Monday
25 Sep 2017

Cricket

കാന്‍സര്‍ ചാരിറ്റി പ്രോഗ്രാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും

കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള ചാരിറ്റി പ്രോഗ്രാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാത് കോലിയുള്‍പ്പടെ മുന്‍ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കും. ചരിത്രപ്രസിദ്ധമായ കല്‍ക്കട്ട ക്രിക്കറ്റ് & ഫുട്‌ബോള്‍ ക്ലബ്ബി (സിസി & എഫ്‌സി) ന്റെ 225 ) മത് വാര്‍ഷികാഘോത്തോട് അനുബന്ധിച്ച് നവംബര്‍...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റ് ജനുവരി 5 ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജനുവരി 5 നു ആരംഭിക്കും. 3 ടെസ്റ്റും, 6 ഏകദിനവും, 3 ട്വന്റി20 യും അടങ്ങിയതാണ് ടൂര്‍ണമെന്റ്. വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ടൂര്‍ണമെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ്...

സി കെ നായിഡു ട്രോഫി: അണ്ടര്‍ 23 കേരള ടീമിനെ പ്രഖ്യാപിച്ചു

അടുത്തമാസം ആരംഭിക്കുന്ന കേണല്‍ സികെ നായിഡു ട്രോഫി മത്സരത്തിനുള്ള അണ്ടര്‍ 23 കേരള ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ ഫാബിദ് ഫാറൂഖ് അഹമ്മദ് നയിക്കും. സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ് കുന്നുമല്‍, ആനന്ദ്...

ധോണിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

എം എസ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിയ്ക്ക്  ബിസിസിഐ ശുപാര്‍ശ ചെയ്തു. ക്രിക്കറ്റ് ഭരണസമിതി ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത്. ഈ വര്‍ഷം ധോണിയുടെ പേരു മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ധോണി ഇന്ത്യന്‍ ക്രിക്കറ്റിനു ഒഴിച്ചുകൂടാനാവാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ...

ബിസിസിഐ ശ്രീശാന്തിനെതിരെ അപ്പീല്‍ നല്‍കി

ഐ പി എല്‍ ഒത്തുകളി കേസിനെ തുടര്‍ന്ന് ശ്രീശാന്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ബി സി സി ഐ അപ്പീല്‍ നല്‍കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചതെന്നും സിംഗിള്‍ ബഞ്ച് ബി സി സി ഐക്കെതിരെ...

രണ്ടാം ഏകദിനം: ടീമുകൾ കടുത്ത പരിശീലനത്തിൽ

രണ്ടാം ഏകദിനത്തിനായി ഇരു ടീമുകളും കൊല്‍ക്കത്തയിലെത്തി. വ്യാഴാഴ്ച ഉച്ചക്ക്‌ 1.30-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് രണ്ടാം ഏകദിനം. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച പ്രകടനം ആസ്‌ട്രേലിയയെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ സ്പിന്നാക്രമണമാണ് ആദ്യ ഏകദിനത്തില്‍...

സച്ചിനല്ല, മിതാലിയാണ് ഇപ്പോള്‍ ആവേശം: സ്മൃതി

ഇപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല മിതാലി രാജാണ് വളര്‍ന്നു വരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആവേശമെന്ന് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റില്‍ ഐപിഎല്‍ വരുന്നതിനെയും സ്മൃതി സ്വാഗതം ചെയ്തു. ആഭ്യന്തര താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം അത്...

സെവാഗിനെതിരെ വിമര്‍ശനവുമായി ഗാംഗുലി

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ചില കളികള്‍ നടന്നു എന്ന മുന്‍ താരം സെവാഗിന്റെ വെളിപ്പെടുത്തലിനെതിരെ കടുത്ത വിമര്‍ശനവുമായി ഉപദേശക സമിതി അംഗം കൂടിയായ മുന്‍ താരം സൗരവ് ഗാംഗുലി. ബിസിസിഐ ആവശ്യപ്പെട്ടിട്ട് അപേക്ഷ നല്‍കിയ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ...

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഉത്തരവിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കി

ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്‌റ്റോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള...

ആദ്യ ഏകദിനത്തിനു ഇന്നു തുടക്കം

തുടര്‍ച്ചയായുള്ള വിജയങ്ങള്‍ക്കു ശേഷം ഇന്ത്യ ഇന്ന് കളിക്കളത്തില്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് പരമ്പരയില്‍. രണ്ടാം...