Wednesday
22 Nov 2017

Articles

രാഷ്ട്രീയ വിദ്യാഭ്യാസം ഒരു സാമൂഹിക ധര്‍മ്മം

എന്‍ എം സരോജന്‍ ഞങ്ങള്‍ അമ്പലക്കാര്‍ പള്ളിക്കാര്‍ എന്ന വേര്‍തിരിവ് വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ മതമേലാളന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോള്‍ അത് ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന് വരാനിരിക്കുന്ന വലിയ വിപത്തിന്റെ വഴിമരുന്നാണെന്ന് കണ്ടറിയുകയാണ് യഥാര്‍ത്ഥ രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. മതവും സോഷ്യലിസ്റ്റ് സദാചാരങ്ങളും...

ശാസ്ത്രീയ അമൂര്‍ത്തഭാവങ്ങളുടെ ഉത്ഭവം

ഘനപദാര്‍ത്ഥങ്ങളുടെ വിവിക്തമായ ഘടന കാരണം നൂറുശതമാനവും തുല്യമായിട്ടുള്ള വ്യാസാര്‍ധങ്ങളോടുകൂടിയ ഒരു തളിക നിര്‍മിക്കാന്‍ പൊതുവില്‍ സാധ്യമല്ലതന്നെ. അതിനാല്‍, വളരെ കൃത്യമായി പറഞ്ഞാല്‍, മരമോ കല്ലോ ലോഹമോ കൊണ്ടുള്ള ഒരു തളികയ്ക്കും ജ്യാമിതീയ വിവരണ പ്രകാരമുള്ള ഒരു വൃത്തമാകാന്‍ സാധിക്കില്ല. അപ്പോള്‍ പ്രിസിഷന്‍...

സ്വാമി ആനന്ദതീര്‍ത്ഥ: ഓര്‍മയിലൂടെ

മുത്താന താഹ ചെറുപ്രായത്തില്‍ എന്നെ ആകര്‍ഷിച്ചിരുന്നത് നാരായണഗുരുകുലത്തിലെ പ്രഭാഷണങ്ങളും നാരായണഗുരുവിനെക്കുറിച്ചുള്ള ജീവചരിത്രപുസ്തകങ്ങളുമാണ്. ദാര്‍ശനികവും ആധ്യാത്മികവുമായ ആഴത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ എന്റെ അറിവിന്റെ അടിത്തറ പാകമായിരുന്നില്ല. ജാതിചിന്തയില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷമായിരുന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നത്. അതിന്റെ സാധ്യത എങ്ങനെയെന്ന് പറയാം. നടരാജഗുരുവും നിത്യചൈതന്യസ്വാമിയുമൊക്കെ...

വാഗ്ദാനങ്ങള്‍ വയറു നിറയ്ക്കില്ല; വരുമാന വര്‍ധനയ്ക്ക് പദ്ധതികളാണ് വേണ്ടത്

പ്രത്യേക ലേഖകന്‍ ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കഴിയുമ്പോഴേയ്ക്കും ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് വീമ്പിളക്കി നടക്കുകയാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോഡിയും. എന്നാല്‍ കാര്‍ഷികമേഖലയും അതിനെ ആശ്രയിച്ചുകഴിയുന്ന കോടിക്കണക്കിന് കര്‍ഷകരും അഗാധമായ പ്രതിസന്ധിയേയും രൂക്ഷമായ സാമ്പത്തിക ദുരിതങ്ങളേയുമാണ് അഭിമുഖീകരിക്കുന്നതെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന...

കടലും, കായലും തിരിച്ചുതരൂ പരിസ്ഥിതി സംരക്ഷിക്കൂ

നവംബര്‍ 21 ലോകമത്സ്യത്തൊഴിലാളി ദിനമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1980 മുതല്‍ ആചരിച്ചുവരികയാണ്. അഞ്ചുകോടി ആളുകള്‍ നേരിട്ട് മത്സ്യബന്ധനത്തിനേര്‍പ്പെടുന്നുണ്ട്. അതിന് ആശ്രയിച്ച 20 കോടി പേര്‍ ജീവിക്കുന്നുണ്ടെന്നും വേള്‍ഡ് ഫിഷറീസ് സെന്ററിന്റെ കണ്ടെത്തലില്‍ പറയുന്നു. ഇന്ത്യയില്‍ 30 ലക്ഷം പേര്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍...

സാമ്പത്തിക വളര്‍ച്ചാമുരടിപ്പ് രണ്ട് വര്‍ഷമെങ്കിലും തുടരും

എസ് സേതുരാമന്‍ ഇപ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തെ കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. വളര്‍ച്ചനിരക്കിലുണ്ടായ കുറവ്, വിലക്കയറ്റം, ദുര്‍ബലമായ കയറ്റുമതി, തൊഴില്‍നഷ്ടം, ധനക്കമ്മി ഇതൊക്കെതന്നെ സാമ്പത്തിക...

മദ്യനിരോധനത്തില്‍ തിരുസഭയ്ക്ക് എന്തിനിത്ര ശാഠ്യം

മദ്യം ഭൂമുഖത്തെവിടെയും പ്രചാരത്തിലുള്ള ഒരു ലഹരിപാനീയമാണെങ്കിലും മദ്യപാനം മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നു കരുതുന്ന ധാരാളമാളുകള്‍ പലരാജ്യങ്ങളിലുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍. എങ്കിലും അതിന്റെ ഉപയോഗം കൂടുന്നതല്ലാതെ ഒരിടത്തും കുറഞ്ഞുകാണുന്നില്ല. വീര്യം കൂടിയതും കുറഞ്ഞതുമായ അത്തരം പാനീയങ്ങള്‍ മിക്കരാജ്യങ്ങളിലുമുണ്ട്. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിക്കുന്നത് ഗ്രേറ്റ്...

കോര്‍പ്പറേറ്റ് കടന്നുകയറ്റത്തിനെതിരെ കോ-ഓപ്പറേറ്റീവ്

മഴവില്‍കൊടി അഴകുവിടര്‍ത്തി സഹകരണ വാരാഘോഷം സഹകരണത്തിന്‍ കൊടിയടയാളം മഴവില്‍ നിറമാണ്. മാനത്ത് ഏഴു നിറങ്ങള്‍ തെളിമയോടെ വില്ലുപോലെ നിലകൊള്ളുന്നത് എതിര്‍ഭാഗത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുമ്പോഴാണ്. പ്രതിസന്ധികളിലാണ് സഹകരണ പ്രസ്ഥാനത്തിന് പ്രസക്തിയേറുന്നത്. മുതലാളിത്ത കെടുതിയില്‍ സമൂഹം കലുഷിതമാകുമ്പോള്‍ 1, സ്വമേധായ അംഗത്വമെടുത്തവര്‍, 2, ജനാധിപത്യ...

ഈ രാമന്‍ ഏതാണ്…

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് ശ്രീരാമന്‍ വീണ്ടും വിളിക്കപ്പെട്ടിരിക്കുന്നു. ബിജെപിയുടെ മാനിഫെസ്റ്റോയില്‍ അയോദ്ധ്യയും ശ്രീരാമ ക്ഷേത്രവും വീണ്ടും സ്ഥാനം പിടിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇത് തുടരുകയാണ്. തെരഞ്ഞെടുപ്പ് വന്ന് വാതിലില്‍ മുട്ടുമ്പോള്‍ അവര്‍ക്ക് ശ്രീരാമനെ ഓര്‍മവരും. വോട്ടുകളെല്ലാം പെട്ടിയിലായി കഴിഞ്ഞാല്‍ പിന്നെ ശ്രീരാമന്...

അന്തരീക്ഷമലിനീകരണവും ഇന്ത്യയും

ഒരുദിവസം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ കാരണം കേരളത്തില്‍ പത്തോളം പേര്‍ മരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ശ്വാസകോശ അലര്‍ജിയുടെ പ്രധാനവില്ലന്‍ വായുമലിനീകരണമാണ്. ക്യാന്‍സര്‍, ഹൃദ്രോഗം, വിവിധ ഇനം ത്വക്ക് രോഗങ്ങള്‍ തുടങ്ങി കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരില്‍ ഗണ്യമായ ഭാഗം ഇത്തരം രോഗങ്ങള്‍...