Thursday
24 Jan 2019

Science

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 157 കോടി

സ്വന്തം ലേഖകന്‍ തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയാകാന്‍ തയ്യാറെടുക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് കിഫ്ബി മുഖേന 157.57 കോടി അനുവദിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇന്നലെ പുത്തൂര്‍ പാര്‍ക്കിന് തുക അനുവദിച്ച കാര്യം അറിയിച്ചത്. ഇതോടെ മൂന്ന് ഘട്ടങ്ങളായി...

ഓക്സിജന്‍റെ കുറവ് അറബി കടൽ നിർജ്ജീവമാകുന്നു

കൊച്ചി:  ഓക്‌സിജന്റെ കുറവ് മൂലം കടലിന്റെ ഒരു പ്രത്യേക പ്രദേശം മുഴുവന്‍  നിര്‍ജീവ അവസ്ഥയിലാകുന്ന  ഓക്‌സിജന്‍ മിനിമം സോണ്‍ പ്രതിഭാസം അറബിക്കടിലിലും ബംഗാള്‍ ഉള്‍ക്കടലിലും വര്‍ദ്ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് (ഇന്‍കോയിസ്) ഡയറക്ടര്‍ സതീഷ് സി...

ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി റോബര്‍ട്ട് അന്തരിച്ചു

ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റിന്റെ മുഖ്യ സ്രഷ്ടാക്കളില്‍ ഒരാളായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി റോബര്‍ട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്  അന്ത്യം. 81 വയസായിരുന്നു

കേരള സ്കൂൾ ശാസ്ത്രാത്സവം 24, 25 തിയ്യതികളിൽ

കണ്ണൂർ: കേരള സ്കൂൾ ശാസ്ത്രാത്സവം 24, 25 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. ശാസ്ത്രമേള സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള ചൊവ്വ ഹയർ സെക്കന്ററി സ്കൂളിലും നടക്കും. ഗണിത ശാസ്ത്രമേളയും ഐടി മേളയും സി എച്ച് എം ഹയർ...

രക്തപരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം

കാനഡയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് പുതിയ കണ്ടുപിടുത്തതിനുപിന്നില്‍. കാന്‍സര്‍ പ്രാഥമിക ദശയില്‍ത്തന്നെ രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍കഴിയും. ഡിഎന്‍എയിലെ മാറ്റങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്തുകയാണ് ചെയ്യുക. 700ല്‍പ്പരം തരത്തിലെ കാന്‍സറുകള്‍ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തഎ വിലപ്പെട്ട നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്....

ജിസാറ്റ് 29 വിക്ഷേപിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ്29 വിക്ഷേപിച്ചത്. ജിസാറ്റ് 6 എ ഉപഗ്രഹം പരാജയപ്പെട്ടതിന് ശേഷമുള്ള വിക്ഷേപണമാണിത്. 3423 കിലോഗ്രാം ഭാരമുള്ള...

ഹിറ്റ്‌ലറുടെ സ്വപ്നം തകർത്തു ലോകത്തെ രക്ഷിച്ച സൈനികൻ വിടവാങ്ങി

ഓസ്‌ലോ: ഹിറ്റ്‌ലറുടെ സ്വപ്നം തകർത്തു ലോകത്തെ രക്ഷിച്ച സൈനികന് വിട. അണുബോബ് നിര്‍മ്മാണം എന്ന ഹിറ്റ്‌ലറുടെ അതീവ രഹസ്യ പദ്ധതിയെ തകർത്ത  നോര്‍വീജിയന്‍ സൈനികന്‍ ജൊവെക്കിം റോനെന്‍ബെര്‍ഗ് 99 വയസ്സിൽ വിടവാങ്ങി.  മഞ്ഞുമൂടിയ പര്‍വതമേഖലയില്‍ അതിസാഹസികമായി പാരഷൂട്ടില്‍ പറന്നിറങ്ങി ഹിറ്റ്‌ലര്‍ അണുബോംബ് നിര്‍മ്മിക്കാന്‍ ആരംഭിച്ച നോര്‍സ്‌ക് ഘനജലപ്ലാന്റിനെ തകര്‍ത്ത്...

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തത് വൈറസ് ബാധമൂലം

ഗാന്ധിനഗര്‍: ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയ 23 സിംഹങ്ങളില്‍ പലതിനും കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സിഡിവി) ബാധയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ചത്ത 23 സിംഹങ്ങളില്‍ 11 എണ്ണത്തിനും സിഡിവി വൈറസും...

നാവുകളെന്തിന് വേറേ … തലച്ചോറുകൾ സംസാരിച്ചു തുടങ്ങി

മസാച്ചുസെറ്റ്സ്: ഇന്‍റര്‍നെറ്റ് അങ്ങനെ ഇന്നർനെറ്റിനു വഴിമാറുന്നു. തലച്ചോറുകൾ സംസാരിക്കുന്ന ബ്രെയിൻ നെറ്റ് എന്ന ശാസ്ത്ര സംവിധാനം ഗവേഷകർ വികസിപ്പിച്ചു. സംസാരിക്കാൻ ഇനി വാക്കുകൾ വേണ്ട, ചിന്തകൾ കൊണ്ട് നമുക്ക് സംസാരിക്കാമെന്നു ശാസ്ത്രം. ചിന്തകൾ വായിച്ചെടുക്കാമെന്നും ഒന്നും പുറമേ സംസാരിക്കാതെ ചിന്തകൾ കൊണ്ട് സംസാരിക്കാമെന്നും ഒടുവിൽ ശാസ്ത്രം...

ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം: ആഷ്കിന്‍, മൗറോ, ലാന്‍ഡ്

ലേസര്‍ ഭൗതികശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്‍തര്‍ ആഷ്കിന്‍, ഫ്രഞ്ച് എഞ്ചിനീയര്‍ ഗെറാര്‍ഡ് മൗറോ, മിസോറി ഇംഗ്ലീഷ് പ്രൊഫസര്‍ ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര്‍ക്കാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണാ സ്ട്രിക്ക്...