Monday
25 Jun 2018

Fiction

പ്രണയത്തിന്റെ ഉള്ളനക്കങ്ങള്‍

പുസ്തക പരിചയം ജയന്‍ നീലേശ്വരം (ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബിജു കാഞ്ഞങ്ങാടിന്റെ ഉള്ളനക്കങ്ങള്‍ എന്ന കവിതാ സമാഹാരത്തെ പരിചയപ്പെടുത്തുന്നു) പ്രണയത്തിന്റെ ഇതുവരെ കാണാത്ത ആകാശങ്ങളിലേക്ക് ചിറകുവിരിക്കുന്ന കവിതകളാണ് ബിജു കാഞ്ഞങ്ങാടിന്റെ ഉള്ളനക്കങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്.സദാചാരത്തിന്റെ തുറിച്ചു നോട്ടത്തെപ്പേടിച്ച് പ്രണയം ഭാഷയിലും...

വളര്‍ത്തിയവരോടുള്ള സ്‌നേഹം

തമ്പാന്‍ തായിനേരി കള്ളന്‍ ചിന്നപ്പന് പങ്ങന്‍ എന്നൊരു പട്ടി ഉണ്ടായിരുന്നു. ചിന്നപ്പന്‍ അടുത്തുചെന്നാല്‍ പിന്നെ പങ്ങന്റെ സ്‌നേഹം പറയേണ്ട. വാലാട്ടിക്കൊണ്ടുള്ള കൊഞ്ചലും കുസൃതിയും തന്നെ. അന്യരെ കണ്ടാലോ പങ്ങന്റെ മട്ടും മാതിരിയും മാറും. ഗ്രാമത്തിലെ ഒരു ധനവാനായിരുന്നു വീരയ്യന്‍. ഒരിക്കല്‍ ചിന്നപ്പന്റെ...

പട്ടാളം ദാസന്‍റെ മോന്‍…!

രതീഷ് കെ എസ്സ് എനിക്ക് പട്ടാളക്കാരെ തീരെ ഇഷ്ടമില്ലായിരുന്നു. പതിനെട്ടാം വയസ്സില്‍ അപ്പന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പെണ്‍മക്കളെ കെട്ടിക്കാന്‍ വയലും വീടും പണയപ്പെടുത്തി ആത്മഹത്യചെയ്ത ആമോസ് നാടാരുടെ മൂത്തമോന്‍ ദാസന്‍. അമ്മയും ഞാനും എളേമ്മയും അടങ്ങിയ വീടിന് അപ്പനുണ്ടെങ്കില്‍ ഒരു പട്ടാളക്യാമ്പിന്റെ...

മൈനാക പര്‍വ്വതത്തിന്‍റെ പ്രത്യുപകാരം

ബാലയുഗം സന്തോഷ് പ്രിയന്‍ പണ്ട് കൃതായുഗത്തില്‍ പര്‍വ്വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ പക്ഷികളെപ്പോലെ ആകാശത്ത് പറന്ന് നടക്കുമായിരുന്നു. പര്‍വ്വതങ്ങള്‍ ഇങ്ങനെ ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവ തലയില്‍ വീഴുമെന്ന് മുനിമാരും ദേവകളും ഭയപ്പെട്ടു. അഹങ്കാരം നിറഞ്ഞ ചില പര്‍വ്വതങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ തപസ് ചെയ്തിരുന്ന...

നേര്‍ക്കാഴ്ചകള്‍

വിജയശ്രീ മധു നോക്കൂ സഖീ! നാം രണ്ടു കണ്ണുകള്‍ കൊടിയ ഭാരമേന്തുന്ന രണ്ടിണക്കണ്ണുകള്‍. ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ നീയും തുറന്നു രാപ്പകലില്ലാതെ കൂലിയില്ലാത്ത ചുമട്. എന്റെ മിഴിയില്‍നിന്ന് ഉപ്പുനീരു പൊഴിഞ്ഞപ്പോള്‍ നീയും ഉപ്പുനീരു പൊഴിച്ച് സങ്കടവും സന്തോഷവും വശത്താക്കി . നാം...

