Wednesday
23 May 2018

Technology

ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായയി വിക്ഷേപിച്ചു. ആന്ധ്രാ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.56ന് ജിസാറ്റ് 6 എ ഉപഗ്രഹവും വഹിച്ചാണ്  ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ്...

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം

ലോകത്തിലെ തന്നെ ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം. കമ്പ്യൂട്ടറിന്‍റെ വലിപ്പം 1×1 മില്ലിമീറ്റര്‍ . കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണ ചെലവ് വെറും ഏഴു രൂപ മാത്രമാണ്. കമ്പ്യൂട്ടറില്‍ x86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ...

ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്താന്‍ ഫാസ്റ്റാഗ് സ്റ്റിക്കര്‍

കൊച്ചി: ടോള്‍ പ്ലാസകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്തുന്ന, റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലുടെ കിട്ടിയത്. പ്രത്യേക ക്യൂവിലൂടെ ടോള്‍ ജംങ്ഷനുകളില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ അവസരമൊരുക്കുന്നതാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍....

സാങ്കേതികവിദ്യ ജനങ്ങളുടെ ഉന്നമനത്തിനാണെന്ന് ഉറപ്പു വരുത്തണം; സത്യ നദെല്ല

കൊച്ചി: സാങ്കേതിക വിദ്യയുടെ പ്രാഥമികമായ കര്‍ത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പൊതുസ്വകാര്യ മേഖലയെ സാങ്കേതികവിദ്യയുടെ കടന്നു വരവ്...

ഹാഷ് ഫ്യൂച്ചര്‍: സാങ്കേതിക മുന്നേറ്റം രോഗിക്കു മുന്‍തൂക്കം നല്‍കും

കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷനുകള്‍, നിര്‍മിതബുദ്ധി, ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, ടെലിമെഡിസിന്‍ തുടങ്ങിയ നൂതനസങ്കേതങ്ങള്‍ വ്യാപകമാകുമ്പോള്‍ ചികില്‍സയില്‍ സുപ്രധാനസ്ഥാനത്ത് ഡോക്ടര്‍ക്കു പകരം രോഗിയായിരിക്കുമെന്ന് 'ആരോഗ്യത്തിന്‍റെയും സുസ്ഥിരതയുടെയും ഡിജിറ്റല്‍ ഭാവി' എന്ന വിഷയത്തില്‍ ഹാഷ് ഫ്യൂച്ചറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചികില്‍സ ചെലവുകുറഞ്ഞതും...

ഹാഷ് ഫ്യൂച്ചര്‍; ഡിജിറ്റല്‍ പ്രദര്‍ശനവേദിയില്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍

കൊച്ചി: കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ നടക്കുന്ന                          ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററിലെ ഡിജിറ്റല്‍ പ്രദര്‍ശന വേദിയില്‍ ദൈനംദിനജീവിതത്തെ അനായാസമാക്കുന്ന...

ബൈജൂസ്‌ ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്

കൊച്ചി : കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ പഠന സഹായിയായ ബൈജൂസ് ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസ് അനുസരിച്ചു ആറുമുതല്‍ പന്ത്രണ്ടു വരെയുള്ള പാഠങ്ങളാണ് ലേര്‍ണിങ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യമായോ ഏതെങ്കിലും സംഘടനകളുമായോ ചേര്‍ന്ന് വിദ്യാര്‍ഥികളിലേയ്ക്ക് എത്തിക്കുമെന്ന് ആപ്പിന്‍റെ...

ഹാഷ് ഫ്യൂച്ചര്‍; പങ്കെടുക്കുന്നത് വൈജ്ഞാനിക മേഖലയിലെ നേതൃനിര

ചിത്രം: വി എന്‍ കൃഷ്ണപ്രകാശ്   കൊച്ചി: സംസ്ഥാനത്താദ്യമായി നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുക്കാനെത്തുന്നത് ലോകത്തിലെ വൈജ്ഞാനിക മേഖലയിലെ നേതൃനിര. കേരളത്തെ വിവിധ മേഖലകളില്‍ ഡിജിറ്റല്‍ നൂതനത്വത്തിന്‍റെയും നിക്ഷേപത്തിന്‍റെയും കേന്ദ്രബിന്ദുവാക്കാനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇവര്‍ തുടക്കമിടും. കൊച്ചിയിലെ മെറിഡിയന്‍...

മഹീന്ദ്ര ചെറുവിമാനങ്ങള്‍ നിര്‍മിക്കുന്നു

കനേഡിയന്‍ കമ്ബനിയുമായി ചേര്‍ന്ന് മഹീന്ദ്ര ചെറുവിമാനങ്ങള്‍ നിര്‍മിക്കുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി കിംഗ് എയറുമായി സഹകരിച്ചു കൊണ്ടാണ് മഹീന്ദ്ര എയ്റോസ്പേസ് ചെറുവിമാനങ്ങള്‍ നിര്‍മിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുകമ്ബനികളും ഒപ്പുവച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്....

ബഹിരാകാശത്ത് ശാസ്ത്രജ്ഞര്‍ ഉറങ്ങുന്നതെങ്ങനെയെന്ന് അറിയാമോ?

ബഹിരാകാശത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും നമുക്ക് അത്ഭുതം നിറഞ്ഞതാണ്. ഭൂഗുത്വമില്ലാതെ ഒഴുകിനടക്കുന്ന പാത്രങ്ങളെയും വസ്തുക്കളെയും പിടിച്ചുവെച്ച് പാകം ചെയ്യുന്ന ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഉറങ്ങുന്നതെങ്ങനെയെന്ന് കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യൂറോപ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സാമന്താ ക്രിസ്റ്റൊഫൊറെറ്റിയാണ് ഉറങ്ങുന്നതെങ്ങനെയുള്ളതിന്റെ ദൃശ്യം പുറത്തുവിട്ടത്. മുമ്പ് ഭക്ഷണം...