Friday
23 Feb 2018

Environment

വന്യ ‘ജാതിക്ക’ചതുപ്പുകള്‍ അന്യം നില്‍ക്കുമോ

പൊയ്ക്കാല്‍ വേരുകള്‍/ കൂനന്‍ വേരുകള്‍ സി സുശാന്ത് പശ്ചിമഘട്ടത്തിലെ അതിസവിശേഷമായ ഒരു ആവാസവ്യവസ്ഥയാണ് ശുദ്ധജല ചതുപ്പുകളായ വന്യജാതിക്ക ചതുപ്പുകള്‍. താഴ്ന്ന വിതാനങ്ങളിലെ നിബിഡമായ മഴക്കാടുകളിലെ ഒരു ആവാസവ്യവസ്ഥയാണ് വന്യജാതിക്ക ചതുപ്പുകള്‍. സദാസമയവും ശുദ്ധജലം കെട്ടിനില്‍ക്കുകയും ചെറുനീര്‍ച്ചാലുകളാലും ചെറുവെള്ളക്കെട്ടുകളാലും സമ്പന്നമായ ഈ ചതുപ്പുകളില്‍...

ക്വാറി പ്രവര്‍ത്തനം അധികൃതര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂര്‍ ഷാ ക്വാറിയുടെ പ്രവര്‍ത്തനം കാരണം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന പരാതി ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡും മൈനിംഗ് ആന്റ് ജിയോളജിയും സ്റ്റേറ്റ് എണ്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയും നിയമാനുസരണം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ക്വാറി...

നാട്ടാനകള്‍ക്ക് പീഡനകാലം

കൊല്ലം ജില്ലയില്‍ തഴുത്തല ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധര്‍ ആനയോട് കാണിച്ച ക്രൂരതകള്‍ സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കപ്പെട്ടത് കണ്ടാല്‍ ഈ മിണ്ടാപ്രാണികളോട് മനുഷ്യന്‍ കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളാണെന്ന് മനസിലാകും. പാപ്പാനെ സ്വാധീനിച്ച് ആനയ്ക്ക് മദ്യം നല്‍കുകയും മത്ത് പിടിച്ച ആന കാണിക്കുന്ന...

ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേ വയനാട്ടില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി

സ്വന്തം ലേഖകന്‍ കല്‍പറ്റ: ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേയുടെ ഭാഗമായി വയനാട്ടിലെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി.ജില്ലയില്‍ നീര്‍പക്ഷി വൈവിധ്യവും എണ്ണവും വര്‍ധിച്ചതായാണ് സര്‍വേഫലം വെളിപ്പെടുത്തുന്നത്. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ്...

മൂന്ന് ഹരിത ട്രിബ്യൂണല്‍ ബെഞ്ചുകളുടെ പ്രവര്‍ത്തനം അവസാനിക്കുന്നു

ന്യൂഡല്‍ഹി: ചെന്നൈയ്ക്കു പിന്നാലെ രാജ്യത്തെ മൂന്ന് ഹരിത ട്രിബ്യൂണല്‍ ബെഞ്ചുകളിലെ പ്രവര്‍ത്തനം കൂടി താല്‍കാലികമായി അവസാനിക്കുന്നു. ജഡ്ജിമാരോടും വിദഗ്ധ സമിതി അംഗങ്ങളോടും ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേയ്ക്ക് മാറാന്‍ ആക്ടിങ് അധ്യക്ഷന്‍ യു ഡി സാല്‍വി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ആക്ടിങ് അധ്യക്ഷനും...

പെരിയാറില്‍ ജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു

sample image കോട്ടയം: പെരിയാര്‍ കടുവാസങ്കേതത്തിലെ കടുവകളുടേയും ഇരജീവികളുടേയും കണക്കെടുപ്പ് ആരംഭിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 925 ചതുരശ്രകിലോമീറ്റര്‍ വനമേഖലയെ 59 ബ്‌ളോക്കുകളായി തിരിച്ച് 198 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. ആവാസവ്യവസ്ഥയുടെ നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ മനസിലാക്കുന്നതിനും വനം...

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും റഷ്യന്‍ യുണൈറ്റഡ് ഷിപ്പ് ബില്‍ഡിങ്ങ് കോര്‍പ്പറേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറായ മധു എസ് നായരും യുണൈറ്റഡ് ഷിപ്പ് ബില്‍ഡിങ്ങ് കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് അലെക്സി രാഖ്മനോവും  ധാരണാപത്രത്തില്‍ ഒപ്പുവക്കുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ബിസിനസ്സ് ഡവലപ്മെന്‍റ് ജനറല്‍ മാനേജര്‍ രാജേഷ് ഗോപാലകൃഷണന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ബിസിനസ്സ് ഡവലപ്മെന്‍റ് ഡെപ്യൂട്ടി...

കണ്ടല്‍ ചെടികള്‍ നട്ട് ലോകതണ്ണീര്‍ത്തടദിനാചരണത്തിന് തുടക്കം

ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി സരോവരം ബയോപാര്‍ക്കില്‍ നടുന്നതിനുള്ള കണ്ടല്‍ തൈകള്‍, ഫലവൃക്ഷതൈകളുമായി നീങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സാമൂഹ്യവനവത്കരണ വിഭാഗം, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവയുമായി ചേര്‍ന്ന് കാളാണ്ടിതാഴം ദര്‍ശനം സാംസ്‌കാരിക...

ശാസ്താംകോട്ട തടാകതീരത്തെ പുല്‍മേടിനും മരങ്ങള്‍ക്കും തീപിടിച്ചു

ശാസ്താംകോട്ട തടാകതീരത്ത് പടര്‍ന്നു പിടിച്ച തീ ഫയര്‍ഫോഴ്‌സ് സംഘം അണയ്ക്കുന്നു ശാസ്താംകോട്ട തടാകതീരത്ത് തീ പടര്‍ന്ന് ഏക്കര്‍കണക്കിന് പുല്‍മേടും മരങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തി ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ദേവസ്വം ബോര്‍ഡ് കോളേജിന്റെ...

കാട്ടുതീയും വരള്‍ച്ചയും: വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കല്‍പറ്റ: വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടലിന്റെ വക്കില്‍. വനത്തോട് ചേര്‍ന്ന് കിടക്കുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ആളുകള്‍ ധാരാളമായി വരുന്നത് കാട്ടുതീ ഉണ്ടാകാന്‍ കാരണമാകുന്നു. കഴിഞ്ഞ വേനല്‍ കാലത്ത് ദിവസങ്ങളോളം കാടുകള്‍ കത്തിയിരുന്നു. പലപ്പോഴും കാട്ടുതീ മനുഷ്യ...