മാളവികാഗ്‌നിമിത്രരാഗം

ജെ ജയശങ്കര്‍ മാളവികാഗ്‌നിമിത്ര അനുരാഗം തൊട്ടു വിളിച്ചൂ..... ദേവഹൃദയസാഗരത്തിന്‍ പ്രണയ തിരമാലകളില്‍ താമരലോചന യുവ നൃപാ .... വിദിഷയില്‍ മയൂര നൃത്തമാടും ദാസിയിതാ.... ഹന്ത! ഞാനറിഞ്ഞാടും നാട്യ രാഗ സുഭഗത്തിന്‍ സൗകുമാര്യം തെല്ലു ലേശുവതില്ലേ നാഥാ കേഴുവതെന്തിനു നീയെന്‍ സഖീ.. മമ...

വഴി വെളിച്ചം

അനില്‍ മുട്ടാര്‍ ഇന്നലെയും വഴിവെളിച്ചങ്ങള്‍ പൂത്തത് കണ്ടില്ലാ... ഇരുട്ടിനെ വിഴുങ്ങുവാന്‍ മാത്രം ആ ഇത്തിരി വെട്ടത്തിന് കഴിയുമായിരുന്നില്ലാ.. വഴിയരികിലെ അനാഥമായ മൈല്‍ കുറ്റിക്ക് മുകളില്‍ ആരുടെയോ വഴി കണ്ണ് പറിച്ചുനട്ടിട്ടുണ്ട് കാഴ്ചശക്തി നഷ്ടപ്പെട്ടവന്റെയല്ലാ ഇരുട്ടിനെ ഭയമില്ലാത്തവന്റെ കൂര്‍ത്ത കൃഷ്ണമണികള്‍ .. തലതല്ലിക്കീറി...

ശൂന്യമായ മനസ്സ്….?

ഒരു സായാഹ്നത്തില്‍ മനോഹരമായ ആ കടല്‍ത്തീരത്ത് വച്ചാണ് അയാള്‍ ആദ്യമായി അവളെ കണ്ടുമുട്ടിയത്. കണ്ട മാത്രയില്‍ അയാള്‍ക്കവളോട് തോന്നിയത് കേവലം ഒരു അനുകമ്പ മാത്രമായിരുന്നു. അത്രക്ക് ദൈന്യത ആര്‍ന്നതായിരുന്നു അവളുടെ മുഖവും വേഷവും! ഒരു കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച അവള്‍ പട്ടിണി...

കാലമൊരു വിങ്ങലായ്

ജയകുമാര്‍ മേലൂട്ടത്ത് കൂട്ടായി വന്നൊരാ കുതിരതന്‍ കുളമ്പൊച്ച നിന്നുപോയ് കൂട്ടവും തെറ്റിപ്പിരിഞ്ഞുപോയിന്നിതാ ക്രൂരമാം ദംശത്തിലറ്റുപോയ് ഉലയുമാകാറ്റില്‍ നിന്നു യര്‍ന്നൊരാ നെടുവീര്‍പ്പില്‍ ഉടഞ്ഞതുയിരിന്‍ പിടച്ചിലും ഉറവറ്റ സ്‌നേഹവും അടഞ്ഞൊരാ കണ്ണില്‍ നിന്നുതിരാതെ പോയൊരാ മൂകാശ്രുധാരയാം ചുടുരക്ത ധൂളികള്‍, ഇതളറ്റ പൂവുകള്‍ ഉന്മാദ രൂപങ്ങളൂഴം...

അയാള്‍ ഒരുപ്പുകടല്‍ ഉണ്ടാക്കുന്നത്

മധുശങ്കര്‍ വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളൊക്കെയും അയാളുടെ കുഴിമാടത്തിനരികില്‍ അക്ഷമരായ് ഊഴം പാര്‍ത്തു! അയാള്‍ക്കൊപ്പമല്ലാതെ ജീവിക്കാന്‍ കഴിയാതവണ്ണം ആവതില്ലായ്മയുടെ പരവശതയില്‍ ഞാന്‍ മുമ്പെ, ഞാന്‍ മുമ്പെയെന്ന് തിക്കിത്തിരക്കി, പട്ടുനൂല്‍പ്പുഴുപോലെ സ്വന്തം വിസര്‍ജ്യം വാണിജ്യവല്‍ക്കരിച്ച്, അടയാളങ്ങള്‍ മൊഴിമാറ്റി, ചത്തുംകൊന്നും മുന്നേറാന്‍ മാമാങ്കത്തറ സ്ഥാപിച്ച്, ഒരൂണിലോ ഉറക്കത്തിലോ...