Saturday
23 Sep 2017

Pathanamthitta

ശബരിമല വിമാനത്താവളം: കണ്‍സള്‍ട്ടന്റിനെ നിയമിച്ചു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒമ്പതു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നും...

കോഴഞ്ചേരിയിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

പത്തനംതിട്ട - കോഴഞ്ചേരി റൂട്ടിൽ ഇലന്തൂരിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കുമ്പഴ കള്ളുവേലിൽ സെയ്ദു (29) അണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കുണ്ട്.

നന്മചെയ്താലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നു; മന്ത്രി മണി

അടൂര്‍:സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗാരന്റി സര്‍ക്കാര്‍ നല്കാന്‍ തീരുമാനിച്ചത് പറയാന്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വലിയ താത്പര്യമില്ല. ഇവയുടെ ദോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താത്പര്യം. അതിന് പച്ചത്തെറിയാണ് പറയേണ്ടത്. അത് പറയുന്നത് മര്യാദയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല.മന്ത്രി എം.എം.മണി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനിച്ച...

റിമാൻഡ് പ്രതികൾ ജയിൽ ചാടി

പത്തനംതിട്ട ജില്ലാ ജയിലിൽ നിന്ന്റിമാൻഡ് പ്രതികൾ മതിൽ ചാടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്ത് കേസിലെ രണ്ട് പ്രതികളാണ് ജയിൽചാടിയത് . പശ്ചിമബംഗാൾ സ്വദേശികളായ ജയദേവ് സാഹു, ഗോപാൽ ഭാസ് എന്നിവരാണ് ഇന്ന് പുലർച്ചെ ജയിൽ ചാടിയത്.

ആറന്മുള മിച്ചഭൂമി ഏറ്റെടുത്തില്ല, ജില്ലാ കളക്ടർ വിശദീകരിക്കണം

വിവാദമായ ആറന്മുളവിമാനത്താവള പദ്ധതിയിൽ ഉൾപ്പെട്ട മിച്ചഭൂമി ഏറ്റെടുക്കുന്നത് വൈകിപ്പിച്ചതിനു ജില്ലാകളക്ടറോട്‌ റവന്യു മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. കോഴഞ്ചേരി കലമണ്ണിൽ കെ ജെ അബ്രഹാമിന്റെ 118.74 ഹെക്ടർ മിച്ചഭൂമി ഏഴ് ദിവസത്തിനുള്ളിൽ സർക്കാരിൽ നിക്ഷിപ്തമാക്കണമെന്ന് താലൂക്ക് ലാൻഡ് ബോർഡ് ചെയര്മാന് അനു എസ്...

പ്രൈവറ്റ് ബസ് ഉടമകൾ വെള്ളിയാഴ്ച സൂചനപണിമുടക്കിലേക്ക്

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ഉടമകൾ വെള്ളിയാഴ്ച സൂചനപണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് കുമാറും സെക്രട്ടറി രാധാകൃഷ്ണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് മിനിമം മൂന്നു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സെപ്തംബർ...

വഴി പ്രശ്നം പരിഹരിച്ചില്ല; താലൂക്ക് ഓഫിസിനു മുന്പിൽ ആത്മഹത്യാശ്രമം

അടൂർ: ജില്ലാ കളക്ടർ വിളിച്ച അദാലത്തിൽ വഴി പ്രശ്നം പരിഹരിക്കാത്തതിൽ നിരാശനായി പന്തളം പെരുംപുളിയ്ക്കൽ സതീശൻ (50) ആതമഹത്യക്ക് ശ്രമിച്ചു. അടൂർ താലൂക്ക് ഓഫിസിനു മുന്പിൽ ദേഹത്തുപെട്രോൾ ഒഴിച്ച സതീശനെ നാട്ടുകാരും പോലീസും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

കിസാന്‍സഭ പോസ്റ്റോഫീസ് മാര്‍ച്ചില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി

  പത്തനംതിട്ട: മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന കര്‍ഷക സമരത്തിനിടെ ആറ് കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടും അഖിലേന്ത്യാ കിസാന്‍സഭ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍...

മുഖ്യമന്ത്രിയുടെ കത്ത് ഇന്ന് സ്‌കൂളുകളില്‍ വായിക്കും

പത്തനംതിട്ട: പുതിയൊരു കേരളം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് ഇന്ന് (16) രാവിലെ 10ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ചേരുന്ന അസംബ്ലിയില്‍ വായിക്കും. പത്തനംതിട്ട തൈക്കാവ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കത്ത് ജില്ലാ കളക്ടര്‍...

റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: രാജു ഏബ്രഹാം എംഎല്‍എ

  റാന്നി: റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നവകേരള എക്‌സ്പ്രസ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനവും...