Wednesday
22 Aug 2018

Other Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ അഭിഷേക് ശര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ ആകെ...

വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യം സ്വര്‍ണ്ണം: അഭിമാനമായി വിനേഷ് ഫൊഗാട്ട്

ഏഷ്യന്‍ ഗെയിംസ് 2018 വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. 50 കിലോ വനിത ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് ഫൊഗാട്ടാണ് ഇന്ത്യയുടെ അഭിമാനമായത്. ജപ്പാന്‍ താരത്തിനെതിരെ 6- 2 എന്ന സ്‌കോറിനു ഫൈനലില്‍ ജയിച്ചാണ് വിനേഷിന്‍റെ സ്വര്‍ണ്ണ നേട്ടം....

പ്രതീക്ഷകളുമായി കായികതാരങ്ങള്‍ ജക്കാര്‍ത്തയിലേക്ക്‌

39 മലയാളികള്‍ സംഘത്തില്‍ അത്‌ലറ്റിക്‌സിനായി 50 അംഗ സംഘം ഒഫിഷ്യലുകളില്‍ 49 പേര്‍ സ്വന്തമായി ചെലവ് വഹിക്കണം ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി ഇറങ്ങാന്‍ 572 അംഗ സംഘം. 232 ഒഫിഷ്യലുകളടക്കം 804 പേരുടെ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും...

കേരള കബഡി അസോസിയേഷന്‍ ഭാരവാഹികൾക്കെതിരെ ആരോപണം

കൊച്ചി: കേരള കബഡി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ക്കെതിരെ മുന്‍ ഭാരവാഹികള്‍ രംഗത്ത്. 2017ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിട്ട അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യോഗം ചേര്‍ന്നു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തതെന്ന് ഇവര്‍ വാർത്താ സ മ്മേളനത്തില്‍ ആരോപിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമില്ലാത്ത സമിതിക്കെതിരെ...

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്: നീരജ് പതാകയേന്തും

ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ജാവലിന്‍ താരം നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസിന് യാത്ര തിരിക്കുന്ന സംഘത്തിനായി നല്‍കിയ സെന്റ് ഓഫ് ചടങ്ങിനിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്രയാണ് നീരജിന്റെ പേര് പ്രഖ്യാപിച്ചത്. ഓഗസ്റ്റ്...

ദേശീയ വുഷു കുങ്ഫൂ ചാമ്പ്യന്‍ഷിപ്പിന് പട്ടാമ്പിയില്‍ ഒരുക്കങ്ങളാകുന്നു

പട്ടാമ്പി: ആയോധന കലാപഠന പരിശീലന രംഗത്ത് മികവ് നേടിയ പട്ടാമ്പിയില്‍ സെപ്തംബര്‍ 21, 22, 23, തിയ്യതികളിലായി നടക്കുന്ന മൂന്നാമത് നാഷണല്‍ വുഷു കുങ്ഫു ഫെസ്റ്റിവല്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. വൈ എസ് കെ...

മരീനക്കു മുന്നില്‍ മുട്ടികുത്തി സിന്ധു

നാര്‍ജിംഗ്: ലോക ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീട നഷ്ടം. ഫൈനലില്‍ സ്പാനിഷ് താരം കരോലിന മരീനയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വിയേറ്റു വാങ്ങിയത്.  21-19,21-10 എന്ന സ്കോറിനായിരുന്നു മരീനയുടെ ജയം. 45 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് മരീന കിരീടം...

സിന്ധു സെമിയില്‍; സൈന പുറത്ത്

നിരാശയോടെ മടങ്ങുന്ന സൈന നെഹ്‌വാള്‍ സായി പ്രണീതും അശ്വിനി-സാത്വിക് സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി നാന്‍ജിങ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. അതേസമയം മറ്റ് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളും...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് വെടിയൊച്ച മുഴങ്ങി

കോഴിക്കോട്: 51-ാ മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് തൊണ്ടയാട് റൈഫിള്‍ റേഞ്ചില്‍ വെടിയൊച്ച മുഴങ്ങി. 50 മീറ്റര്‍ റെയ്ഞ്ച് ഓപ്പണ്‍ സൈറ്റില്‍ എയര്‍പിസ്റ്റള്‍ , റൈഫിള്‍(പുരുഷ വനിത), 10 മീറ്റര്‍ ഓപ്പണ്‍ സൈറ്റ്, പിപ്പ് സൈറ്റ് എയര്‍ റൈഫിള്‍ (പുരുഷ, വനിത),...

കോച്ചിങ്ങിനു പോകാന്‍ പണമില്ലാതെ ഏഷ്യന്‍ ഗെയിംസ് താരം

ഇതുവരെ നേടിയ മെഡലുകളുമായി ബിനിഷ മണലൂര്‍: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ സ്‌പോര്‍ട്‌സ് താരം, റഷ്യയില്‍ 20 ദിവസത്തെ കോച്ചിങ്ങിനു പോകാന്‍ പണമില്ലാതെ കഷ്ടപ്പെടുന്നു. കുറാഷ് താരമായ പഴുവില്‍ വെസ്റ്റ് ഞായക്കാട്ട് വീട്ടില്‍ ബിജുവിന്റെ മകള്‍ ബിനിഷയാണ് പണം ഇല്ലാതെ...