Wednesday
22 Aug 2018

Culture

എന്‍റേത്, എന്‍റേതല്ല എന്ന വിവേചനമില്ല‍താകുമ്പോൾ ചിത്തശുദ്ധി

സാധാരണ സാഹചര്യങ്ങള്‍ സ്വധര്‍മ്മ കര്‍മാനുഷ്ഠാനം അനായാസമായി നിര്‍വഹിക്കാവുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ഇവ സുഗമസാധ്യമല്ല. ഒളിപ്പോരുകളും ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും കൊണ്ട് കലുഷിതമായ ആധുനികാലത്ത് പ്രത്യേകിച്ചും. രാവണന്റെ വത്സലപുത്രനായ ഇന്ദ്രജിത്ത് ശ്രീരാമസേനയ്‌ക്കെതിരായി ഒളിയുദ്ധം നടത്തിയപ്പോള്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് രാക്ഷസസേനയെ ഭസ്മീകരിക്കാമെന്ന് ലക്ഷ്ണന്‍ ശ്രീരാമനോട് പറഞ്ഞു....

ലക്ഷ്മണോപദേശം

ശ്രീരാമന്റെ സന്തതസഹചാരിയായിരുന്നു ലക്ഷ്മണന്‍. ശ്രീരാമചന്ദ്രന്‍ പരമസാത്വികനായിരുന്നു. പരമസാത്വികയായ മാതാവില്‍ നിന്നു പകര്‍ന്നുകിട്ടിയതാണ് ഈ സംസ്‌കാരം. സര്‍വതും നഷ്ടപ്പെട്ട് ദണ്ഡകാരണ്യവാസത്തിനു മുതിരുന്ന ശ്രീരാമചന്ദ്രന്‍ അക്ഷോഭ്യനായാണു മാതാവ് കൗസല്യയുടെ വിലാപം ശ്രവിച്ചത്. പക്ഷേ ലക്ഷ്മണന്‍ അപ്രകാരമായിരുന്നില്ല. ലക്ഷ്മണനു കഠിനമായ മനോവേദനയാണുണ്ടായത്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു....

ദശരഥന്‍റെ ലജ്ജാകരമായ ദാസ്യം

രാമാഭിഷേക വിഷയത്തിൽ വിഷം കുത്തി വയ്ക്കുമോ എന്ന ഭയം കൗസല്യയ്ക്ക് കലശലായി ഉണ്ടായിരുന്നു. ആ ഭയം സത്യമായി പരിണമിക്കുകയും ചെയ്തു. ഒരു പരിചാരിക മാത്രമായിരുന്ന മന്ഥര കൈകേയിയിൽ കുത്തിവച്ചത് കാളകൂട വിഷമായിരുന്നു. അതായത് ഭരത ശത്രുഘ്നൻമാരെ അമ്മാവന്മാരെ കാണുന്നതിന് കേകയ രാജ്യത്തിലേക്കയച്ചത്...

മഹാരഥനായ ദശരഥൻ

എപ്പോഴെങ്കിലും മഹാരാജാക്കന്മാർ ഓർമയിലെത്തുമ്പോൾ ജനക മഹാകഥയാണ് ഓർമവരിക. ആധ്യാത്മജ്ഞാന സിദ്ധിക്കായി വേദവ്യാസൻ സ്വന്തം മകൻ ശുകനെ അയക്കുന്നത് സന്യാസിമാരുടെയോ ഋഷിമാരുടെയോ അടുത്തേക്കല്ല, ജനകരാജധാനിയിലേക്കാണ്. ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നത്: "കർമണൈവ ഹി സംസിദ്ധിം ആസ്ഥിതാ ജനകാദയ". കർമം കൊണ്ടാണ് ജനകനെപ്പോലുള്ളവർ സിദ്ധി നേടിയതെന്നാണ്....

