Friday
23 Feb 2018

Articles

മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍

കെ ജി സുധാകരന്‍ ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലെന്ന് മഹാത്മാഗാന്ധി. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. തത്വദീക്ഷയില്ലാതെ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ ഗ്രാമീണരുടെ കഴുത്ത് ഞെരിക്കുകയാണ്. നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും ദുരിതങ്ങള്‍ ഇരട്ടിയാക്കി. കാര്‍ഷികമേഖല പരിഹാരമില്ലാതെ പ്രതിസന്ധിയില്‍. സമ്പദ്ഘടന തകര്‍ന്ന്...

ബഹുജന സമരങ്ങളിലൂടെ ഇടത് അസ്തിത്വം ഉറപ്പിക്കുക

സാമ്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ആഗോള സാമ്പത്തിക കുത്തകകള്‍ എല്ലാതരത്തിലുമുള്ള വലതുപക്ഷ വിധ്വംസക ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളായി ലോകത്തെയാകെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. 2008 ല്‍ ആരംഭിച്ച ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം ദിനംപ്രതി രൂക്ഷമാക്കുന്ന അവസ്ഥയാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...

ജീവന്റെ വില…

ആനി തോമസ്  മരണം ജീവനുള്ളവയൊക്കെയും ഒരു നാള്‍ നേരിടേണ്ട യാഥാര്‍ത്ഥ്യമാണെന്നതില്‍ ആധുനിക ശാസ്ത്ര ലോകത്തിനു പോലും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ അശ്രദ്ധയും അതിസാഹസികതയും വരുത്തി വയ്ക്കുന്ന അപകട മരണങ്ങള്‍ക്കൊപ്പം തന്നെ കുറച്ച് കാലം മുമ്പ് വരെ 50 വയസ്സിന് മുകളിലുള്ളവരില്‍ മാത്രം നമുക്കറിവുണ്ടായിരുന്ന...

ഹിന്ദുത്വശക്തികള്‍ നെഹ്‌റുവിനെ എന്തുകൊണ്ട് തമസ്‌കരിക്കുന്നു?

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഒരു നാലാംകിടനേതാവിന്റെ കവലപ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പൊതുവെ വിലയിരുത്തുന്നത്. ഹിന്ദുത്വശക്തികള്‍ പരമ്പരാഗതമായി നെഹ്‌റുവിനോട് പുലര്‍ത്തുന്ന പകയും വിദ്വേഷവും ബഹിര്‍സ്ഫുരിക്കുന്ന പരാമര്‍ശങ്ങളാണ് ഉറച്ച 'സംഘി'യായ നരേന്ദ്രമോഡിയുടെ നാക്കില്‍നിന്നും...

ബഹുസ്വരതയുടെ നാടോടിവാക്ക്

കേന്ദ്രസാഹിത്യ അക്കാദമിയുടെ പുതിയ തലവന്‍ എന്തുകൊണ്ടും അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട ഹമ്പിശിലകളെപ്പോലെയാണ്. അവയ്ക്കുള്ള എല്ലാ വിശേഷണങ്ങളും ചന്ദ്രശേഖര കമ്പാറിനുനന്നേ ഇണങ്ങും. പരുക്കന്‍ കോണുകള്‍, അതിജീവനത്തിന്റെ മൂര്‍ച്ചയും തിളക്കവും, ഗ്രീമീണമിത്തുകളുടെ പേടകം, പ്രാദേശികതയെക്കുറിച്ചുള്ള അഭിമാനം, എല്ലാത്തിനും മീതെ ചരിത്രബോധം. അടൂര്‍, അരവിന്ദന്‍ എന്നൊക്കെ പറയുന്നപോലെ...

ബിജെപിയുടെ അവസരവാദ രാഷ്ട്രീയം, സഖ്യകക്ഷികള്‍ ഒന്നിന് പിറകെ ഒന്നായി എന്‍ഡിഎ വിടുന്നു

അരുണ്‍ ശ്രീവാസ്തവ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്നതിന് വേണ്ടിയല്ല ബിജെപി സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തിയിരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് ഇവരെ ബിജെപി നിലനിര്‍ത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള പങ്കാളിത്ത രാഷ്ട്രീയം ഇവര്‍ പയറ്റുകയാണ്. സഖ്യകക്ഷികളുടെ...

അരുവിപ്പുറം പ്രതിഷ്ഠ: പിന്നിട്ട് 130 വര്‍ഷങ്ങള്‍

എ വി ഫിര്‍ദൗസ് കേരളീയ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അനന്യസൂര്യനായ ശ്രീനാരായണഗുരുവിന്റെ പരിശ്രമങ്ങളില്‍ ആദ്യത്തേതായിരുന്നു 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അരുവിപ്പുറം ശിവ പ്രതിഷ്ഠ. അന്ന് അദ്ദേഹം ഗുരുവായോ സന്യാസിയായോ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. മരുത്വാമലയിലെ തപസിലധിഷ്ഠിതമായ ധ്യാനകാലത്തു നിന്ന് സമൂഹത്തിലേക്കിറങ്ങിവന്ന ഘട്ടമായിരുന്നു...

ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഇപ്പോഴും വിറകുതേടി നടക്കുന്നുണ്ട്

അബ്ദുള്‍ ഗഫൂര്‍ വീട്ടുകാരെല്ലാവരും ഉറങ്ങിക്കിടക്കേ പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണര്‍ന്ന് അവള്‍ ബുബ്ലി വിറകുതേടി കുന്നുകയറി. നാലുകിലോമീറ്റര്‍ അകലെ ചെന്ന് അന്നത്തെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുശേഖരിച്ച് പുലരുന്നതോടെ തിരികെയെത്തി ആഹാരം പാകം ചെയ്യാനൊരുങ്ങുമ്പോഴാണ് വെള്ളമില്ലെന്ന് ഓര്‍ത്തത്. കുടവുമെടുത്ത് അടുത്ത കുന്ന് കയറ്റം...

മാലിദ്വീപിലെ അടിയന്തരാവസ്ഥ

അഡ്വ. ജി സുഗുണന്‍ ഉത്തരമധ്യ ഇന്ത്യന്‍മഹാസുദ്രത്തിലെ ദ്വീപുസമൂഹമാണ് മാലിദ്വീപുകള്‍. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇവ. ലക്ഷദ്വീപിന്റെ തെക്കുഭാഗത്തായി ശ്രീലങ്കയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയാണ് മാലിദ്വീപുകള്‍. 1192 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ഈ ദ്വീപുസമൂഹം. ഭൂവാമുലാകുവാണ് ഇതില്‍ ഏറ്റവും വലിയ ദ്വീപ്....

ഉഷാശ്രീവാസ്തവ എന്ന സഖാവ്

ബിനോയ് വിശ്വം ഓര്‍ക്കാപ്പുറത്ത് പ്രിയപ്പെട്ട ഒരാള്‍ കൂടി ജീവിതത്തില്‍ നിന്ന് യാത്രയായി ഡോ. ഉഷാ ശ്രീവാസ്തവ. ജനങ്ങള്‍ക്കൊപ്പം കൂറോടെ നിലകൊള്ളാനാണ് തന്റെ വൈദ്യ വിദ്യാഭ്യാസമെന്ന് വിശ്വസിച്ച ഡോക്ടറായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഒരുതരം ആര്‍ത്തിയുടേയും പുറകെപോകാത്ത ജനകീയ ഡോക്ടറായി അവര്‍ ജീവിച്ചു. ആകാവുന്നതുപോലെയെല്ലാം...