Wednesday
26 Sep 2018

Columns

‘വാ പോയ കോടാലി’ യുടെ നികൃഷ്ടജല്‍പ്പനങ്ങള്‍

'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന് പഴമക്കാര്‍ പറഞ്ഞത് പി സി ജോര്‍ജിനെ പോലുള്ളവര്‍ പിന്നാലെ വരുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാവണം. അദ്ദേഹം താന്‍ ഒരു അധമ പ്രതിഭാസമാണെന്ന് പ്രവൃത്തിയിലൂടെയും പറച്ചിലുകളിലൂടെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കുകയാണ്. ആരെയും എന്തും ഏതും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യത്തോടെ പുലഭ്യം...

അടിച്ചമര്‍ത്തപ്പെടുന്ന വിയോജിപ്പുകള്‍

പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന കാലമാണിത്. ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഇന്ന് പ്രസക്തമാവുന്നു. ''നിരാശ തോന്നുമ്പോള്‍ ചരിത്രത്തില്‍ എങ്ങനെയാണ് സത്യവും സ്‌നേഹവും എപ്പോഴും വിജയം നേടിയതെന്ന് ഞാന്‍ ചിന്തിക്കും. സ്വേച്ഛാധിപതികളും കൊലയാളികളും ഒരു കാലത്ത് അജയ്യാരാണെന്ന് തോന്നും. പക്ഷേ, അവസാനം...

ലജ്ജയില്ലാതെ അവകാശവാദങ്ങള്‍ നിരത്തി വീണ്ടും ബിജെപി

അടുത്ത അമ്പത് വര്‍ഷത്തേക്ക് ഭരിക്കാന്‍ കോപ്പുകൂട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി നിര്‍വാഹക സമിതി യോഗം സമാപിച്ചത്. മോഡിയെയും അമിത്ഷായെയും പുകഴ്ത്തുന്ന രാഷ്ട്രീയ പ്രമേയവും പാസാക്കി. മറ്റ് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളും പ്രമേയത്തിലുണ്ട്. മോഡി ഭരണകാലം ആഭ്യന്തര സുരക്ഷയില്‍ മാതൃകാപരമായ കാലഘട്ടമാണെന്നും ദാരിദ്ര്യവും അഴിമതിയും...

ഭരണയന്ത്രത്തിലെ മൂടില്ലാത്താളികളും കിളികൊല്ലൂരിലെ അലിക്കുഞ്ഞുപയ്യനും

കൊല്ലം കിളികൊല്ലൂരില്‍ ഒരു പയ്യനുണ്ടായിരുന്നു. അലിക്കുഞ്ഞ്. നാട്ടുകാര്‍ അവനെ വിളിക്കുന്നത് അലിക്കുഞ്ഞ് മുസലിയാരെന്ന്. ഏതു വമ്പനെയും തന്റെ വാപ്പയാണെന്ന് അവകാശപ്പെടുന്ന പാവം തെരുവുപയ്യന്‍. കിളികൊല്ലൂരില്‍ത്തന്നെയായിരുന്നു കേരളത്തിലെ കശുഅണ്ടി രാജാവായിരുന്ന തങ്ങള്‍ കുഞ്ഞു മുസലിയാരുടേയും താമസം. കശുഅണ്ടി തൊഴിലാളികളുടെ സമരം നയിച്ച സിപിഐയുടെ...

‘റഫാല്‍ അഴിമതി’ മോഡി ഭരണത്തിന്‍റെ അന്ത്യം കുറിക്കും

ഇന്ത്യന്‍ ജനതയുടെ ദേശാഭിമാനബോധത്തെ തെരഞ്ഞെടുപ്പില്‍ വില്‍ക്കാനുള്ള ഏറ്റവും നല്ല ചരക്കായി കാണുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. അതില്‍ തന്നെ പാകിസ്ഥാന്‍ എന്ന മുസ്‌ലിം അയല്‍രാഷ്ട്രവും ചൈന എന്ന കമ്മ്യൂണിസ്റ്റ് അയല്‍രാഷ്ട്രവും ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നു എന്നോ അവര്‍ ഇന്ത്യന്‍...

ചിതാഭസ്മനിമജ്ജനം എന്ന പരിഹാസ്യപദ്ധതി

''എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ'' എന്നതുപോലെയാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഹിതകള്‍. നായികയാവാം, നായകനാവാം എന്ന വ്യത്യാസം മാത്രമേയുള്ളൂ. നായകനോ നായികയോ മരിച്ചുകിട്ടിയാല്‍ ലക്ഷ്യവും പരിപ്രേക്ഷ്യവും രാഷ്ട്രീയ ലാഭക്കണ്ണോടെയും കച്ചവടത്തോടെയും ഉള്ളതാണ്. അവര്‍ പിന്നെ ഫ്‌ളക്‌സ് ബോര്‍ഡുകളിലെ സുന്ദര ചിത്രങ്ങളാണ്....

ആര്‍ഭാടരഹിതമാകട്ടെ ഉത്സവങ്ങള്‍

പ്രളയാനന്തര കേരളത്തില്‍ സ്‌കൂള്‍ കലോത്സവത്തിനും ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും പ്രസക്തിയുണ്ടോ? സാഹിത്യത്തേയും കലയേയും പ്രാണവായുവായി കരുതാത്ത ഒരു സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകാം. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, കവിതയുടെ ഉത്ഭവം തന്നെ സങ്കടത്തില്‍ നിന്നാണ്. ആനന്ദക്കണ്ണീരിന് രാമപുരത്ത്...

എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെന്നു തോന്നുമോ?

അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുന്നവര്‍ ഇക്കാലത്ത് ഏകാധിപതികളായി ചിത്രീകരിക്കപ്പെടുന്നുവെന്ന് പരിഭവം പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഒരു പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു മോഡിയുടെ പരാമര്‍ശം. ജനാധിപത്യവും പൗരാവകാശങ്ങളുമൊക്കെ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോഡിയുടെ പരാമര്‍ശത്തിന്...

കേരള പുനര്‍നിര്‍മിതിക്ക് വികേന്ദ്രീകൃത ആസൂത്രണ മാതൃക

കേരളം വലിയ പ്രകൃതി ദുരന്തത്തിനാണ് ഓഗസ്റ്റ് മാസം സാക്ഷിയായത്. കേരളത്തിന്റെ പ്രളയ സാഹചര്യത്തില്‍ ജോണ്‍ ബെല്ലാമി ഫോസ്റ്ററുടെ ഈ വാക്കുകള്‍ക്ക് കാലിക പ്രസക്തി ഏറെയാണ്: 'പ്രകൃതിയെയും സമൂഹത്തെയും മൂലധനത്തിന് മീതെയും, സമത്വത്തെയും നീതിയെയും കമ്പോളത്തിന് മീതെയും പ്രതിഷ്ഠിക്കുന്ന ഒരാഗോള സമൂഹത്തിനായാണ് നാം...

കലികാലത്തില്‍ കണ്ണന്താനം സേവ

ഉറക്കം ചിലര്‍ക്ക് ഒരദമ്യ പ്രചോദനമാണ്. ആറുമാസം ഉറക്കവും ആറുമാസം ഊണുമായി കഴിഞ്ഞുപോന്ന പുരാണകഥാപാത്രമായ കുംഭകര്‍ണന്റെ പേരിലാണ് നമുക്ക് ദീര്‍ഘനിദ്രയുടെ പര്യായമായി കുംഭകര്‍ണസേവ എന്ന പ്രയോഗം വീണുകിട്ടിയത്. കലികാലത്തില്‍ അതിനൊരു സ്റ്റൈല്‍ പോരാത്തതുകൊണ്ട് മലയാളത്തില്‍ കുംഭകര്‍ണ സേവയ്ക്ക് പകരം കണ്ണന്താനം സേവ എന്ന...