Friday
20 Jul 2018

Editorial

കേരളത്തോടുള്ള മോഡിസമീപനം ഫെഡറലിസത്തിന്‍റെ നിരാസവും അവഹേളനവും

സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടും അവകാശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്ന നിഷേധാത്മക സമീപനം കേരളത്തിന് പുതിയ അനുഭവമല്ല. നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംസ്ഥാനങ്ങളോട് വിവേചനപരമായ നയങ്ങളാണ് കേന്ദ്ര സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുപോന്നിട്ടുള്ളത്. സ്വാര്‍ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ചില സംസ്ഥാനങ്ങള്‍ക്ക് പരിഗണനയും മറ്റുള്ളവര്‍ക്ക് അവഗണനയുമെന്നത്...

നിഗൂഢലക്ഷ്യങ്ങള്‍ നിറഞ്ഞ ദേശീയ യുവശാക്തീകരണ പദ്ധതി

ദേശീയ യുവശാക്തീകരണ പദ്ധതി (എന്‍-യെസ്) എന്ന പേരില്‍ പത്തുലക്ഷം യുവതീ-യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രതിരോധം, യുവജനക്ഷേമം, മാനവശേഷി വകുപ്പുകളിലെ ഉന്നതര്‍ ജൂണ്‍ അവസാനത്തില്‍ ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു....

വിവരാവകാശവും നിയമനിര്‍മാണ പ്രക്രിയയോടുള്ള വിരുദ്ധ സമീപനങ്ങളും

സുതാര്യതയും സത്യസന്ധതയും തങ്ങളുടെ അജന്‍ഡയില്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ മാത്രം സഹായകമാകുന്ന വിധത്തില്‍ നരേന്ദ്രമോഡി കൊണ്ടു വരുന്ന ഭേദഗതി. ഇതോടൊപ്പം തന്നെ നിയമ നിര്‍മാണ പ്രക്രിയയോടുള്ള വിരുദ്ധ നിലപാടുകളും പുറത്തു വരുന്നുണ്ട്. ഇടതു പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കേ ഒന്നാം യുപിഎ...

ഫുട്‌ബോള്‍ വസന്തം കൊടിയിറങ്ങുമ്പോള്‍

കാറ്റു നിറച്ചൊരു പന്തില്‍ കണ്ണുനട്ട് ലോകം ആകാംക്ഷയോടെയിരുന്ന ഒരുമാസത്തിന് വിട. മത ജാതികളും വര്‍ണവും ഭാഷയും രാപ്പകലുകളും മറന്ന് കളി കാണാനിരുന്ന ജനതയ്ക്കു മുന്നില്‍ ഫ്രാന്‍സിന്റെ ഉയിര്‍ത്തെഴുന്നേല്‍പും ക്രൊയേഷ്യയുടെ ഉദയവും പ്രഖ്യാപിത ശക്തികളുടെ നിരാശയും കണ്ടാണ് റഷ്യന്‍ ലോകകപ്പിന് കൊടിയിറങ്ങിയത്. കാല്‍പന്തുകളിയുടെ...

നവാസ് ഷെറീഫിന്റെ അറസ്റ്റും അഴിമതിയോടുള്ള ബിജെപിയുടെ കാപട്യവും

അയല്‍രാജ്യമായ പാകിസ്ഥാനില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം, മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദര്‍ എന്നിവരെ ജയിലില്‍ അടച്ചിരിക്കുകയാണ്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന ഷെരീഫിനെയും മകളെയും പാകിസ്ഥാനില്‍ മടങ്ങിയെത്തിയ ഉടന്‍ ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച്...

ആസന്നമാകുന്ന പൊതുതെരഞ്ഞെടുപ്പ്

നരേന്ദ്രമോഡി സര്‍ക്കാര്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നത് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ബിജെപി അധ്യക്ഷന്‍ അമിത്ഷായും തെരഞ്ഞെടുപ്പിന്റെ പാതയിലേയ്ക്ക് എത്തിയെന്നത് യാഥാര്‍ത്ഥ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്,...

ഇരുചക്ര മോട്ടോര്‍ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം

തലസ്ഥാന നഗരിയിലെ കവടിയാറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് സ്ത്രീകളെ മത്സരയോട്ടം നടത്തിയ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചുവീഴ്ത്തി. ഗുരുതരമായി തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍കോളജില്‍ മരിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളും ബൈക്ക് യാത്രികനും പരിക്കുകളോടെ ചികിത്സയിലാണ്. സംസ്ഥാനത്ത് ദിനംപ്രതി ബൈക്ക്...

ഇറാന്‍ ബന്ധവും ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വവും

നരേന്ദ്രമോഡി അധികാരത്തിലെത്തിയതിന് ശേഷം രാജ്യം പിന്തുടര്‍ന്നുപോന്നിരുന്ന ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ക്കുകയും കടുത്ത അമേരിക്കന്‍ പക്ഷപാതിത്വം കാട്ടുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചുവരുന്നത്. പലപ്പോഴും അമേരിക്കന്‍ ആജ്ഞകള്‍ക്ക് നിരുപാധികം വഴങ്ങുന്ന സമീപനവും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. മോഡി പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ എന്ന...

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കലും സര്‍ക്കാരിന്റെ വിപണിയിടപെടലും

പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശക്തമായ ഇടപെടല്‍ നടത്തുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. രാജ്യത്തിനാകെ മാതൃകയായ കുറ്റമറ്റതും സമഗ്രവുമായ പൊതുവിതരണ സംവിധാനം ഇവിടെ കെട്ടിപ്പടുത്തിട്ടുണ്ട്. റേഷന്‍ ഷോപ്പുകള്‍ക്കു പുറമേ മാവേലി സ്റ്റോറുകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഉത്സവ ഘട്ടങ്ങളിലെ പ്രത്യേക...

ജനദ്രോഹത്തിനുപകരം ജനസൗഹൃദ ബാങ്കിങ്ങാവണം ലക്ഷ്യം

കിട്ടാക്കടത്തിന്റെ പേരില്‍ ഈട് നല്‍കിയ വീടും പറമ്പും ഒഴിപ്പിക്കാന്‍ ഉദേ്യാഗസ്ഥര്‍ നടത്തിയ ശ്രമം കളമശേരിക്കടുത്ത് പത്തടിപ്പാലത്ത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. സുഹൃത്തിന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാന്‍ രണ്ടുലക്ഷം രൂപ വായ്പക്കായാണ് വീട്ടുടമ വീടും പറമ്പും ഈടായി നല്‍കിയത്. വായ്പ വാങ്ങിയ പണം വ്യവസ്ഥയനുസരിച്ച്...