Sunday
23 Sep 2018

Columns

വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ സാമ്പത്തിക അസമത്വം

ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പൊള്ളയായ കണക്കുകളുടെ അര്‍ത്ഥശൂന്യതയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭാ വികസന പരിപാടി റിപ്പോര്‍ട്ട്. 1990 മുതല്‍ 2017 വരെയുള്ള 27 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് 0.427 പോയിന്റില്‍ നിന്ന്...

കന്യാസ്ത്രീകളുടെ വിശുദ്ധസമരം

കന്യാസ്ത്രീകള്‍ സമരരംഗത്തെത്തുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. എന്നാല്‍ ഇപ്പോഴത്തെ സമരത്തിന് മുന്‍പില്ലാത്ത രീതിയിലുള്ള ഒരു പ്രസക്തിയും പ്രാധാന്യവുമുണ്ട്. തിരുവസ്ത്രം ധരിച്ചുകൊണ്ട് സഭയ്‌ക്കെതിരെ നടത്തുന്ന സംഘടിത പോരാട്ടം എന്നനിലയില്‍ കന്യാസ്ത്രീകളുടെ സമരം വിപ്ലവാത്മകമാണ്. കന്യാസ്ത്രീകള്‍ ഇടപെട്ട് ഉജ്ജ്വലസമരം നടത്തി ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് പുരോഹിതന്മാരുടെ...

കോണ്‍ഗ്രസ് നേതാക്കള്‍ മൗനവ്രതത്തില്‍!

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുദിവസമായി മൗനവ്രതത്തിലാണ്. രണ്ടുപേര്‍ മിണ്ടുന്നുണ്ട്. അവര്‍ക്കു മിണ്ടാതിരിക്കാന്‍ പറ്റില്ല. സംഗതി തങ്ങളുടെ പിതാവിനെക്കുറിച്ചാകുമ്പോള്‍ മിണ്ടാതിരിക്കുന്നത് എങ്ങനെ? നാഴികക്ക് നാല്‍പ്പതുവട്ടം പ്രസ്താവനയും പത്രസമ്മേളനവും നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാരം എന്ന് കേട്ടാല്‍ അരിശംവരും. കെപിസിസി പ്രസിഡന്റിനോട്...

മാനവിക വികസനത്തിനൊരു പുതിയ കാഴ്ച്ചപ്പാട്

സാമൂഹിക മാറ്റങ്ങള്‍ താനേ ഉണ്ടാകുന്നതല്ല, അവ ഇങ്ങനെ മാത്രമേ സംഭവിക്കാവൂ എന്ന് പ്രകൃതിനിയമവും ഇല്ല. ആ മാറ്റങ്ങള്‍ മനുഷ്യര്‍ സ്വയം ഉണ്ടാക്കുന്നവയാണ്. മാനവിക വികസനത്തിലെ അടിസ്ഥാനപരമായ പല അനുമാനങ്ങളും ഇന്ന് ഭൂമിയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. വികസന പ്രക്രിയയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന്...

എല്ലാ മൂലകളും തുടയ്ക്കണമെങ്കില്‍ പതിനൊന്ന് ലക്ഷം രൂപ തരണം

ദേവിക  ഈയുടത്ത കാലത്തായി ചാനലുകളില്‍ പാറിക്കളിക്കുന്ന ഒരു പരസ്യമുണ്ട്. പെരുത്ത കാശുകാരായ ഗൃഹനായകനും നായികയും സോഫയിലിരുന്ന് ടി വി കാണുന്നു. നിലത്തു കുത്തിയിരുന്ന് വീട്ടുജോലിക്കാരി തറ തുടയ്ക്കുന്നു. ആ മൂലയൊന്ന് നന്നായി തുടയ്ക്കണമെന്ന് വീട്ടമ്മയുടെ കല്‍പന. 'ഒരു മൂല തുടയ്ക്കണമെങ്കില്‍ രണ്ടു...

