Saturday
26 May 2018

Obit

മുന്‍ ഡെപ്യൂട്ടി സെക്രട്ടറി വി എന്‍ മുരളീധരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന വി എന്‍ മുരളീധരന്‍ നായര്‍ അന്തരിച്ചു. 83 വയസായിരുന്നു . ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെയും വി എസ് അച്ചുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെയും പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍...

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ചു റോഡിലേക്കു തെറിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു. കണ്ണൂരില്‍ ദേശീയപാത ഏഴാം മൈല്‍ പെട്രോള്‍ പമ്പിനു സമീപമുണ്ടായ അപകടത്തില്‍ പരിയാരം പൊയില്‍ സ്വദേശി ഉമ്മര്‍ കുട്ടിയാണു മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറിന്‍റെ പിറകില്‍ ലോറി...

രാധ നിര്യാതയായി

വണ്ടന്നൂര്‍: മാറനല്ലൂര്‍ 503, ഹരിവിഹാറില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ രാധ (70) നിര്യാതയായി. മക്കള്‍: കെ ആര്‍ ഹരി (ജനയുഗം സബ് എഡിറ്റര്‍), നിജ. മരുമക്കള്‍: അഞ്ജന (എസ് സി ഇ ആർ ടി) ,വിജയമോഹനന്‍ (ബിസിനസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടമുറി പൊന്നമ്പാറ പെരുംപ്രാവില്‍ ബിനുവിന്റെ മകന്‍ വിഷ്ണു(21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മാടത്തുംപടിയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന വിഷ്ണു ബൈക്കുമായി പുറത്തേക്ക് ഇറങ്ങിയ സമയത്ത് റാന്നി ഭാഗത്തേക്ക് അമിത വേഗതയില്‍...

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

ബന്തുടക്ക: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു. ചെങ്കള ചാമക്കൊച്ചിയിലെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും പാടി ഭണ്ഡാരം കുഴി സ്വദേശിയുമായ കൃഷ്ണനായക്കാ(50)ണ് മരിച്ചത്. ഇന്ന്  രാവിലെ എട്ടരയോടെ പയറടുക്ക ഇറക്കത്തിലുള്ള വളവിലായിരുന്നു അപകടം. വീട്ടില്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്നതിനിടയിലാണ് സ്‌കൂട്ടര്‍...

ഇന്ന് (20-05-2018) നിര്യാതരായവര്‍

ആമ്പാടി ചിറയിന്‍കീഴ്: മുടപുരം വേലിക്കകം പി.കെ നിവാസില്‍ താരേഷ് (വിനോദ്) - റീജ ദമ്പതികളുടെ മകന്‍ ആമ്പാടി ടി ആര്‍ (11) നിര്യാതനായി. സഹോദരങ്ങള്‍: അഖില്‍, ആകാശ്. ഗോവിന്ദന്‍ നായര്‍ മലയിന്‍കീഴ്: മഞ്ചാടി വി ജി സദനത്തില്‍ (എംഎസ്ആര്‍എ-44) ഗോവിന്ദന്‍ നായര്‍...

സിപിഐ(എം) ആദ്യകാല പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

കുഞ്ഞികൃഷ്ണന്‍ നായര്‍ പാക്കം: സിപിഐഎം ആദ്യകാല പ്രവര്‍ത്തകനും മിച്ചഭൂമി സമര വളണ്ടിയറുമായിരുന്ന വെളുത്തോളി മാളിയക്കാല്‍ കമ്മട്ട കുഞ്ഞികൃഷ്ണന്‍ നായര്‍ (65) നിര്യാതനായി. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: എം ഓമന. മക്കള്‍: എം കെ ഹരീഷ്, രതീഷ്,...

ബാറിലെ തര്‍ക്കം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

കാഞ്ഞങ്ങാട്: ബാറില്‍ വച്ചുള്ള തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യമാ(42)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ...

കുഞ്ഞി മൊയ്തീന്‍ ഹാജി നിര്യാതനായി

പൂവളപ്പ് ചിറമ്മലിലെ എ സി കുഞ്ഞി മൊയതിന്‍ ഹാജി (80) നിര്യാതനായി. ഭാര്യ: കെ റുഖിയ. മക്കള്‍: സുലൈഖ, സക്കീന, ബുഷ്‌റ, മുഹമ്മദ് (കുവൈത്ത്), അബ്ദുള്‍ ഖാദര്‍ (സൗദി), ഹാരിസ് (അധ്യാപകന്‍, കൈക്കോട്ട്ക്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹൈസ്‌കൂള്‍). മരുമക്കള്‍:...

കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ഇ കെ രാമന്‍ നിര്യാതനായി

കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ മുഴക്കോത്തെ ഇ കെ രാമന്‍ (93) നിര്യാതനായി. 1951 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. മുഴക്കോം തായല്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം ക്ലായിക്കോട് വില്ലേജ് പ്രസിഡന്റ്, ക്ലായിക്കോട് സര്‍വ്വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍...