Saturday
26 May 2018

Letters

സ്‌നേഹവും സൗഹൃദവും ചൊരിയുക ജീവിതം ധന്യമാക്കുക

പ്രതികരണം സഹപാഠിയുടെ കൂട്ടൂകാര്‍ക്കായി സൗഹൃദ ദിനത്തെക്കുറിച്ച് ഡോ. സി വസന്തകുമാരന്റെ വിവരണം നന്നായിരുന്നു. സ്‌നേഹം, സൗഹൃദം സന്തോഷം, സഹിഷ്ണുത, സമാധാനം, സമഭാവന, സത്യം, സമത്വം എന്നീ സദ്ഗുണങ്ങളിലൂടെ ജീവിതം സ്വര്‍ഗീയമാക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും ചിലരെങ്കിലും ഇത്തരം കഴിവുകളെ മൂടിവയ്ക്കാനാണ് താല്‍പര്യപ്പെടുന്നത്. സ്‌നേഹവും സൗഹൃദവും...

ഭിന്നശേഷിക്കാരെ ചതിക്കരുത്

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വവലംബന്‍ ആരോഗ്യപദ്ധതി നടപ്പിലാകാത്തതിനെത്തുടര്‍ന്ന് അതില്‍ പ്രതിക്ഷയര്‍പ്പിച്ചവര്‍ ദുരിതത്തിലായി. സബ്‌സിഡിയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം വരാത്തതിനെത്തുടര്‍ന്നാണ് പദ്ധതി അവതാളത്തിലായിരിക്കുന്നത് എന്നാണറിയുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയില്‍ കവിഞ്ഞ വരുമാനമില്ലാത്ത കുടുംബങ്ങളിലെ 65 വയസുവരെ പ്രായമുള്ള ഭിന്നശേഷിക്കാരെയാണ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 3157 രൂപയാണ്...

താജ്മഹല്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേ

ഭാരതീയ സംസ്‌കാരത്തെയും ചരിത്ര സ്മാരകങ്ങളെയും കുറിച്ച് നമ്മള്‍ അഭിമാനം കൊള്ളുകയും ഘോരഘോരം പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അവ സംരക്ഷിക്കപ്പെടേണ്ടതിനെ പറ്റി എന്തുകൊണ്ട് ബോധവാന്മാരാകുന്നില്ല എന്നതുകൊണ്ടായിരിക്കാം സുപ്രിം കോടതി ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്. 400 വര്‍ഷത്തേക്ക് താജ്മഹല്‍ സംരക്ഷിക്കുക എന്ന...

സംഘി ഭരണകാലത്തെ ‘ശാസ്ത്രസത്യങ്ങള്‍

ലോകത്തെ മാറ്റിമറിച്ച ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ എന്ന് നാം പഠിച്ചതൊക്കെ അബദ്ധങ്ങളാണെന്ന് മോഡി സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ വെളിവാക്കാന്‍ തുടങ്ങിയിരിക്കുന്നു. ചെറിയ ക്ലാസുകളില്‍ പഠിച്ചത് മുതല്‍ സര്‍വ്വകലാശാലാ തലത്തില്‍ അറിഞ്ഞത് വരെ തിരുത്തിയെഴുതേണ്ട അവസ്ഥയാണ് ഇപ്പോള്‍. 'മഹാഭാരതത്തില്‍ ഉള്ളത് മറ്റു പലതിലും കണ്ടേക്കാം. പക്ഷെ...

ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍

''ഏകീകൃത തെരഞ്ഞെടുപ്പ് മറ്റൊരു തുഗ്ലക് പരിഷ്‌കാരം'' എന്ന ഒക്‌ടോബര്‍ ഏഴിലെ മുഖപ്രസംഗമാണ് ഈയൊരു പ്രതികരണത്തിനാസ്പദം. ജനാധിപത്യത്തിന്റെ മറപറ്റി എങ്ങനെ ഏകാധിപത്യം കൊണ്ടുവരാമെന്നതിന് രാഷ്ട്രീയ ചരിത്രത്തില്‍ ഉദാഹരണങ്ങളേറെയുണ്ട്. ജര്‍മനിയും ഇറ്റലിയിലും തൊട്ട് അമേരിക്കന്‍ പാവ ഗവണ്‍മെന്റുകള്‍ വരെ ഇന്നും ചെയ്തുവരുന്ന ഏകാധിപത്യ ഭരണക്രമങ്ങളുടെ...

ദൈവാരാധനയെ തൊട്ടുകൂടായ്മകൊണ്ട് വികൃതമാക്കരുത്

ദളിതരടക്കം 36 അബ്രാഹ്മണരെ ക്ഷേത്രശാന്തിക്ക് നിയമിച്ച് പുതിയൊരു ചരിത്രം സൃഷ്ടിച്ച ഇടതുസര്‍ക്കാര്‍ തീരുമാനം ധീരവും ശ്ലാഘനീയവുമായി. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളെന്നു കേള്‍ക്കുമ്പോള്‍തന്നെ അവര്‍ണവിഭാഗ വിശ്വാസികള്‍ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഓച്ചാനിച്ചു തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന ഗതികെട്ട ഈശ്വരാരാധനയ്ക്കാണ് പുതുനിയമം താഴിടുന്നത്. ദളിത് പിന്നാക്കവിഭാഗങ്ങള്‍...

മലക്കം മറിയുന്ന മാധ്യമ ധര്‍മ്മം

പൂവറ്റൂര്‍ ബാഹുലേയന്‍ പണാധിപത്യത്തിലധിഷ്ഠിതമായ വിപണതന്ത്രങ്ങള്‍ എല്ലാ മേഖലകളിലും പിടി മുറുക്കുമ്പോള്‍ മാധ്യമങ്ങളും ഇന്ന് ആ ചെളിക്കുണ്ടില്‍പ്പെട്ടിരിക്കുന്നു. പഴകി തേഞ്ഞു പഴഞ്ചനായ പല പദങ്ങളുടേയും കൂട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയും മാധ്യമങ്ങള്‍ക്ക് ഇന്ന് ക്ലിഷേയാണ്. എന്തു ത്യാഗം സഹിച്ചും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ തുറന്നു കാട്ടണമെന്ന...

ആള്‍ ദൈവത്തിന്റെ മംഗള്‍ യാന്‍

അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മ വാര്‍ഷികം പ്രമാണിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍ പത്രമാസികകളില്‍, അവരുടെ അത്ഭുത സിദ്ധികളെക്കുറിച്ചും ദിവ്യത്വത്തെ കുറിച്ചും എഴുതി വിടുന്ന ലേഖനങ്ങള്‍ ആലോചനാ ശേഷിയും യുക്തി ബോധവുമുള്ള സകലരെയും അവഹേളിക്കുന്ന തരത്തിലുള്ളവയാണ്. 'അമ്മ ചെവിയില്‍...

മനാലിനെ ഓര്‍ത്തുകാണുമോ?

സെപ്റ്റംബര്‍ 29ലെ സ്ത്രീയുഗത്തില്‍ പടയോട്ടത്തില്‍ ജയിച്ച മനാലിന്റെ നഷ്ടങ്ങളെക്കുറിച്ച് കെ രംഗനാഥ് തയാറാക്കിയ ഫീച്ചര്‍ കണ്ണുകളെ ഈറനണിയിക്കുന്നതായി. സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന സൗദിയില്‍ 2011ല്‍ വിലക്ക് ലംഘിച്ച് രാജപാതയിലൂടെ കാറോടിച്ച മനാലെന്ന ധീരവനിതയെ തേടിയെത്തിയതന്ന് പുരുഷാധിപത്യത്തിന്റെ പകപോക്കലുകളായിരുന്നു. സ്ത്രീകള്‍ വാഹനമോടിക്കരുതെന്ന പ്രാകൃത...

മോഡി ആള്‍ദൈവമോ

ആള്‍ദൈവങ്ങളുടെ വിശ്വസ്തരായ ബിജെപിക്കാര്‍ അവര്‍ക്ക് ഓശാന പാടിപ്പാടി സ്വയം ആള്‍ദൈവമാകുന്നതുപോലെ- പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മീറ്ററില്‍ ക്ഷേത്രമുയരുന്നു എന്ന വാര്‍ത്തവായിച്ചപ്പോള്‍ തോന്നിയതിങ്ങനെയാണ്. ക്ഷേത്രം മാത്രമല്ല അതിനകത്ത് നൂറ് അടി ഉയരമുള്ള പ്രതിമയും ഉയരുമത്രേ! ദേരാസച്ഛാ സൗദാ നേതാവ് ഗുര്‍മീത് രാമിനെപ്പോലെയുള്ളവരുമായുള്ള സഹവാസമാകണം ഇങ്ങനെയൊക്കെ...