മാതാവ് കൗസല്യ

"പൈതലെ വേർപെട്ടു പോയ പശുവിനുള്ള ആധി പറഞ്ഞറിയിച്ചീടരുതല്ലോ" എന്ന ശാശ്വത സത്യത്തിന്‍റെ പ്രത്യക്ഷ ചിത്രമാണ് ശ്രീരാമചന്ദ്രന്‍റെ ദണ്ഡകാരണ്യവാസ വാർത്ത കേട്ട കൗസല്യക്കുണ്ടായത്. ശ്രീരാമചന്ദ്രന്‍റെ അവതാര മുഹൂർത്തത്തോട് അനുബന്ധിച്ചാണ് നമുക്ക് കൗസല്യയിലെ മാതൃത്വത്തെ ദർശിക്കാൻ ഭാഗ്യം സിദ്ധിക്കുന്നത്. ഇതുപോലൊരു അമ്മയെ രാമായണത്തിലല്ലാതെ ദർശിക്കാൻ കഴിയില്ല....

വത്സ, സൗമിത്രേ, കുമാര, നീ കേൾക്കണം

ശ്രീരാമചന്ദ്രന്‍റെ സത്യനിഷ്ഠയിലുള്ള പ്രതിബദ്ധതയെപ്പറ്റിയായിരുന്നു മുൻ പരാമർശനങ്ങൾ. ധർമ്മാചരണത്തിനു അദ്ദേഹം തത്തുല്യമായ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്നു കാണാം. ധർമം ലംഘിക്കുന്ന വ്യക്തി ആരായിരുന്നാലും അവരെ തിരുത്താൻ അദ്ദേഹം ഒരിക്കലും ഒരു സങ്കോചവും പ്രകടിപ്പിച്ചിരുന്നില്ല. തന്‍റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായ അമ്മയെപ്പോലും. അക്കാരണത്താലാണ് രാമായണപുരാണ പ്രേമികള്‍...

വൈകാരികബുദ്ധി

ഡോ. ചന്ദന ഡി കറുത്തുള്ളി ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. ഫോണ്‍ 7907198263     നാം നേരിടുന്ന പല ജീവിതസാഹചര്യങ്ങളിലും നാം വികാരവിക്ഷുബ്ധരായി മറ്റുള്ളവരോട് പെരുമാറാറുണ്ട്. പലരും നമ്മളോടും വികാരവിക്ഷുബ്ധതയോടെ പെരുമാറാറുണ്ട്. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നോ, എങ്ങനെ വൈകാരികപക്വതയോടെ...

പുത്രധർമത്തിൽ നിന്നും കടുകിട വ്യതിചലിക്കാത്ത പുത്രൻ

സൂര്യന്‍റെ ഉത്തരായനവും ദക്ഷിണായനവും പോലെ രാമന്‍റെ അയനമാണ് രാമായണം. രാമനെ കഴിഞ്ഞ തലമുറ വിശേഷിപ്പിച്ചിരുന്നത് മര്യാദ രാമനെന്നാണ്. ആ പ്രയോഗം സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്താണെന്ന് വച്ചാൽ രാമായണത്തിലെ ഓരോ കഥാപാത്രവും കുറ്റമറ്റതാണ്. പുത്രനെന്ന നിലയിൽ രാമൻ പൂർണതയുടെ പര്യായമായി...

സത്യം വദ, ധർമം ചര 

രാമായണ മാസത്തിൽ പാരായണം ചെയ്യുന്നത് വാൽമീകി രാമായണമല്ല, അദ്ധ്യാത്മ രാമായണമാണ്. അദ്ധ്യാത്മ രാമായണത്തിന്‍റെ രചയിതാവ് ആരെന്നു ഇനിയും നിശ്‌ചയിക്കപ്പെട്ടിട്ടില്ല. അതിന്‍റെ ഒരു സ്വതന്ത്ര ഭാഷാന്തരീകരണമാണ് എഴുത്തച്ഛൻ നടത്തിയിട്ടുള്ളത്. അദ്ധ്യാത്മ രാമായണം ഉമാ മഹേശ്വര സംവാദമാണ്. അദ്ധ്യാത്മ രാമായണം "മൃത്യു ശാസന പ്രോക്തം" എന്ന് ...

പമ്പയുടെ ഓളങ്ങള്‍ക്കിനി വഞ്ചിപ്പാട്ടിന്റെ താളം; ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം...