Wednesday
22 Nov 2017

Editorial

കള്ളപ്പണത്തില്‍ കരിവാളിച്ചുപോയ മോഡീമുഖം

വിദേശരാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം സംബന്ധിച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുണ്ടായ വെളിപ്പെടുത്തലുകള്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ മുഖം കരിവാളിപ്പിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ മുഖം മിനുക്കാന്‍ അവലംബിക്കുന്ന മാര്‍ഗങ്ങളൊന്നും തന്നെ സാധാരണക്കാരന് സ്വീകാര്യമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്....

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടും അതുയര്‍ത്തുന്ന തുടര്‍ചലനങ്ങളും

കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പനപോലെ തഴച്ചുവളര്‍ന്ന ജീര്‍ണതയുടെ അന്തരീക്ഷത്തിനാണ് സോളാര്‍ ആരോപണവും തുടരന്വേഷണവും വിരാമമിടുന്നത്. അത് രാഷ്ട്രീയ ധാര്‍മികതയും പൊതുജീവിതത്തില്‍ സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ യുഗത്തിന് തുടക്കമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ആഖ്യാനരീതിയില്‍ മൗലിക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന...

രാഷ്ട്രീയ മാറ്റത്തിന് ആഹ്വാനം നല്‍കുന്ന തൊഴിലാളിവര്‍ഗ മുന്നേറ്റം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ദേശത്തിനും എതിരായ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ ത്രിദിന പാര്‍ലമെന്റ് ധര്‍ണ ഇന്നലെ രാഷ്ട്രതലസ്ഥാനത്ത് ആരംഭിച്ചു. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ വ്യവസായങ്ങളിലേയും സ്ഥാപനങ്ങളിലേയും തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകളും ഉള്‍പ്പെട്ട സംയുക്തവേദിയുടെ ആഭിമുഖ്യത്തിലാണ് മൂന്ന്...

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷപദവി വര്‍ഗീയതയ്ക്കുള്ള ലൈസന്‍സല്ല

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ ധൃതിപിടിച്ച കേരള സന്ദര്‍ശനത്തിന് പുറകില്‍ മറ്റെന്തെങ്കിലും അജന്‍ഡകള്‍ ഉണ്ടോ? അത്തരമൊരു സംശയം ഉയര്‍ത്തിവിടുന്ന കാര്യങ്ങളാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഒരുമാതിരി എഴുതാപ്പുറം വായനയോ വായുവില്‍ നിന്ന് വിഭൂതിസൃഷ്ടിക്കുന്നതുപോലുള്ള അഭ്യാസമോ ആയി അത് മാറിയതെന്തുകൊണ്ട്? സത്യത്തില്‍ അടിയന്തര...

മോഡി വന്‍ പരാജയമാണെന്ന് തെളിയിച്ച ഒരു വര്‍ഷം

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രി മുന്നറിയിപ്പുകളോ സൂചനകളോ ഒന്നും നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന്റെ അടുത്ത ദിവസം എല്ലാ മാധ്യമങ്ങളെയുമെന്ന പോലെ ഞങ്ങളും അതുതന്നെയാണ് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാക്കിയത്. എല്ലാവരും ധീരമായ ചുവടുവയ്‌പെന്ന് അതിന്...

ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം എക്കാലത്തെയും എല്ലാവരുടെയും പ്രചോദനം

മഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ ആസ്പദമാക്കിയുള്ള ജോണ്‍ റീഡിന്റെ വിഖ്യാത ഗ്രന്ഥത്തിന്റെ പേര് ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്നായിരുന്നു. ആ പുസ്തകത്തെ സംബന്ധിച്ച് പ്രസ്തുത പേര് ശരിയാണ്. പക്ഷേ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെ പത്തു ദിവസം മാത്രമായിരുന്നില്ല...

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം

നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികം ഈ നവംബര്‍ എട്ടിന് ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതേ്യകം പ്രതേ്യകമായി ആചരിക്കുകയാണ്. നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. സാധാരണക്കാര്‍ മാത്രമല്ല, ഇടത്തരക്കാര്‍, കച്ചവടക്കാര്‍, സംരംഭകര്‍ എന്നിവരൊക്കെതന്നെ ഈ നടപടിയുടെ കഷ്ടപ്പാടുകള്‍...

മൂന്ന് യാത്രകള്‍ മൂന്ന് കാഴ്ചപ്പാടുകള്‍

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും ഭരണാധികാരത്തിന്റെ തണലില്‍ സംഘപരിവാര്‍ വമിപ്പിക്കുന്ന വര്‍ഗീയതയ്ക്കുമെതിരായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനജാഗ്രതായാത്രകള്‍ക്ക് ഇന്നലെ പരിസമാപ്തിയായി. ജാഥാലക്ഷ്യങ്ങളില്‍ നിന്നും ശ്രദ്ധ വഴിതിരിച്ചുവിടാനും വിവാദവ്യവസായങ്ങള്‍ കൊഴുപ്പിച്ച് കാതലായ ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവഗണിക്കാനും നടത്തിയ ശ്രമങ്ങളെ അതിജീവിച്ചാണ് എല്‍ഡിഎഫ് പ്രചാരണ...

ലിംഗതുല്യതയില്‍ തട്ടിവീഴുന്ന മോഡിയുടെ വികസന പൊങ്ങച്ചം

ആഗോള ലിംഗവിടവ് സംബന്ധിച്ച സൂചികയില്‍ ഇന്ത്യക്ക് 108-ാം സ്ഥാനം. ഇത് 2006-നെ അപേക്ഷിച്ച് 10 ഇരട്ടി പിറകിലോട്ടുപോയിരിക്കുന്നു. നേരത്തെ 87-ാം സ്ഥാനത്തായിരുന്ന രാജ്യം 108-ലേയ്ക്ക് കൂപ്പുകുത്തിയെന്നു പറഞ്ഞാല്‍ അതിനര്‍ഥം രാജ്യം കൈവരിച്ചു എന്ന് അവകാശപ്പെടുന്ന എല്ലാ നേട്ടങ്ങളുടെ പട്ടികയും കൃത്രിമമെന്നോ അയഥാര്‍ത്ഥ്യമെന്നോ...

ജനജീവിതം ദുഷ്‌കരമാക്കുന്ന ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’

വ്യവസായ സംരംഭങ്ങള്‍ അനായാസം നടത്താനാവുന്ന (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു. 'തൊഴില്‍ സൃഷ്ടിക്കായി പരിഷ്‌കാരം' (റിഫോമിങ് ടു ക്രിയേറ്റ് ജോബ്) എന്ന് നാമകരണം ചെയ്ത ലോകബാങ്കിന്റെ ഇക്കൊല്ലത്തെ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലാണ്...