Saturday
15 Dec 2018

Pravasi

മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ:  മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ശ്രീജിത്തിന്റെ ഭാര്യ ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സാണ്....

സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം നോര്‍ക്ക റൂട്ട്‌സില്‍ തിങ്കളാഴ്ച മുതല്‍

കൊച്ചി:  സൗദി അറേബ്യയിലേയ്ക്ക് പോകുന്ന കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം തിങ്കളാഴ്ച (ഡിസംബര്‍ 17) മുതല്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ...

പ്രവാസികളില്‍ മുക്കാല്‍പങ്കിനും കാലണയുടെ സമ്പാദ്യമില്ല

കെ രംഗനാഥ് ദുബായ്: ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന പ്രവാസികളില്‍ മഹാഭൂരിപക്ഷവും നാട്ടിലേയ്ക്ക് മടങ്ങുന്നത് കാലണയുടെ സമ്പാദ്യമില്ലാതെ വെറുംകയ്യോടെയെന്ന് പഠനം. വയസുകാലത്ത് തങ്ങളുടെ കാര്യം മക്കള്‍ നോക്കിക്കൊളളുമെന്നാണ് സമ്പാദ്യശീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇക്കൂട്ടരുടെ മനക്കോട്ട. യുഎഇയിലാണ് ഇത്തരക്കാരുടെ വേലിയേടമെന്ന് എച്ച്എസ്ബിസി ബാങ്ക് നടത്തിയ സര്‍വേയില്‍...

നവകേരള സൃഷ്ടിയെ തകര്‍ക്കാന്‍ ചില വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നു: കാനം രാജേന്ദ്രന്‍

പ്രളയകാലത്ത് കേരളത്തില്‍ രൂപപ്പെട്ട അന്യാദൃശ്യമായ ഒരുമ തകര്‍ക്കാന്‍ ചില ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുകയാണ് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി യുഎഇയുടെ ഷാര്‍ജ ഘടകം സംഘടിപ്പിച്ച യുവകലാസന്ധ്യയുടെ സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി...

യുവകലാസന്ധ്യ കലാസ്വാദകര്‍ക്ക് സമ്മാനിച്ചത് ദൃശ്യശ്രാവ്യാനുഭൂതികളുടെ പുതിയ ലോകം

കേരളത്തെ പിന്നോട്ടു നടത്തുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരോധം ഉയരണമെന്ന് കാനം രാജേന്ദ്രന്‍. യുവകലാസാഹിതി യുഎഇയുടെ വാര്‍ഷികാഘോഷ പരിപാടിയായ യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജയിലെ കലാസ്വാദകര്‍ക്ക് ദൃശ്യശ്രാവ്യാനുഭൂതികളുടെ പുതിയ ലോകം സമ്മാനിച്ചു. ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച...

ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴുവയസുകാരിക്ക് ദാരുണമരണം

ഷാര്‍ജ : ഷാര്‍ജയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴുവയസുകാരിക്ക് ദാരുണമരണം. അറബ് കുടുംബത്തിലെ ഏഴു വയസുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. അഞ്ചാം നിലയിലാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സിവില്‍ ഡിഫന്‍സ് വന്നാണ് തീ അണച്ചത്. ഫ്ലാറ്റിലെ ഉപകരണങ്ങളെല്ലാം...

യു എ ഇയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച അവധി

ദുബൈ:  യുഎ ഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച അവധി.  വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകള്‍ക്കാണ് ഡിസംബര്‍ 16 മുതൽ  ജനുവരി 6 വരെ  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് ഫോളോ ചെയ്യുന്ന സ്‌കൂളുകള്‍ക്കും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലാഴ്ചയാണ് അവധി. ഡിസംബര്‍ 16ന് ആരംഭിക്കുന്ന...

സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞു സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

റാസല്‍ഖൈമ: സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞു സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഏഷ്യക്കാരനെതിരെ റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ നടപടി ആരംഭിച്ചു. എന്നാല്‍ താന്‍ സിഐഡി ഓഫീസറാണെന്നും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന സ്ത്രീക്ക്...

കുട്ടികള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി

ദുബായില്‍നിന്നു  നാട്ടിലേക്കും  തിരിച്ചും തനിച്ച്‌ യാത്രചെയ്യുന്ന  കുട്ടികള്‍ക്ക് ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. നാട്ടിലേക്ക് തനിച്ച്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം (ഏകദേശം 3,185 രൂപ) അധികമായി നല്‍കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്...

ലൈംഗിക പീഡനാരോപണം: പ്രശസ്ത ഗായകന്‍ മിക സിങ് അറസ്റ്റില്‍

അബുദാബി:  ലൈംഗിക പീഡന ആരോപണം പ്രശസ്ത ബോളിവുഡ് ഗായകന്‍ മിക സിങ് യുഎഇയില്‍ അറസ്റ്റില്‍. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ പരാതിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ദുബായ് പൊലീസ്  മിക സിങിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അബുദാബിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ബര്‍ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്ത...