Tuesday
21 Aug 2018

Science

ശനിയില്‍ ജീവന്റെ തുടിപ്പ് ?

വാഷിങ്ടണ്‍: ശാസ്ത്രലോകം ഏറെ വിസ്മയങ്ങളും അത്ഭുതങ്ങളും സമ്മാനിച്ചിട്ടുണ്ട്. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ ശാസ്ത്രമേഖല കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശനിയുടെ സാധ്യതയെക്കുറിച്ചുള്ള 'ഞെട്ടിക്കുന്ന' റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്‍സൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളില്‍ നിന്നാണു ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ ശനിയിലുണ്ടെന്ന് വ്യക്തമായത്. ഇതിനു കാരണമായതോ...

ചൊവ്വ തിളങ്ങും ഏറെ അടുത്തെത്തും

ചൊവ്വ പതിനഞ്ചുവര്‍ഷത്തെ ഏറ്റവും അടുത്ത് എത്തുന്ന സമയമാണിനി. ജൂലൈ 27 മുതല്‍ 30 വരെയാണ് ഏറ്റവും തിളങ്ങുക. 31 ന് ഭൂമിയോട് ഏറ്റവും അടുത്താകും ചൊവ്വ എത്തുക. 57.6 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്. 2003 നുശേഷം ഏറ്റവും അടുത്ത് ചൊവ്വ വരുന്നത്...

വൈറസുകള്‍ ഉറങ്ങുന്നില്ല, നശിക്കുന്നില്ല, പിന്‍മാറുന്നെന്നേയുള്ളൂ…

എസ്.ജോര്‍ജ് കുട്ടി സ്വന്തം കഷ്ടതയിലും പുഞ്ചിരിക്കുന്നവരെ നാം വിലമതിക്കാറുണ്ട്, എന്നാല്‍ മറ്റുള്ളവരുടെ കഷ്ടതയെ ആസ്വദിക്കുന്നവരുണ്ട്, ഇവരെ തിരിച്ചറിയുക പ്രയാസമാണ് . മരണഭയത്തേക്കാള്‍ വലുതായ ഒരു അതിജീവന ഭീതിയാണ് നമ്മുടെ ആകാശത്തില്‍ നിന്നും ഇടയ്ക്കിടെ പെയ്തിറങ്ങുന്നത്. ഡെങ്കിപനി, ചിക്കന്‍ഗുനിയ, എച് ഐ വി,...

ശലഭവഴിയിലെ തോട്ടക്കാരന്‍ കിളി

തോട്ടക്കാരന്‍ കിളി (Black - throated munia) ശാസ്ത്രീയനാമം Lonchura Kelaarti കേരളത്തില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് തോട്ടക്കാരന്‍ കിളി. വളരെ സമാധാനപ്രിയരായ ഈ പക്ഷിയുടെ മുകള്‍ഭാഗം ഇരുണ്ട തവിട്ട് നിറത്തിലായിരിക്കും. ഇതില്‍ മങ്ങിയ മഞ്ഞനിറത്തിലുള്ള നേര്‍ത്തവരകളും ഉണ്ടാകും....

നമ്മുടെ മുരിങ്ങ ജലശുദ്ധീകരണത്തിന് ഉത്തമമെന്ന് വിദേശശാസ്ത്രലോകം

വാഷിങ്ടണ്‍: ഊഹാപോഹമല്ല ശാസ്ത്ര സത്യമാണിത്.  നമ്മുടെ മുരിങ്ങക്കായ ആളു ചില്ലറക്കാരനല്ലെന്നു ശാസ്ത്രലോകം പറയുന്നു. കേരളത്തിൽ  ഒട്ടുമിക്ക വീടുകളുടെയും കിണറിനടുത്തായി മുരിങ്ങകള്‍ കാണാം. തൊടിയിൽ മുരിങ്ങയില്ലാത്ത വീടുകളും ചുരുക്കം. എന്തിലും ശാസ്ത്ര തത്വങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന പഴമക്കാരുടെ വിജ്ഞാനം ശാസ്ത്രലോകം പുറത്തെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. കിണറ്റിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ്...

ഏണസ്റ്റ് ചെയിന്‍

1906 ജൂണ്‍ 19-നാണ് ഏണസ്റ്റ് ചെയിന്‍ ജനിച്ചത്. ജര്‍മനിയിലെ ബര്‍ലിനിലാണ് ജനനം. ജൂത വംശജനായിരുന്നു. 1930ല്‍ അദ്ദേഹം രസതന്ത്രത്തില്‍ ബിരുദം നേടി. നാസി ജര്‍മനിയില്‍ ജൂതനായ താന്‍ സുരക്ഷിതനല്ലെന്നു മനസിലാക്കി 1933 ഏപ്രില്‍ 2ന് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി. ഇംഗ്ലണ്ടില്‍ കാലുകുത്തിയപ്പോള്‍...

കാട്ടുമൂങ്ങയെയും കോഴിവേഴാമ്പലിനെയും അറിയാമോ

കാട്ടുമൂങ്ങ (Spot bellied Eagle Owl) ശാസ്ത്രീയനാമം(Bubo nipalensis) കേരളത്തിന്റെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന മൂങ്ങവര്‍ഗത്തില്‍പ്പെട്ട ഒരിനം പക്ഷിയാണ് കാട്ടുമൂങ്ങ. സാധാരണ മൂങ്ങകളെക്കാളും അല്‍പം വലിപ്പക്കൂടുതലുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത് ചെവിയുടെ ഭാഗത്ത് കാണപ്പെടുന്ന തൂവലുകള്‍കൊണ്ടുള്ള കൊമ്പുകളാണ്. മുകള്‍ഭാഗത്തിന്...

റോക്കറ്റുകളുടെ വിക്ഷേപണത്തിന് സാമ്പത്തികാംഗീകാരം

ന്യൂഡല്‍ഹി: പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപയുടെ സാമ്പത്തികാംഗീകാരം നല്‍കി. 30 പിഎസ്എല്‍വി റോക്കറ്റുകളും 10 ജിഎസ്എല്‍വി റോക്കറ്റുകളും വിക്ഷേപിക്കുന്നതിനാണ് ഈ തുക. അടുത്ത നാലു വര്‍ഷത്തിനിടയില്‍ പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി. ഐഎസ്ആര്‍ഒയുടെ ഏറ്റവും കൂടുതല്‍ ഭാരവാഹക...

ഐന്‍സ്റ്റീനെ തിരുത്തിയെഴുതിയ അതുല്യ പ്രതിഭ

ഇസിജി സുദര്‍ശന്‍ ഭാര്യ ഭാമതിയോടൊപ്പം കോട്ടയം: തന്‍റെ പഠനങ്ങളിലൂടെ ശാസ്ത്രലോകത്തിന് തന്നെ പുതിയ വഴി വെട്ടിത്തുറക്കുകയായിരുന്നു ഇസിജി സുദര്‍ശന്‍. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച അദ്ദേഹത്തിന്‍റെ പഠനമായിരുന്നു അതിന് വഴിതെളിച്ചത്. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച ആ ലോക പ്രശസ്ത...

ഗ്രാമീണ ഗവേഷക സംഗമം മെയ് ഇന്നു മുതല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍

കല്‍പറ്റ:ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം 2018 മെയ് 14 മുതല്‍ 16 വരെ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണ ഗവേഷകരെയും സാങ്കേതിക...