Wednesday
22 Aug 2018

Palakkad

നെല്ലിയാമ്പതി പാലം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു

നെല്ലിയാമ്പതി: ചെക്ക് പോസ്റ്റിന് ശേഷമുളള ഏകദേശം ഏഴ് കിലോമീറ്ററോളം വരുന്ന റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കഴി ഞ്ഞ 16ന് തകര്‍ന്നതിനെ തുടര്‍ന്നാണ് നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത് താല്‍ക്കാലികമായി പുനസ്ഥാപിച്ചു. നെന്മാറയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം വരുന്ന പോത്തുണ്ടി ഡാം വരെയുളള...

പ്രളയം ഒറ്റപ്പെടുത്തിയ നെല്ലിയാമ്പതിക്കാരെ കൈപിടിച്ചുയര്‍ത്തി കരസേനയും സര്‍ക്കാരും

പ്രളയത്തെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് പാലവും റോഡും ഒഴുകിപ്പോയി ഒറ്റപ്പെട്ട് നെല്ലയാമ്പതിയില്‍ താമസിച്ചിരുന്ന 12 പേര്‍ക്ക് സഹായ ഹസ്തവുമായി കരസേനാ ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചു. ദേവസി (65), റോസി (62), അന്നമ്മ മൈക്കിള്‍ (57), ഷഫീന (20), ഷമീന (27), ഹസീന...

സപ്ലൈകോ ഓണംഫെയറില്‍ റിക്കാര്‍ഡ് വില്‍പ്പന: ഓണ-ബിരിയാണി കിറ്റുകള്‍ തയ്യാര്‍

പാലക്കാട്: സപ്ലൈകോ ഓണംഫെയറില്‍ റിക്കാര്‍ഡ് വില്‍പ്പന. കഴിഞ്ഞ 12 മുതല്‍ കോട്ടമൈതാനത്ത് ആരംഭിച്ച സപ്ലൈകോ ഓണം ഫെയറില്‍ 20-ാം തീയതിവരെ 80 ലക്ഷം രൂപയുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചതായി സപ്ലൈകോ ഫെയര്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ അറിയിച്ചു. 79,07,513 രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഇത്...

റൈസ് മില്‍ തകര്‍ന്നു വീണ് ഒരു മരണം

ആലത്തൂര്‍: അറ്റകുറ്റ പണിക്കിടെ റൈസ് മില്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. പെരുംകുളം തെലുങ്കുപാളയം മോഹനന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. റൈസ് മില്ലിന്‍റെ കഴുക്കോലും ഭിത്തിയും ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ഇന്നലെ പൊരുവത്തക്കാട് വത്സാ റൈസ് മില്ലില്‍...

ആലത്തൂരിൽ അടച്ചുപൂട്ടിയ റൈസ് മിൽ തകർന്ന് ഒരു മരണം

ആലത്തൂർ: അടച്ചുപൂട്ടിയ റൈസ് മിൽ തകർന്ന് ഒരു മരണം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ആലത്തൂർ പരുവക്കാട് സ്വദേശി മോഹനൻ(57)നാണ്അന്തരിച്ചത്. പരിക്ക് പറ്റിയ രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ  പ്രേവേശിപ്പിച്ചു.

കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു

പാലക്കാട്: പ്രകൃതിക്ഷോഭത്താല്‍ മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും പാലങ്ങള്‍ തകര്‍ന്നും തടസ്സപ്പെട്ട  കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ജില്ലാ കലക്ടര്‍ ഡി ബാലമുരളിയുടെ  നിര്‍ദേശ പ്രകാരം പാലക്കാട് നിന്നും കോയമ്പത്തൂര്‍ വഴി...

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ  എന്‍റെ നാട്ടിലെ പ്രളയം ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ വീട് ശവക്കല്ലറയായ കുടുംബങ്ങൾ ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം... ഇത് എന്‍റെയും കഥയാണ്. അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല ജനയുഗം ഓൺലൈൻ ഇനി മുതൽ പേജുകൾ ആ...

നെന്‍മാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: നെന്‍മാറ ആളുവശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകള്‍ അസ്നിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പാലക്കാട്ട് ഉരുള്‍പൊട്ടലില്‍ നവജാത ശിശു ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

ബി രാജേന്ദ്രകുമാര്‍ പാലക്കാട്/നെന്മാറ: ജില്ല കണ്ടതിലേക്കും വലിയ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നവജാത ശിശു ഉള്‍പ്പടെ മൂന്നു കുടുംബങ്ങളിലെ ഏഴുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്കായി തിരച്ചില്‍ രാത്രി വൈകിയും തുടരുന്നു. ഇന്നലെ രാവിലെ 5.50 ഓടെയാണ് നാടിനെ ആകെ നടുക്കിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്....

പാലക്കാട്  ഉരുൾ പൊട്ടി 8 മരണം

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു നെന്മാ​​റ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടി എട്ട്  പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍ മ​ണ്ണി​ന​ട​യി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്.