Wednesday
21 Nov 2018

Culture

നടരാജഗുരുവിനെ ആരറിഞ്ഞു

ഡോ. പല്‍പുവിന്റെ മകനായിരുന്നു നടരാജഗുരു. ഡോ. പല്‍പുവിനെ കേരള ചരിത്രത്തിന് മറക്കാന്‍ കഴിയില്ല. ഡോ. പല്‍പുവും ശ്രീനാരായണഗുരുവും ഇല്ലായിരുന്നുവെങ്കില്‍ എസ്എന്‍ഡിപി യോഗം പിറക്കില്ലായിരുന്നു. ഡോ. പല്‍പുവും കുടുംബവും മിക്കപ്പോഴും ഗുരുവിനെ കാണാന്‍ പോകുമായിരുന്നു. അവര്‍ ഗുരുവിന്റെ പാദങ്ങളില്‍ വന്ദിക്കും. എന്നാല്‍ നടരാജന്‍...

അഹിന്ദുക്കള്‍ക്കെന്താ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചാല്‍…?

അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന അയ്യപ്പന്മാര്‍ രമ്യ മേനോന്‍ അഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചാല്‍ അശുദ്ധിയാണെന്നാണ് വിശ്വാസിസമൂഹത്തിന്‍റെ വാദം. ഹിന്ദുക്കളെത്തന്നെ അവര്‍ണരെന്നും സവര്‍ണരെന്നും പകുത്ത കാലത്ത് ഒരുവിഭാഗത്തിലെ ഹിന്ദുക്കള്‍ക്കു പോലും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നില്ലെന്നത് ചരിത്രം. കാലങ്ങള്‍ ഒരുപാട് പിന്നിട്ടതിന് ശേഷവും വിശ്വാസിസമൂഹത്തിന് അന്ധതയില്‍നിന്ന് മാറാന്‍...

പ്രണയിക്കുന്നവർക്കായി ഒരു ഗ്രാമം…

ഇന്ത്യയുടെ ഹൃദയം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന മധ്യപ്രദേശ്‌ രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്‌. ചരിത്രം, ഭൂമിശാസ്‌ത്രപരമായ സ്ഥാനം, പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പാരമ്പര്യം,ഇവയെല്ലാം മധ്യപ്രദേശിനെ മനോഹരമാക്കുന്നു. ഒരു പാട് ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന മണ്ണാണ് നമ്മുടെ ഇന്ത്യ. അതുകൊണ്ട്  തന്നെ വൈവിധ്യമായ ഒരുപാട്...

കിര്‍കി മസ്ജിദ് മഹാറാണ പ്രതാപിന്റെ കോട്ടയല്ല: ആര്‍ക്കിയോളജിക്കല്‍ സര്‍വേ

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള കിര്‍കി മസ്ജിദ് രജപുത്ര രാജാവ് മഹാറാണ പ്രതാപിന്റെ കോട്ടയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. മസ്ജിദ് 1915 മുതല്‍ തങ്ങളുടെ സംരക്ഷണത്തിലാണെന്നും ചരിത്രസ്മാരകമെന്ന നിലയില്‍തന്നെ അത് സംരക്ഷിക്കുമെന്നും എഎസ്‌ഐ...

കൊച്ചി ബിനാലെയ്ക്ക് കൊടികയറാൻ 30 നാള്‍

കൊച്ചി: കൊച്ചി ബിനാലെ കൊടിയേറാന്‍ ഇനി 30 ദിവസം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കുമെന്ന് സംഘാടകർ പറയുന്നു .ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി...

ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിക്കപ്പെടുമ്പോൾ ഗാന്ധിജിയുടെ ഓർമ്മകൾക്ക് പ്രസക്തി ,ഡോ: സി ഉദയകല

ശാസ്താംകോട്ട:ജാതിയുടേയും മതത്തിന്റേയും പേരിൽ ഇന്ന് ഭാരതീയർ ഭിന്നിക്കപ്പെടുമ്പോൾ ഗാന്ധിജിയുടെ ഓർമ്മകൾക്ക് വലിയ പ്രധാന്യമുണ്ടാകുന്നുവെന്ന് സാഹിത്യകാരിയും ആൾ സെയിന്റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ സി ഉദയകല പറഞ്ഞു.അമ്പലത്തും ഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം യൂണിറ്റും,...

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങുമ്പോള്‍ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: നാളെ നരേന്ദ്ര മോഡി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങുമ്പോള്‍ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞ് സര്‍ക്കാര്‍, പ്രതിമ നിര്‍മാണത്തിനായി പണം ധൂര്‍ത്തടിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റി...

ബോധനോപകരണങ്ങളുടെ പ്രസക്തിയും പ്രാധാന്യവും

പ്രത്യേക ലേഖകന്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കര്‍ക്കശങ്ങളും കഠിനങ്ങളുമായ നിയമങ്ങളൊന്നും കൂടാതെ തീര്‍ത്തും സ്വതന്ത്രമായ ചുറ്റുപാടില്‍ നല്‍കപ്പെടുന്ന വിദ്യാഭ്യാസമാണ് അനൗപചാരിക വിദ്യാഭ്യാസം. ഔപചാരിക വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികള്‍, എഴുത്തും വായനയും അറിഞ്ഞുകൂടാത്ത തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍, അഭ്യസ്തവിദ്യരായ തുടര്‍പഠന മോഹികള്‍, സ്ത്രീ...

സാമൂഹ്യ പുരോഗതിയുടെ അവിഭാജ്യഘടകം

പ്രത്യേക ലേഖകന്‍ ഒരു സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതം സാമൂഹ്യ ജീവിതവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. സമൂഹത്തില്‍ നിന്നും വേര്‍പെട്ട് കഴിയാന്‍ സാമൂഹ്യ ജീവിയായ മനുഷ്യന് കഴിയില്ല. മനുഷ്യന്റെ വിവിധ കഴിവുകള്‍ വികസിക്കാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് സമൂഹമാണ്. മനുഷ്യര്‍ക്കിടയില്‍ ക്രമവല്‍കൃതമായ ഒരു...

ശബരിമലയും സ്ത്രീകളും

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള അനുകൂല കോടതിവിധിക്കെതിരെ ഭക്തര്‍ ഒന്നാകെ എതിര്‍പ്പ് പ്രകടിപ്പിച്ച് നീങ്ങുന്നതാണ് കേരളത്തിലെ ഇന്നിന്റെ കാഴ്ച. ശബരിമലയിലേയ്ക്ക് കെട്ടുമുറുക്കി അയ്യപ്പദര്‍ശനത്തിന് 41 ദിവസത്തെ വ്രതം ആവശ്യമെന്നും ആ വ്രതം നോക്കാന്‍ സ്ത്രീകളുടെ മാസമുറ അവരെ അനുവദിക്കില്ലെന്നും ആയതിനാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ മലചവിട്ടാന്‍...