പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്രയെ ടി വി ഷോയായ ക്വോണ്ടിക്കോയുടെ സെറ്റിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ കാൽതെന്നുകയും തലയിടിച്ച്‌ വീഴുകയുമായിരുന്നു പ്രിയങ്ക. തുടർന്ന്‌ തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

‘ഭൈരവ’ വഴി തുറന്നു; ജോമോനും മുന്തിരിവള്ളികളും ഉടൻ വരും

കൊച്ചി: സിനിമ സമരം തുടരുന്നതിനിടയിലും തമിഴ്‌ സിനിമ ഭൈരവ എ ക്ലാസ്‌ തീയറ്ററുകൾ ഉൾപ്പടെയുള്ളവയിൽ ഇന്നലെ പ്രദർശനം ആരംഭിച്ചു. സമരത്തിനാഹ്വനം ചെയ്ത എക്സിബിറ്റേഴ്സ്‌ ഫെഡറേഷനിലെ 30ഓളം തീയറ്ററുകൾ ഉൾപ്പടെ 203 തിയറ്ററുകളിലാണ്‌ ഇന്നലെ ഭൈരവ റിലീസ്‌ ചെയ്തത്‌. വിജയ്‌ ചിത്രമായ ഭൈരവയ്ക്കു

Read More

‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്‌

മുംബൈ: ബോളിവുഡ്‌ സൂപ്പർസ്റ്റാർ ഷാരൂഖ്‌ ഖാന്റെ പുതിയ ചിത്രം ‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്‌. ചിത്രം പുറത്തിറക്കിയാൽ വിവരം അറിയുമെന്നാണ്‌ ശിവസേനയുടെ ഭീഷണി. പാക്‌ നായിക മഹീറ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതാണ്‌ ശിവസേനയുടെ എതിർപ്പിന്‌ കാരണമായത്‌. ചിത്രത്തിന്റെ വിതരണക്കാരനായ അക്ഷയ്‌ രതിക്ക്‌

Read More

സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു: എ ക്ലാസ്‌ തീയേറ്ററുകൾ അടച്ചിടും

കൊച്ചി: സിനിമാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നാളെ മുതൽ സംസ്ഥാനത്തെ എ ക്ലാസ്‌ തീയേറ്ററുകൾ അടച്ചിടും. ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയും തീയേറ്റർ ഉടമകളുടെ സംഘടനയും തമ്മിൽ വിഹിതം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ കഴിയാത്തതിനാലാണ്‌ കൊച്ചിയിൽ ചേർന്ന കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ

Read More

സിനിമ പ്രതിസന്ധി: തുച്ഛ വരുമാനക്കാരായ തിയേറ്റർ തൊഴിലാളികൾ ദുരിതത്തിൽ

ബേബി ആലുവ കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ ലാഭവിഹിതത്തെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്‌ തിയേറ്ററുകൾ അടച്ചത്‌ അവിടങ്ങളിൽ പണിയെടുത്തിരുന്ന അനേകായിരം തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി. 16 മുതൽ ഭൂരിഭാഗം തീയേറ്ററുകളും അടച്ചിട്ടുകൊണ്ട്‌ ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ തുടങ്ങിവച്ച സമരം

Read More

എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തിയേറ്ററുകൾ ഒഴിവാക്കി റിലീസ്‌ ചെയ്യാനൊരുങ്ങി നിർമാതാക്കൾ

കൊച്ചി : എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തീയറ്ററുകൾ ഒഴിവാക്കി മറ്റ്‌ തീയേറ്ററുകളിൽ സിനിമകൾ റിലീസ്‌ ചെയ്യാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 12ന്‌ വിനീത്‌ നായകനായ കാംബോജി റിലീസ്‌ ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന്‌ 19 നകം

Read More

വിജയ്ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള തർക്കം ഒത്തു തീർപ്പാക്കാൻ ശ്രമം

കൊച്ചി: സിനിമാ താരങ്ങളും നിർമാണ പങ്കാളികളുമായ വിജയ്ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള തർക്കം ഒത്തു തീരാൻ സാധ്യത തെളിയുന്നു. നടൻ അജു വർഗീസ്‌ ഉൾപ്പെടെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുടെ ഇടപെടലിനെ തുടർന്നാണ്‌ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ധാരണ ഉരുത്തിരിഞ്ഞിരിക്കുന്നത്‌. അനുരഞ്ജനമുണ്ടായാൽ വിജയ്ബാബു

Read More

തീയറ്റർ സമരം: പ്രതിഷേധവുമായി പ്രിയദർശൻ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തീയറ്റർ ഉടമകൾ നടത്തിവരുന്ന സമരത്തിൽ ശക്തമായ പ്രതിഷേധവുമായി സംവിധായകൻ പ്രീയദർശൻ. റിലീസിങ്‌ തിയറ്ററുകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ എല്ലാ കാലത്തും മലയാളസിനിമയെ തകർക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമമേഖലയിലെ പ്രതിസന്ധി പൂർണ്ണമായും അവസാനിപ്പിക്കുന്നതിന്‌ സർക്കാർ അടിയന്തരമായി

Read More

ഭൈരവയിലെ മലയാളിത്തിളക്കം

ചരിത്രത്തിലാദ്യമായി തമിഴ്‌ സിനിമയിൽ ഒരുപറ്റം മലയാളി താരങ്ങളെ അണിനിരത്തി ഒരു സിനിമ ചിത്രീകരണം പൂർത്തിയായി. ഇളയ ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയിലാണ്‌ മലയാളി താരങ്ങളെ കൂടുതലായി അണിനിരത്തി തമിഴ്‌ സിനിമയിൽ പുതിയൊരു തുടക്കത്തിന്‌ നാന്ദി കുറിച്ചത്‌. നായികയായി അഭിനയിക്കുന്ന

Read More

പൂമരം

എബ്രിഡ്‌ ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂമരം’ത്തിലൂടെ കാളിദാസ്‌ ജയറാം മലയാളത്തിൽ നായകനായി അരങ്ങേറുകയാണ്‌. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത്‌ ജോഷിയുമാണ്‌ നിർവഹിച്ചിരിക്കുന്നത്‌. മ്യൂസിക്‌247 നാണ്‌ ഒഫീഷ്യൽ മ്യൂസിക്‌ ലേബൽ. ലൈം

Read More