Friday
23 Mar 2018

Obit

സൂര്യാഘാതമേറ്റ് മരിച്ചു

ആലപ്പുഴ :സൂര്യാഘാതമേറ്റ് കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളി മരിച്ചു.മങ്കൊമ്പ് സ്വദേശി ജോയപ്പനാണ് മരിച്ചത്.57 വയസ്സായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ നിലത്തില്‍ പണിയെടുക്കുമ്പോള്‍ ജോയപ്പന്‍ കുഴഞ്ഞ് വീണു.ദേഹമാസകലം പൊള്ളലേറ്റിരുന്നു.ഉടന്‍ തന്നെ സമീപത്തെ റസ്റ്റേറന്റിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ആസപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടനാട്ടിലെ പാടശേഖര സമതിയുടെ...

കോവളത്ത് വിദേശ വനിത മരണപ്പെട്ടു

കോവളം: കോവളത്ത് സ്വകാര്യ ഹോട്ടലിൽ താമസിക്കവെ  അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദേശ വനിത മരണപ്പെട്ടു. റഷ്യൻ സ്വദേശി ഓൾഗകുന്ദ്രയവിഫ്കയ (49) ആണ് മരണപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ  ഇവർ താമസത്തിനെത്തിയത് .ഒറ്റക്കായിരുന്നു...

നിര്യാതനായി

മാനന്തവാടി: എടവക രണ്ടേനാലിലെ കാഞ്ഞിരംപാറയില്‍ ഉലഹന്നാന്‍ (കുഞ്ഞ്) ( 85 ) നിര്യാതനായി. സംസ്‌കാരം ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.    ഭാര്യ: അന്നക്കുട്ടി. മക്കള്‍: എല്‍സി, റോസിലി, ജോണി. മരുമക്കള്‍: ബാബു, മോളി, ജോര്‍ജ്.

ചെറുപുഴയില്‍ മൂന്നംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ചെറുപുഴ(കണ്ണൂര്‍): പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45), മകള്‍ കെ വി ഗോപിക(19) എന്നിവരാണ് മരിച്ചത്. ഗോപികയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കള്‍...

പി എസ് ഗോവിന്ദൻമാസ്റ്റർ അന്തരിച്ചു

മാനന്തവാടി: മുൻകാല നക്സലേറ്റ് നേതാവും സ. വർഗീസിന്റെ സഹയാത്രികനുമായ സഖാവ് പി എസ് ഗോവിന്ദൻ (93) അന്തരിച്ചു. മാനന്തവാടി കുറ്റിമൂലയിൽ വീട്ടിൽ രാവിലെ 1.30 ന് ആയിരുന്നു അന്ത്യം സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണിയാരം കുറ്റിമൂലയിലെ വീട്ടുവളപ്പിൽനടക്കും. എറണാകുളം...

ഇന്ന് നിര്യാതരായവര്‍ (18-01-2018)

വാസന്തി പെരുമ്പഴുതൂര്‍: ആലുവിള പ്രവീണ്‍ ഭവനില്‍ പരേതനായ ചെല്ലന്റെ ഭാര്യ വാസിന്തി (58) നിര്യാതയായി. മക്കള്‍: പ്രവീണ്‍ സി വി, പ്രീജ സി വി. മരുമക്കള്‍: സൂര്യ എസ്, വിനോദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്. ഓമന അമ്മ കോവളം; ആഴാകുളം...

കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു

വനം കാവലിനായി ഉള്‍വനത്തിലെ ക്യാംപ് ഷെഡ്ഡിലേക്ക് പോകുകയായിരുന്ന ഫോറസ്റ്റ് വാച്ചറെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. കുറിച്യാട് റെയ്ഞ്ചിലെ അമ്മവയല്‍ മയ്യക്കൊല്ലി വനത്തില്‍ കാവല്‍ ജോലിക്ക് പോയ ആദിവാസി വാച്ചര്‍ കരിയന്‍ (49) ആണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് വാച്ചര്‍മാര്‍ കൂടെയുണ്ടായിരുന്നെങ്കിലും ഇവര്‍...

എ കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) അന്തരിച്ചു

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) അന്തരിച്ചു (പരേത ചേർത്തല അറയ്ക്കൽപ്പറമ്പിൽ കുടുംബാംഗം). സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് തൈക്കാട്ടുശേരി മണപ്പുറം ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ നടക്കും. വാർദ്ധക്യ...

മുതിര്‍ന്ന ജനതാദള്‍ നേതാവ് ഇ.കെ.മാധവന്‍ നായര്‍ അന്തരിച്ചു

മാനന്തവാടി: വയനാട്ടിലെ മുതിര്‍ന്ന ജനതാദള്‍ നേതാവും വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ തരുവണ നടക്കൽ  ഇ.കെ.മാധവന്‍ നായര്‍(87) നിര്യാതനായി. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളമുണ്ടയുടെ സ്വന്തം മാധവേട്ടനെയാണ് നാട്ടുകാർക്കും ബന്ധുക്കള്‍ക്കും നഷ്ടമായത്....

മുന്‍ കേന്ദ്രമന്ത്രി രഘുനാഥ് ജാ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി രഘുനാഥ്  ജാ (78) അന്തരിച്ചു. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത്  കേന്ദ്ര വാണിജ്യ സഹമന്ത്രി ആയിരുന്നു അദ്ദേഹം. കുടാതെ രാഷ്ട്രീയ ജനതാദാളിലെയും 14 ാം ലോക് സഭയിലെ അംഗവുമായിരുന്നു.  രഘുനാഥ്ജാ ...