Tuesday
19 Sep 2017

Letters

കരമനയാറിനെയും കിള്ളിയാറിനെയും സംരക്ഷിക്കണം

അനന്തപുരിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഏക കുടിവെള്ള സ്രോതസായ കരമനയാറും കിള്ളിയാറും മാലിന്യം നിറഞ്ഞും മണൽവാരൽമൂലം കരയിടിഞ്ഞും ഒഴുക്ക്‌ നിലച്ചും കാട്‌ കയറിയും നശിച്ചുകൊണ്ടിരിക്കുന്നു. ഈ രീതി തുടർന്നാൽ അധികം താമസിയാതെ ഈ രണ്ട്‌ പുഴകളും ചരിത്രമായിത്തീരും. മാലിന്യങ്ങൾ വാരിയെറിഞ്ഞും ആശുപത്രികളിലേയും വീടുകളിലേയും...

സർക്കാർ ഉദ്യോഗസ്ഥർ ജനനന്മ കാണിക്കുന്നവരാകട്ടെ

ധാർഷ്ട്യവും ധിക്കാരവും വെടിയണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്തെ മുഴുവൻ വില്ലേജ്‌ ഓഫീസുകളിലെയും വില്ലേജ്‌ ഓഫീസർമാർക്ക്‌ കത്തയച്ച റവന്യു വകുപ്പു മന്ത്രിയുടെ നടപടി പ്രശംസനീയമാണ്‌. മറ്റേത്‌ മന്ത്രിമാർക്കും അതാത്‌ വകുപ്പുകളിൽ ഇടപെടാനാവാത്ത വിധമുള്ള ഇടപെടൽ നടത്തി വില്ലേജ്‌ ഓഫീസുകളിൽ നിലനിന്നുവരുന്ന വൈകൃത നിലപാടുകൾ അക്കമിട്ടു തിരുത്താൻകൂടി...

ബാങ്ക്‌ സ്വകാര്യവൽക്കരണവും ബിജെപി രാഷ്ട്രീയവും

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ബിജെപി സർക്കാരിന്റെ പ്രധാന അജൻഡയാണെന്ന്‌ അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യവും സമ്പദ്ഘടനയും അപകടങ്ങളിലേക്കാണ്‌ പതിക്കുന്നത്‌. നിത്യേന പ്രഖ്യാപിക്കുന്ന സാമ്പത്തികരംഗത്തെ നയങ്ങൾ പരിശോധിച്ചാൽ ഈ സർക്കാരിന്‌ ആരോടാണ്‌ വിധേയത്വം എന്ന്‌ നമുക്ക്‌ ബോധ്യപ്പെടും. ഈ വിധേയത്വം അഥവാ കോർപറേറ്റ്‌...

ദളിത്‌ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങൾ കൈകോർക്കണം

രാജ്യത്ത്‌ 31 ശതമാനം വരുന്ന ഫാസിസ്റ്റ്‌ ശക്തികൾ അധികാരഗർവിന്റെ പിൻബലത്തിൽ പശുവിന്റെയും കാളയുടെയും പേരിലും ജാതീയതയുടെ പേരിലും ദളിത്‌ ന്യൂനപക്ഷങ്ങളെ വ്യാപകമായി തല്ലിക്കൊല്ലുന്ന അന്തരീക്ഷമെന്തായാലും ഇന്ത്യൻ ജനാധിപത്യസംസ്കാരത്തിനു ചേരുന്നതല്ല. വെള്ളപ്പട്ടാളത്തിന്റെ തോക്കിൻകുഴലുകൾക്ക്‌ നേരെ നെഞ്ചുവിരിച്ചുനിന്നു വാരിക്കുന്തങ്ങളെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികൾ സ്വന്തമാക്കിയ മതേതരവിപ്ലവ...

വനിതാ ശിശുക്ഷേമവകുപ്പ്‌ മന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌

കേരളം എല്ലാ പുരോഗമന കാര്യങ്ങൾക്കും മാതൃകയാണ്‌. വനിതാ ശിശു സംരക്ഷണത്തിന്‌ ഒരു പ്രത്യേക വകുപ്പ്‌ രൂപീകരിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളിൽ ഒന്നുകൂടി പ്രയോഗത്തിലെത്തിച്ചതിൽ അഭിമാനമുണ്ട്‌. വകുപ്പ്‌ മന്ത്രിയും സെക്രട്ടറിയും പരിഗണിക്കേണ്ട ആദ്യ പരാതികളിൽ ഒന്നായിരിക്കും ഇത്‌. കേരളാ ടെക്സ്റ്റെയിൽ കോർപ്പറേഷന്റെ കോട്ടയം ടെക്സ്റ്റെയിൽസിൽ...

മതേതര ജനാധിപത്യ പൊതുവേദി ഉയർന്നുവരണം

ഇടതു മതേതര ജനാധിപത്യശക്തിയുടെ പൊതുവേദി വളർന്നുവരണമെന്ന സിപിഐ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡിയുടെ പത്രക്കുറിപ്പ്‌ വായിച്ചാണ്‌ ഈ പ്രതികരണം എഴുതുന്നത്‌. ജനദ്രോഹനയങ്ങൾ നിർബാധം തുടർന്നുവരുന്ന ബിജെപി കിരാതഭരണത്തെ ചെറുത്തുതോൽപ്പിക്കാൻ ദേശീയതലത്തിൽ മതനിരപേക്ഷ വിശാല കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടോ എന്ന വിഷയത്തിൽ പ്രധാന...

പനിക്കാരണങ്ങൾ തിരയേണ്ടതുണ്ട്‌

പനി മരണം കേരളത്തിൽ കൂടുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച്‌ കാര്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. മഴക്കാലത്ത്‌ പനി പടരുന്നത്‌ പണ്ടുകാലം മുതൽ കാണുന്ന കാര്യമാണ്‌. ജലദോഷം, പനി എന്നിവ വ്യാപകമാകുമ്പോഴും ചെറിയ ഒറ്റമൂലികളൊക്കെക്കൊണ്ട്‌ പണ്ടൊക്കെ ആളുകൾ ഇതിനെ നേരിട്ടിരുന്നു. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നും സുലഭമല്ലായിരുന്നുതാനും....

ദൈവം കനിഞ്ഞാലും കനിയാത്ത പൂജാരിമാർ

ദൈവം കനിഞ്ഞാലും കനിയാത്ത പൂജാരിമാർ ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരമുള്ള പെൻഷൻ/ഫാമിലി പെൻഷൻ പരിഷ്ക്കരണത്തിനുവേണ്ടിയുള്ള അപേക്ഷകൾ കേരളാ അക്കൗണ്ടന്റ്‌ ജനറലിന്റെ അധികാരപരിധിയിലുള്ള മുൻ ജീവനക്കാരും ആശ്രിതരും സമർപ്പിക്കണമെന്നുള്ള ഒരു നിർദേശം ജൂൺ 9-ാ‍ം തീയതിയിലെ ചില ദിനപത്രങ്ങളിലും അക്കൗണ്ടന്റ്‌...

ഭക്ഷണക്കുരുക്ക്‌…!

ജൂൺ എട്ടിലെ മലയാള ദിനപ്പത്രങ്ങളിൽ ദാരുണമായ ഒരു സംഭവം റിപ്പോർട്ട്‌ ചെയ്തിരുന്നു. റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്‌ മരിച്ചു. പഴം, കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ്‌ മരിച്ചത്‌. ഏതാനും മാസങ്ങൾക്ക്‌ മുമ്പ്‌ തൃശൂരിൽ യുവതിയായ ഒരു ഡോക്ടർ,...

ദൈവമേ കൈതൊഴാം…

ദൈവമേ കൈതൊഴാം... മനുഷ്യൻ ദൈവത്തെ വിളിച്ച്‌ യാചിച്ചു - നിവൃത്തികേടുകൾ മാറിക്കിട്ടാൻ, നടത്താനാവാത്ത കാര്യങ്ങൾക്കൊരു പോംവഴിയുണ്ടാവാൻ. പിന്നീടങ്ങോട്ട്‌ ആർത്തിയെ പരിപോഷിപ്പിക്കാനായി മനുഷ്യനാൽ അസാധ്യമാകുന്നതിന്‌ പിന്നിൽ ഏതോ ഒരു ആദ്യശ്യശക്തി ദൈവമെന്ന പേരിൽ പ്രവർത്തിക്കുകയുണ്ടായി. ആ ദിവ്യത്തം മനുഷ്യസങ്കൽപ്പത്തിൽ പല രൂപത്തിലും ഭാവത്തിലും...