Wednesday
26 Sep 2018

Non-Fiction

എഴുത്തുകാരനും അവന്റെ കഴുത്തും

വി ദത്തന്‍ സമകാലിക ഭാരതത്തിന്റെ സാംസ്‌കാരികച്യുതിയില്‍ ആത്മാര്‍ഥമായി അനുതപിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രതികരണമാണ് പ്രൊഫ. വിശ്വമംഗലം സുന്ദരേശന്റെ 'എഴുത്തോ നിന്റെ കഴുത്തോ' എന്ന ലേഖന സമാഹാരം. മത ഫാസിസത്തിനെതിരെ അടുത്തകാലത്ത് കുറിക്കപ്പെട്ട തീക്ഷ്ണമായ പ്രതിഷേധ രചനകളില്‍...

എളേപ്പന്റെ കടയില്‍

ശ്രീകൃഷ്ണദാസ് മാത്തൂര്‍ ഒരു കെട്ടു വാര്‍ക്കക്കമ്പികള്‍ മുഖമടച്ചു വീഴുന്നലാറം കേട്ടെണീറ്റെളേപ്പന്റെ ചായക്കട. തൊള്ള തുറന്നു ഷട്ടര്‍ മേലേക്കു തിളച്ചു പൊക്കി, ആദ്യത്തെ അടിച്ചായ കുടി- ച്ചടിവേരു പൊട്ടിപ്പാഞ്ഞു വെന്ത പുട്ടു പോലൊരു വണ്ടി. കിളികളെ എറിഞ്ഞു പിടിക്കും കളി തുടരുന്നു കെട്ടിടങ്ങള്‍,...

ഹൃദയം തുലാഭാരം വച്ച കാവ്യപുസ്തകം

ശ്രീഭവനം ഗോപാലകൃഷ്ണന്‍ കവിയും ഗാനരചയിതാവുമായ ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ കാവ്യ സമാഹാരമാണ് തീനിലാവ്. ഇത് അദ്ദേഹത്തിന്റെ പത്താമത് കവിതാ സമാഹാരമാണ്. അമ്പത്തൊമ്പത് കവിതകളുടെ സമ്പുടം.കോരിയെടുത്ത് ഉമ്മവെക്കാന്‍ കൊതിപ്പിക്കുന്ന വശ്യചാരുത പുസ്തകത്തിനുണ്ട്. ഐഎസ്ബിഎന്‍ എന്ന ചന്ദനപ്പൊട്ടുണ്ട്. 'തീനിലാവ്' അപൂര്‍വമായൊരു പുസ്തകനാമമാണ്. 'പരനുള്ളുകാട്ടുവാന്‍' നിലവിലുള്ള...

പ്രളയാനന്തരം നാടകം

പ്രളയദുരിതമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങളില്‍ ആശങ്കപ്പെടുന്ന വര്‍ത്തമാന പ്രൊഫഷണല്‍ നാടകരംഗത്തെ കുറിച്ചൊരു പ്രത്യാലോചന അജിത് എസ് ആര്‍ മുന്‍പ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ പണിയെടുത്തിരുന്ന ഒരേയൊരു വിഭാഗം സിഐഎ ഏജന്റുമാരായിരുന്നു. രണ്ടാള്‍ക്കും ലക്ഷ്യം രണ്ടായിരുന്നു. എന്ന് മാത്രം. ഒട്ടേറെ പ്രസ്ഥാനങ്ങള്‍, ഭരണാധികാരികള്‍, വിപ്ലവകാരികള്‍, ആത്മീയ...

കനിവൂറുന്ന നാട്ടു നന്മയുടെ വെളിച്ചം

പുസ്തക പരിചയം ജയന്‍ നീലേശ്വരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്‌കാരത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പി കെ ഗോപിയുടെ ഓര്‍മ്മകളുടെ സമാഹാരമാണ് ഓലച്ചൂട്ടിന്റെ വെളിച്ചം. എല്ലാത്തരത്തിലുമുള്ള സര്‍ഗാത്മകതയ്ക്കും ആധാരം കുട്ടിക്കാലത്തെ അനുഭവങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലും ഈ പുസ്തകം തരുന്നു. ഗ്രാമങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന ഓലച്ചൂട്ട്...

2018ലെ ജെസിബി സാഹിത്യ പുരസ്‌ക്കാര പട്ടികയില്‍ മലയാള സാഹിത്യകാരന്‍ ബെന്യാമിനും.  

കൊച്ചി: പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്ത 10 പേരുടെ പട്ടികയില്‍ മലയാള സാഹിത്യകാരന്‍ ബെന്യാമിനും  ഇടം നേടി. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ  ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്‌സ് എന്ന കൃതിയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാര പട്ടികയില്‍ ഇടം നേടിയത്. 25 ലക്ഷം രൂപയാണ് 2018ലെ...

രംഗഭാവനയുടെ സനാതന സാക്ഷാത്ക്കാരങ്ങള്‍

എ എം മുഹമ്മദ് 'ഒരു മുസ്‌ലിമായിപോയി എന്ന കാരണത്താല്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായ നിര്‍ദേശം. കേന്ദ്ര സംഗീത നാടക അക്കാഡമിയും മദ്രാസ് സാഹിത്യ അക്കാഡമിയും കേരള സംഗീത നാടക അക്കാഡമിയും പലവട്ടം അവാര്‍ഡുകള്‍ നല്‍കി എന്നെ ആദരിച്ചിട്ടുണ്ടെങ്കിലും ആദ്യം കിട്ടിയ...

കഥയുടെ നേര്‍ വരമ്പുകള്‍

മിനി വിനീത്‌ ഉത്തരം അറിയുന്നവനല്ല,ഉത്തരത്തിലേക്കുള്ള വഴിയെക്കുറിച്ച് അറിയുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍.താനാരെന്നു സ്വയമറിയാനുള്ള യാത്രയിലേക്ക് അവന്‍ അപരനെകൂടി നയിക്കുന്നു.ആ യാത്രയില്‍,അദൃശ്യവും ഉറപ്പുള്ളതുമായ ഒരു കരാറിനാല്‍ അവര്‍ ബന്ധിപ്പിക്കപ്പെടുന്നു.ഒരാള്‍ക്ക് നേരിടേണ്ടി വരുന്ന വലിയ ഭീഷണി അപരന്റെ അസ്തിത്വമാണെന്ന് സാര്‍ത്ര് പറഞ്ഞിട്ടുണ്ട്.തനിക്ക് ഹിതമല്ലാത്തതു പറയുകയോ പ്രവര്‍ത്തിക്കുകയോ...

മാന്ത്രികസ്പര്‍ശത്തിന്റെ കഥാകാരന്‍

സൈമണ്‍ ബ്രിട്ടോ കഥകള്‍ കാലത്തിന്റെ കൊച്ചു കൊച്ചു കയ്യൊപ്പുകളാണ്. വര്‍ത്തമാനകാലത്തിന്റെ നൊമ്പരങ്ങളും വിഹ്വലതകളും ലാവണ്യസ്വപ്നങ്ങളും അക്ഷരത്തെറ്റുകളും. ഹൃദയത്തിന്റെ ഭാഷയിലുള്ള ചുരുക്കെഴുത്താണ് വര്‍ത്തമാനകഥകള്‍. ഒരു നിദ്രാടനം പോലെ, ഒരു സ്വപ്നാടനം പോലെ, ഒരു പരകായപ്രവേശം പോലെ അനുവാചകനെ ആവാഹിച്ച് കൊണ്ടുപോകുന്ന കഥകള്‍ വിവരണത്തിനുപരി...

സംസ്‌കൃതം പുനര്‍ജ്ജനിക്കും ഈ കുടുംബം അതാണ് പറയുന്നത്

'ഗഛതു ... ഗഛതു.. ' (പോകൂ പോകൂ...)സ്വപ്നത്തില്‍ കുഞ്ഞുണ്ണി പുലമ്പിയത് സംസ്‌കൃതമാണെന്നു കണ്ട് അഛനുമമ്മയും പരസ്പരം നോക്കി ചിരിച്ചു. മൂത്ത കുട്ടികള്‍ സംസ്‌കൃതത്തില്‍ ചിന്തിച്ചാണ് മലയാളം പറയുന്നതെന്നറിഞ്ഞ് അവര്‍ നിശ്വസിച്ചു. വലിയൊരു വിതയുടെ നൂറുമേനി വിളവായിരുന്നു അത്. വിശ്വ മഹാകവി കാളിദാസന്റെ...