്ചയമില്ലാത്ത തിരിവും മറിവും ഒട്ടുമില്ലാത്ത അക്കം പൂജ്യം- കൃത്യമായി ഒഴുകി തുടങ്ങുന്നിടത്ത് ഒടുങ്ങുന്നു- ഒടുങ്ങുന്നിടത്ത് തുടങ്ങുന്നു എവിടെയും തുടങ്ങാം, പക്ഷേ തുടങ്ങുന്നിടത്തൊടുങ്ങണം. പൂജ്യം- തുടക്കത്തിന്റെ ആവേശവും ഒടുക്കത്തിന്റെ ആശങ്കയും പൂജ്യം- എന്തിലും...