Thursday
24 May 2018

History

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് സന്ദേശം, ആര്‍എസ്എസ് – ബിജെപി വിരുദ്ധ മുന്നേറ്റങ്ങളെ കൂട്ടിയോജിപ്പിക്കുക

എസ് സുധാകര്‍ റെഡ്ഡി അഞ്ചു ദിവസം നീണ്ടു നിന്ന് സിപിഐ 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് ചരിത്രപരമായ തീരുമാനങ്ങളും ആഹ്വാനങ്ങളുമായാണ് പൂര്‍ത്തീകരിച്ചത്. ബിജെപിക്കും ആര്‍എസ്എസിനും കൂടാതെ നരേന്ദ്രമോഡിക്കുമെതിരെ വര്‍ധിച്ചുവരുന്ന എതിര്‍പ്പുകളെ കൂട്ടിയോജിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും...

അക്ഷരങ്ങളുടെ സുല്‍ത്താന്‍

ഗീതാനസീര്‍ ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളില്‍ നാലാം സ്ഥാനമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനുള്ളത്. യുഎഇയിലെ ഷാര്‍ജയില്‍ കഴിഞ്ഞ 35 വര്‍ഷമായി ഈ പുസ്തകോത്സവം അരങ്ങേറുന്നുണ്ട്. എല്ലാവര്‍ഷവും നവംബര്‍ ആദ്യവാരമാണ് പുസ്തകോത്സവം നടക്കുക. ഇത്തവണത്തെ ഉത്സവം വരാനിരിക്കുന്നതേയുള്ളു. എങ്ങനെയാണ് ഒരു അറബ്‌രാഷ്ട്രം ഇത്തരത്തില്‍...

സുഭദ്രാമ്മ തങ്കച്ചി നമ്മളിലെന്നും ജീവിക്കും

അഡ്വ. പി വസന്തം ''അമ്മ രാവിലെ നമ്മളെ വിട്ടുപിരിഞ്ഞു'' എന്ന് പ്രദീപ് ചടയന്‍മുറി വിളിച്ചറിയിച്ചപ്പോള്‍ പ്രതീക്ഷിച്ചതാണെങ്കിലും വേദന വലുതായിരുന്നു. കേരളത്തിന്റെ പോരാട്ട ചരിത്രത്തില്‍ ത്യാഗത്തിന്റെ, ആവേശത്തിന്റെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത വിപ്ലവകാരിയായ സഖാവ് സുഭദ്രാമ്മ തങ്കച്ചിയെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം എനിക്ക്...

തൊഴിലാളി അവകാശ പോരാട്ടങ്ങളുടെ ഓര്‍മ്മദിനം

ജോസ് ചന്ദനപ്പള്ളി 1886 മെയ് ഒന്ന് ശനിയാഴ്ച. അമേരിക്കയിലെ ചിക്കാഗോ പട്ടണത്തില്‍ ഒരു പടുകൂറ്റന്‍ പ്രകടനം നടക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്‌സ് ആന്റ് ലേബര്‍ മൂവ്‌മെന്റിലെ ആയിരക്കണക്കിന് ഫാക്ടറിത്തൊഴിലാളികള്‍ അണിനിരന്ന ആ പ്രകടനത്തില്‍ ചിക്കാഗോ നഗരം സ്തംഭിച്ചു. രാപ്പകലില്ലാതെ പണിയെടുക്കുന്ന...

ഒഞ്ചിയം രക്തസാക്ഷിത്വത്തിന് എഴുപതാണ്ട്

ഒഞ്ചിയം സഹനത്തിന്റെയും സമരവീര്യത്തിന്റെയും പി പി അനില്‍കുമാര്‍ പാതിരാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് മെഗാഫോണുകള്‍ അലറി. 'സഖാക്കളെ...ഓടിവരിന്‍...ഒഞ്ചിയത്ത് പട്ടാളം ഇറങ്ങിയിരിക്കുന്നു. നമ്മുടെ നേതാക്കളെ പിടിച്ചു കൊണ്ടു പോകുന്നു...ഓടിവരിന്‍...' പിന്നെ ഒരാരവമായിരുന്നു. ഇടവഴികളിലും വയല്‍ വരമ്പുകളിലും ചൂട്ടുകറ്റകള്‍ മിന്നി. അര്‍ധനഗ്നരായ ഗ്രാമീണര്‍ ശബ്ദംകേട്ട ചെന്നാട്ടുതാഴ വയലിലേക്ക്...

വില്ലുവണ്ടിയുടെ പൊന്തിമുഴക്കത്തിന് ഒന്നേകാല്‍നൂറ്റാണ്ട്

ബാബു കെ പന്മന കേരളീയ നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ അടയാളപ്പെടുത്തലുകള്‍ വേണ്ടിവരുന്ന പോരാട്ടവീര്യത്തിന്റെ ഉടമയാണ് മഹാനായ അയ്യങ്കാളി. ആറുപതിറ്റാണ്ടുകാലം അയ്യങ്കാളി നേതൃത്വം നല്‍കിയ കീഴാള നവോത്ഥാന സമര ചരിത്രത്തിലെ ശ്രദ്ധേയമായ വില്ലുവണ്ടിയാത്രയുടെ (1893) നൂറ്റിഇരുപത്തിയഞ്ചാമത് വര്‍ഷമാണിത്. നവോത്ഥാന കാലഘട്ടത്തെ കീഴ്‌മേല്‍ മറിച്ച...

ഓര്‍മ്മകള്‍ മരിക്കില്ല…

കൊല്ലം: സിപിഐ ടൗണ്‍കമ്മിറ്റി അംഗമായ എ ആര്‍ സവാദിന് മുഷിഞ്ഞുചുരുണ്ട പഴകിയ ഈ കടലാസ് മറ്റൊരു സ്മാരകശിലയാണ്. 1968 ഫെബ്രുവരിയില്‍ ബീഹാറിലെ പാറ്റ്‌നയില്‍ നടന്ന എട്ടാംപാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി കൊല്ലം ടൗണ്‍ സെന്‍ട്രല്‍ ബ്രാഞ്ച് കോണ്‍ഫറന്‍സ് നടക്കുന്നത് പാര്‍ട്ടി അംഗങ്ങളെ അറിയിക്കുന്നതിനുള്ള നോട്ടീസില്‍...

ഗ്രന്ഥപ്പുരയുടെ, എന്നാല്‍ ചരിത്ര രേഖകളുടെ കാവല്‍ക്കാരന്‍

കൊല്ലം: അമ്പതുവര്‍ഷത്തിലധികമായി ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്തെ ചരിത്ര ഗ്രന്ഥങ്ങളുടെയും അപൂര്‍വരേഖകളുടെയും കാവല്‍ക്കാരനാണ് മലയാളിയായ ബാലേട്ടന്‍. പാര്‍ട്ടി ആസ്ഥാനമായ അജോയ്ഭവനിലെ അപൂര്‍വവും മഹത്തുമായ പുസ്തകങ്ങളടങ്ങിയ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനാണ് ബാലേട്ടന്‍. അറുപത് വര്‍ഷം മുമ്പ് ബാല്യത്തില്‍ വിപ്ലവാഭിനിവേശവുമായി ബാലസംഘത്തിലെത്തിയ ബാലേട്ടനെ ബന്ധുവായ പികെ കുഞ്ഞനന്തന്‍...

പുതുച്ചേരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സമാന്തര ഭരണസംവിധാനം: എ എം സലിം

കൊല്ലം: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി ഇന്ത്യന്‍ ഫെഡറലിസത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുകയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി ജെ പിയും ഉദ്‌ഘോഷിക്കുന്ന കോ ഓപ്പറേറ്റീവ് ഫെഡറലിസം ഫലത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കേന്ദ്ര ഗവണ്‍മെന്റിന്റെ കൈപ്പിടിക്കുള്ളില്‍ ഒതുക്കി നിയന്ത്രിക്കാനുള്ള തന്ത്രം മാത്രമാണെന്ന്...

സോവിയറ്റ് യൂണിയന്റെ അഭാവവും ഇന്ന് ലോകം നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രതിസന്ധിയും

സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ രൂപീകരണം മുതല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ നിരന്തരമായ വിദേശ ആക്രമണങ്ങളെ ചെറുത്തുകൊണ്ടാണ് ആ രാജ്യം നിലനിന്നത്. സ്റ്റാലിന്റെ ശക്തമായ നേതൃത്വത്തില്‍ ഒരു ദ്വിമുഖ പോരാട്ടത്തിലൂടെയാണ് അതായത് ഒരുവശത്ത് വിദേശ ആക്രമണങ്ങളെ ചെറുത്തുകൊണ്ടും മറുവശത്ത് രാഷ്ട്രത്തെ...