മഴ കര്‍ക്കശമായി പറഞ്ഞത്

ജീവിതത്തിലെ ഓരോ ദിവസവും നമ്മെ വല്ലതുമൊക്കെ പഠിപ്പിക്കുന്നു. ഇത് നല്ല അനുഭവങ്ങളിലൂടെയാവാം, ദുരന്തങ്ങളിലൂടെയും ആവാം. അത്രയുംകൂടി വിവേകം കൈവരുമെന്നതിനാലാണ് ഒരു ദിവസം 'മൂത്ത'വരെല്ലാം ഗുരുനാഥരാണെന്ന നിഗമനം. പക്ഷെ, കാലം കര്‍ക്കശമായി പറഞ്ഞതുപോലും നാം കേള്‍ക്കാതിരുന്നാലോ? കേട്ടിട്ടും ശ്രദ്ധിക്കാതിരുന്നാലോ? ഇക്കഴിഞ്ഞ പ്രളയത്തിന്റെ പാഠങ്ങള്‍...

തോല്‍ക്കാന്‍ പാടില്ലാത്ത സമരങ്ങള്‍

വീണ്ടും ഒരു മഹാ കര്‍ഷക മോര്‍ച്ച ഈയിടെ ഡല്‍ഹിയില്‍ നടന്നു. ഇതിനുമുമ്പ് ജന്തര്‍മന്ദിറിനെ അടിമുടി ഉലച്ച തെന്നിന്ത്യന്‍ കര്‍ഷക സംഘടനകള്‍ അരങ്ങേറിയ വമ്പന്‍ പ്രതിഷേധം ദിവസങ്ങളോളം ഡല്‍ഹിയെ സ്തംഭിച്ചിരുന്നു. വെറുതെ ശക്തി കാണിക്കാന്‍ ഒത്തുചേര്‍ന്നതായിരുന്നില്ല അവര്‍. മഴയും വെയിലും സഹിച്ച് ദൂരം...

‘വാ പോയ കോടാലി’ യുടെ നികൃഷ്ടജല്‍പ്പനങ്ങള്‍

'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന് പഴമക്കാര്‍ പറഞ്ഞത് പി സി ജോര്‍ജിനെ പോലുള്ളവര്‍ പിന്നാലെ വരുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാവണം. അദ്ദേഹം താന്‍ ഒരു അധമ പ്രതിഭാസമാണെന്ന് പ്രവൃത്തിയിലൂടെയും പറച്ചിലുകളിലൂടെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കുകയാണ്. ആരെയും എന്തും ഏതും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യത്തോടെ പുലഭ്യം...

അടിച്ചമര്‍ത്തപ്പെടുന്ന വിയോജിപ്പുകള്‍

പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന കാലമാണിത്. ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഇന്ന് പ്രസക്തമാവുന്നു. ''നിരാശ തോന്നുമ്പോള്‍ ചരിത്രത്തില്‍ എങ്ങനെയാണ് സത്യവും സ്‌നേഹവും എപ്പോഴും വിജയം നേടിയതെന്ന് ഞാന്‍ ചിന്തിക്കും. സ്വേച്ഛാധിപതികളും കൊലയാളികളും ഒരു കാലത്ത് അജയ്യാരാണെന്ന് തോന്നും. പക്ഷേ, അവസാനം...

ലജ്ജയില്ലാതെ അവകാശവാദങ്ങള്‍ നിരത്തി വീണ്ടും ബിജെപി

അടുത്ത അമ്പത് വര്‍ഷത്തേക്ക് ഭരിക്കാന്‍ കോപ്പുകൂട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി നിര്‍വാഹക സമിതി യോഗം സമാപിച്ചത്. മോഡിയെയും അമിത്ഷായെയും പുകഴ്ത്തുന്ന രാഷ്ട്രീയ പ്രമേയവും പാസാക്കി. മറ്റ് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളും പ്രമേയത്തിലുണ്ട്. മോഡി ഭരണകാലം ആഭ്യന്തര സുരക്ഷയില്‍ മാതൃകാപരമായ കാലഘട്ടമാണെന്നും ദാരിദ്ര്യവും അഴിമതിയും...