Monday
19 Mar 2018

Children

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ‘സര്‍ഗ്ഗവസന്തം’ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

കോവളം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ അവധിക്കാല സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം, മാധ്യമപ്രവര്‍ത്തനം , ചിത്രരചന, ശാസ്ത്രം,...

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?- പഴഞ്ചൊല്ലുകള്‍

പഴഞ്ചൊല്ലുകള്‍ അകലത്തെ ബന്ധുവിനെക്കാള്‍ അരികത്തെ ശത്രു നല്ലത്. (ആപത്ഘട്ടങ്ങളില്‍ അകലെയുള്ള ബന്ധുവിനെക്കാള്‍ സഹായിക്കുന്നത് ശത്രുവാണെങ്കില്‍ പോലും സമീപവാസികളായിരിക്കുമെന്നര്‍ഥം.) മനുഷ്യര്‍ക്കായും ആപത്തുകളും വിഷമതകളുമില്ലാത്തൊരു ജീവിതമുണ്ടാകാറില്ല. ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് താങ്ങും തണലുമാകുന്നത് സമീപവാസികളാണ്. ശത്രുതപോലും അതിന് തടസമാകാറില്ല. ഒരു ബന്ധുവിന്, അദ്ദേഹം അകലെയാണെങ്കില്‍...

മാമ്പഴം വീണേ…

ബാലയുഗം സന്തോഷ് പ്രിയന്‍ മഹാവികൃതിയായിരുന്നു ചിങ്കുമുയല്‍. അമ്മ പറയുന്നതൊന്നും അവന്‍ അനുസരിക്കില്ല. ഒരു ദിവസം അമ്മയില്ലാത്ത തക്കം നോക്കി ചിങ്കുമുയല്‍ നാടു കാണാനിറങ്ങി. വഴിക്കു വച്ച് അവന്‍ ചീരന്‍ ആമയെ കണ്ടു. ഇഴഞ്ഞു നീങ്ങുന്ന ചീരനെ നോക്കി ചിങ്കുമുയല്‍ കളിയാക്കാന്‍ തുടങ്ങി....

അഞ്ച് വയസ്സു മുതല്‍ കുട്ടികൾക്ക് ബാൽ ആധാർ കാർഡുകൾ

അഞ്ചു വയസ്സു മുതല്‍ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ്. ബാല്‍ ആധാര്‍ എന്ന പേരിലറിയപ്പെടുന്ന ആധാറാണ് കുട്ടികള്‍ക്കായി ഇറക്കാന്‍ ഒരുങ്ങുന്നത്. അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് ബാല്‍ ആധാറില്‍ ഉള്‍പ്പെടുത്തുന്നത്. ഓരോ അഞ്ചു വര്‍ഷം കൂടുന്തോറും നിർബന്ധിത പരിശോധനാ പ്രക്രിയ നടത്തപ്പെടും. തരംതിരിക്കൽ ലളിതമാക്കാൻ,...

കൈരളീ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കോട്ടയം: പിബിഎസ് അക്കാദമിക് കൗണ്‍സില്‍ 2017നവംബറില്‍ നടത്തിയ കൈരളീ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചു മുതല്‍ 10 വരെ സ്റ്റാന്റാര്‍ഡുകളില്‍ സംസ്ഥാന സിലബസില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് പരീക്ഷ. അഞ്ചാം സ്റ്റാന്റാര്‍ഡില്‍ തൃശൂര്‍ ഇരിങ്ങാലക്കുട നന്തിക്കര ഗവ വിഎച്ച്എസ്എസിലെ...

ചിത്രോദയം

നന്ദന ജെ എസ് ക്ലാസ്സ് 4 ഗവ. എല്‍ പി എസ് കാഞ്ഞിരംപാറ   ഗഗന്‍ കൃഷ്ണ പി ക്ലാസ് : 4 എഫ് എസ് ജി എസ്, ആക്കുളം               അശ്വിക...

കുറച്ചു സിനിമാക്കാര്യങ്ങള്‍

സിനിമ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ഏതു പാതിരാവിലും സിനിമ കണ്ടാല്‍ ആര്‍ക്കും ഉറക്കും വരികയില്ല. സിനിമ എന്ന പദത്തിന് രണ്ടര്‍ഥമാണുള്ളത്. ചലച്ചിത്ര പ്രദര്‍ശനശാല (the cinema) എന്നും, ചലച്ചിത്രം (cinema) എന്നും What is at the cinema today? എന്നത് ഒന്നാമത്തെ...

സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനം

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാർച്ച്  ഒന്നു  മുതല്‍ 10 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും 250 രൂപ...

ചിത്രോദയം

ആദിത്യന്‍ എസ് ക്ലാസ് ആറ് സി ഗവ. യു പി എസ് കടയ്ക്കല്‍, കൊല്ലം       ഇന്ദുജ എസ് കര്‍ത്ത ക്ലാസ് നാല് എഫ് സ്‌കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡ് ആക്കുളം       നന്ദന...

കുട്ടിക്കുറുമ്പുകളുടെ കവിതകള്‍

തത്തമ്മക്കുഞ്ഞ് തത്തമ്മക്കുഞ്ഞേ തത്തമ്മക്കുഞ്ഞേ ആരു നിനക്കീ നിറമേകി.... നിന്നെ കണ്ടാല്‍ എല്ലാവര്‍ക്കും കൂട്ടിലടക്കാന്‍ തോന്നുന്നു പച്ചനിറവും ചുവന്നചുണ്ടും കൊള്ളാം നിന്നുടെ ദേഹം എങ്ങോട്ടാ നീ പോകുന്നേ? തീറ്റതേടി പോകുന്നോ? എന്റെ വീട്ടില്‍ തീറ്റയുണ്ടേ എന്റെ വീട്ടില്‍ കൂടുമുണ്ടേ എന്നോടൊപ്പം വന്നാലോ കൂടെ...