Monday
25 Jun 2018

Pravasi

ലോക കേരളസഭയുടെ ചെയര്‍മാനായി ആസാദ് മൂപ്പന്‍

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശപ്രകാരം തിരികെ എത്തുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായി ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ചെറുകിട നിക്ഷേപം...

അറ്റ്‌ലസ് രാമചന്ദ്രന്‍ ഡിസംബറിന് മുമ്പ് മുഴുവന്‍ കടങ്ങളും തിരിച്ചടയ്ക്കണം

കെ രംഗനാഥ് ദുബായ്: ആയിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷത്തെ തടവിനുശേഷം ജാമ്യത്തിലിറങ്ങി ഇവിടെ വീട്ടുതടങ്കലില്‍ കഴിയുന്ന പ്രമുഖ സ്വര്‍ണവ്യാപാരി അറ്റ്‌ലസ് രാമചന്ദ്രനെതിരേ വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കുരുക്കുകള്‍ മുറുക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി വീട്ടുതടങ്കലിലാവുമെന്ന്...

ഖത്തർ രാജകുടുംബത്തെ പറ്റിച്ച്‌ മലയാളി നേടിയത് കോടികൾ: പരാതിയുമായി രാജകുമാരി

ഖത്തർ രാജകുടുംബാംഗത്തെ പറ്റിച്ച് 5.80 കോടി രൂപ മലയാളി തട്ടിയെന്ന് പരാതി. സ്വർണ ചട്ടക്കൂടിൽ രാജാവിന്റെ ചിത്രം വരച്ചുനൽകാമെന്ന് ധരിപ്പിച്ച് ഖത്തർ രാജകുടുംബാംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ കോടികൾ തട്ടിപ്പുനടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഖത്തർ രാജകുടുംബം ജില്ലാ പോലീസ്...

യുവാവ് ദൈദില്‍ വാഹനാപകടത്തില്‍ മരിച്ചു

പെരുനാളാഘോഷിക്കാന്‍ ഖോര്‍ഫക്കാനില്‍ പോയവരുടെ കാര്‍ ഷാര്‍ജ ദൈദില്‍ അപകടത്തില്‍പ്പെട്ടു കാസര്‍കോട് സ്വദേശി മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് പരുക്കേറ്റു....

കേരളത്തില്‍ നിപാ ഒഴിയാന്‍ യുഎഇ പള്ളികളില്‍ പ്രാര്‍ഥന

പ്രത്യേക ലേഖകന്‍ അബുദാബി: റംസാന്‍ നൊയമ്പുകാലത്തെ പുണ്യദിനമായ ഇരുപത്തേഴാം രാവില്‍ യുഎഇയിലെ പള്ളികളിലെങ്ങും കേരളം നിപാ വൈറസ് ആക്രമണത്തില്‍ നിന്നും മുക്തിനേടാന്‍ പ്രാര്‍ഥനകള്‍ നടന്നു. മസ്ജിദുകളില്‍ നോമ്പുതുറയ്‌ക്കെത്തുന്നവരില്‍ നല്ലൊരു പങ്കും പ്രവാസികളായ മലയാളികളായതിനാലാണ് ഇരുപത്തേഴാം രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചത്. കേരളത്തില്‍...

പ്രവാസികളുടെ മദ്യചെലവ് കുത്തനെ ഉയരും

കെ രംഗനാഥ് അബുദാബി: മധ്യപൂര്‍വദേശത്ത് ഏറ്റവുമധികം മദ്യ ഉപഭോഗമുള്ള യുഎഇയില്‍ മദ്യാസക്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി മദ്യത്തിന്റെ വിലയില്‍ 30 ശതമാനം വര്‍ധനവരുത്തി. അമുസ്‌ലിങ്ങള്‍ക്ക് മദ്യപിക്കാന്‍ നല്‍കുന്ന ലൈസന്‍സ് ഫീ പ്രതിവര്‍ഷം 4500 രൂപയായും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍...

തൊഴിലാളികളുടെ വിസാ നിയമം: വന്‍ അഴിച്ചു പണികളുമായി യുഎഇ

അബുദാബി: വിദേശ തൊഴിലാളികളുടെ വിസാ നിയമത്തില്‍ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളില്‍ തന്ത്രപ്രധാനമായ വന്‍ മാറ്റങ്ങളാണ് മന്ത്രിസഭായോ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​ ആല്‍ മക്​തൂമി​ന്റെ...

റംസാന്‍: അത്ര ആഘോഷം വേണ്ടെന്ന് ഒമാന്‍

മസ്കറ്റ് : ലോകമെങ്ങും റംസാന്‍ ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ പടക്കങ്ങള്‍ക്കും വെടിക്കെട്ട് ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഒമാന്‍. ഇതോടെ ഒമാനിലേക്ക് പെരുന്നാള്‍ പ്രമാണിച്ച്‌ പടക്കങ്ങള്‍ കടത്താന്‍ ശ്രമിച്ചതും അധികൃതര്‍ തടഞ്ഞിരുന്നു. അല്‍ വജാജ, ഖത്ത്മത്ത് എന്നീ അതിര്‍ത്തികള്‍ വഴി വാഹനത്തില്‍ പടക്കം കടത്താന്‍...

പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനങ്ങളുമായി  യുഎഇ

യുഎഇ: പ്രവാസി തൊഴിലാളികള്‍ക്ക് ഗുണകരമായ നിരവധി പുതിയ തീരുമാനങ്ങളുമായി  യുഎഇ . യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ആണ്   തൊഴില്‍ വിസയ്ക്കായുള്ള പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത് .  വിദേശ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് സ്‌കീമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്....

സൗദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യക്കാർ നാട്ടിലെത്തി

ജിദ്ദ: സൗദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യക്കാർ നാട്ടിലെത്തി.റിയാദിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 39 പേരും ഒരു മലയാളിയും അടക്കം 40 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലെത്താൻ ആയത്....