Tuesday
19 Sep 2017

Most Trending

പാലക്കാട് ജില്ലയില്‍ മഴക്ക് ശമനം

പാലക്കാട്: ചുരത്തില്‍ മണ്ണിടിഞ്ഞു വീണ് റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ പൊതുമരാമത്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. റോഡിലേക്ക് വീണുകിടക്കുന്ന മരങ്ങളും കല്ലുകളും നീക്കം ചെയ്യുന്ന ആയാസകരമായ പ്രവൃത്തികളാണ് നടന്നുവരുന്നത്. പത്ത് ജെ സി ബികളും എട്ടു ലോറികളുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക്...

വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം, ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം...

സ്കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനിയെ എറിഞ്ഞുകൊന്നു

ദേവ്‌രിയ(യു.പി): പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായി ആരോപണം. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നീതു ചൗഹാനാണ് (15) മരിച്ചത്. ഉത്തര്‍പ്രദേശ് ദേവ്‌രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് സംഭവം നടക്കുന്നത്. ....

മെഡിക്കൽ പ്രവേശനം കിട്ടിയില്ല: ഭർത്താവ് യുവതിയെ തീവെച്ച് കൊന്നു

ഹൈദരാബാദ്: മെഡിക്കൽ പ്രവേശനം കിട്ടാഞ്ഞതിനെത്തുടർന്നു യുവതിയെ ഭർത്താവ് ജീവനോടെ കത്തിച്ചു. ശരീരത്തിൽ ഗുരുതരപൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി പിന്നീട് മരണത്തിനു കീഴടങ്ങി. ഹാരിക എന്ന പെൺകുട്ടിയ്ക്കാണ് ദാരുണമരണമുണ്ടായത്. ഹൈദരാബാദ്എൽ.ആർ. നഗർ പൊലീസ് സ്റ്റേഷനിൽ ഹാരികയുടെ മാതാപിതാക്കൾ മരുമകൻ ഋഷി കുമാറിനെതിരെ പരാതി...

കണ്ണേ മടങ്ങുക: ഇവൻ മറ്റൊരു ഐലാന്‍ കുര്‍ദി

അഭയാര്‍ഥി ജീവിതത്തിന്റെ നീറുന്ന നേര്‍ക്കാഴ്ച്ചയായി ഒരു ചിത്രം കൂടി.മരിച്ച സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്ന റോഹിങ്ക്യന്‍ യുവതി ഹമീദയും അവളുടെ കുഞ്ഞ് അബ്ദുള്‍ മസൂദും നമ്മുടെ മനസ്സിലേക്ക് ഒരു നീറ്റലായി ആഴ്ന്നിറങ്ങുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് പൊനീര്‍...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പരിപാടിയും രാംദേവിന്‌റെ പതഞ്ജലിക്ക്

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ 700കോടിയുടെ ഉച്ചഭക്ഷണ പരിപാടി ബാബാ രാംദേവ് തട്ടിയെടുത്തു. ന്യൂഡെല്‍ഹിയിലും ലക്‌നൗവിലും നടന്ന പ്രത്യേക ഓപ്പറേഷനിലൂടെയാണ് പതഞ്ജലി സ്‌കൂള്‍ പോഷകാഹാര പദ്ധതി കരാര്‍ സ്വന്തമാക്കിയത്. ബിജെപി ഭരിക്കുന്ന സ്ംസ്ഥാനത്ത് പദ്ധതിക്കായി പതഞ്ജലിമുന്നിട്ടിറങ്ങിയപ്പോള്‍തന്നെ മറ്റ് സംഘങ്ങളുടെ പരാജയം ഉറപ്പായിരുന്നു. ഇന്ത്യയിലെ ജനസംഖ്യയേറിയ...

അല്‍ഖ്വയ്ദ റൊഹിങ്ക്യ മ്യാന്മാറിനെതിരെ ഇന്ത്യയില്‍ പരിശീലിപ്പിക്കാന്‍ പദ്ധതിയിട്ടു

ഡല്‍ഹിപൊലീസ് അറസ്റ്റുചെയ്ത അല്‍ഖ്വയ്ദ തീവ്രവാദി റൊഹിങ്ക്യന്‍ മുസ്ലിമുകളെ മ്യാന്മാറിനെതിരെ ഇന്ത്യയില്‍ പരിശീലിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം. വികാസ് മാര്‍ഗില്‍ പ്രത്യേക സംഘത്തിന്റെ പിടിയിലായ ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്‌ളാദേശ് വംശജന്‍ ഷൗമാന്‍ ഹഖ് (27)ആഗോള ബന്ധമുള്ള ഭീകരനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്....

തൃക്കാക്കരയില്‍ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കാക്കനാട് കൊല്ലംകുടി മുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തൃക്കാക്കര നഗര സഭ അധ്യക്ഷ കെകെ നീനു നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിഎ നിഷാദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെടി എല്‍ദോ, കൗണ്‍സിലര്‍മാരായ സിപി...

കളക്ടറുടെ സഫലം 17-ല്‍ പരാതി പ്രവാഹം

ബത്തേരി: ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ ആവലാതികളുമായെത്തിയത് നൂറുകണക്കിനാളുകള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ രാവിലെ മുതല്‍ തന്നെ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. ഇരുന്നൂറ്റി അമ്പതിലധികം പുതിയ അപേക്ഷകരാണ് ജില്ലാ...

മാര്‍ഷല്‍ അര്‍ജന്‍സിങിന് വീരോചിതമായ വിട

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മാര്‍ഷല്‍ അര്‍ജന്‍സിങിന് രാഷ്ട്രത്തിന്റെ വീരോചിതമായ വിട ചൊല്ലല്‍. അമേരിക്കയില്‍ നിന്നെത്തിയ മകന്‍ അരവിന്ദ് സിങ് ഡല്‍ഹി കന്റോണ്‍മെന്റില്‍ നടന്ന അന്ത്യ കര്‍മ്മങ്ങളില്‍ ചിതയ്ക്ക്‌ തീ കൊളുത്തി. 17 ആചാര വെടികള്‍ മുഴങ്ങി. മൂന്ന് എം ഐ 17...