Sunday
24 Sep 2017

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ജെ പി ഡുമിനി വിരമിച്ചു

ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ജീന്‍ പോള്‍ ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡുമിനി 46 ടെസ്റ്റുകളില്‍ നിന്നായി 32.85 റണ്‍സ് ശരാശരിയില്‍ ആറ് സെഞ്ചുറി അടക്കം 2103 റണ്‍സ് നേടി. പാര്‍ട് ടൈം...

ഓസീസിനെതിരെ കോലിപ്പടയ്ക്ക് ഇന്ന് ആദ്യ ഏകദിനം; ജഡേജ ടീമില്‍

തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇന്ന് ആസ്‌ട്രേലിയയെ നേരിടാനിറങ്ങും. നേരത്തെ ടീമിലില്ലാതിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിക്കേറ്റ അക്ഷര്‍ പട്ടേലിനു പകരം ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരമാണ് ഇന്ന് ചെന്നൈയില്‍...

നാട്ടുകാരെപറ്റിക്കാനില്ല, പാനീയപരസ്യം നിരസിച്ച് കോലി

ശീതള പാനീയം കുടിക്കാത്ത താനെങ്ങനെ പാനീയപരസ്യത്തില്‍ അഭിനയിക്കും; കോടികളുടെ വാഗ്ദാനം വിരാട് കോലി തള്ളി. ഒരു ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയത്. കായികതാരങ്ങള്‍ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാന്‍ മത്സരിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ കോലിയുടെ സമീപനം പരസ്യമേഖലയെയും...

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ധവാന്‍

ഓസ്‌ട്രേലിയക്കെതിരായുള്ള ആദ്യ മൂന്നു ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.   ഇത്‌ ബിസിസിഐ അംഗീകരിച്ചു. ഭാര്യയുടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താന്‍ അവധി ആവശ്യപ്പെട്ടതെന്ന് ധവാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും മികച്ച ഫോമിലായിരുന്നു ധവാന്‍....

പാക്കിസ്ഥാന്‍ മണ്ണില്‍ ക്രിക്കറ്റ് പുനര്‍ജനിക്കുന്നു

ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാന്‍ മണ്ണില്‍ വീണ്ടും ക്രിക്കറ്റ്. ലോക ഇലവനിലൂടെ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് വരവ്. സമാധാനം എന്ന ആശയം മുന്‍നിറുത്തിയാകും ഇത്തവണ കളിക്കളത്തിലേക്കിറങ്ങുന്നത്. ഐസിസിയുടെ നേതൃത്വത്തിലാണ് വീണ്ടും ക്രിക്കറ്റ് കൊണ്ടുവരുന്നത്. ഒരു പതിറ്റാണ്ടു മുൻപ്  ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരുടെ...

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കി

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരെ പരമ്പര ജയം നേടിയ ടീമില്‍നിന്ന് ഷര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കി. വേറെ മാറ്റങ്ങളൊന്നും ടീമിലില്ല. ഉമേഷ് യാദവിനേയും മുഹമ്മദ് ഷാമിയേയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനും...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് അണ്ടര്‍17 താരമായ പന്ത്രണ്ടു വയസുകാരനായ മോനാത് സോണ നരേന്ദ്ര ആണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയാണ് താരം. ശ്രീലങ്കയിലെ പമുനുഗമ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാകുമ്പോള്‍ നീന്തല്‍ക്കുളത്തില്‍ നാലു...

ഇന്ത്യശ്രീലങ്ക ട്വന്റിട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 171 റണ്‍സ് വിജയ ലക്ഷ്യം

ഇന്ത്യശ്രീലങ്ക ട്വന്റിട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 171 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവര്‍ ബാറ്റു ചെയ്ത ലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു. 29 പന്തില്‍ നിന്ന്...

വിരാട് കോലിക്ക് പുതിയൊരു റെക്കാഡ് കൂടി

കൊളംബോ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പുതിയൊരു റെക്കാര്‍ഡ് കൂടി. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സനത് ജയസൂര്യയുടെ അഭിനന്ദനം. മത്‌സരത്തില്‍ 29മത്തെ സെഞ്ച്വറി തികച്ച...

റണ്‍മല കടക്കാനാവാതെ ലങ്ക തോറ്റമ്പി

കൊളംബോ: നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ റണ്‍മല കയറാനാവാതെ ലങ്കന്‍ താരങ്ങള്‍ കിതച്ചു വീണു. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ കൂറ്റന്‍ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്...