Friday
20 Jul 2018

Football

ലോക ഫുട്‌ബോളര്‍: മെസി പുറത്ത്

ബാലന്‍ ഡി ഓര്‍ സാധ്യത പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് അര്‍ജന്റീന താരം മെസി പുറത്ത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മെസി പുറത്തായത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലയും പുറത്തായി. ലോകകപ്പിന് തൊട്ട് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി,...

അലിസണ്‍ ബെക്കറിന് പൊന്നുംവില

ലോക റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലേക്ക് ചെല്‍സിയെ കടത്തിവെട്ടി ലണ്ടന്‍: ഗോള്‍കീപ്പിങിലെ മെസി ലിവര്‍പൂളിലേക്കെത്തുന്നു. ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറിനെ സ്വന്തമാക്കാന്‍ ഒരു ഗോള്‍ കീപ്പര്‍ക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ വിലയാണ് ലിവര്‍പൂള്‍ നല്‍കിയത്. റോമയില്‍ നിന്നും ഇരുപത്തിയഞ്ചുകാരനായ...

“വാമോസ് ലിയോ”: മെസ്സി ഒപ്പിട്ട പന്ത് ചെല്ലാനത്തിന് സ്വന്തം

ലോകകപ്പിനോടനുബന്ധിച്ച് അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഔദ്യോഗീക വെബ്‌സൈറ്റായ മെസി.കോമില്‍ നടത്തിയ വാമോസ് ലിയോ വീഡിയോ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയ ചെല്ലാനത്തെ ഫുട്‌ബോള്‍ ആരാധകര്‍ മെസി ഒപ്പിട്ട ഫുട്‌ബോള്‍ ഏറ്റുവാങ്ങുന്നു ഷാജി ഇടപ്പള്ളി  കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ ആരവം കെട്ടടങ്ങിയപ്പോള്‍ ചെല്ലാനത്തെ അര്‍ജന്റീനയുടെ...

വന്‍തുകയ്ക്ക് കരാര്‍ ഒരുങ്ങുന്നു: ഹസാര്‍ഡ് റയലിലേക്ക്

ഈഡന്‍ ഹസാര്‍ഡ്‌ ഹിഗ്വെയ്ന്‍ ചെല്‍സിയിലെത്തും ജെയിംസ് റോഡ്രിഗസിനെയും ലക്ഷ്യമിടുന്നു ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ യുവന്റ്‌സിന്റെ അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ടീം വിടാനൊരുങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയാണ് ഹിഗ്വെയ്‌ന് വേണ്ടി രംഗത്തുള്ളത്. നീലപ്പടയുടെ പുതിയ പരിശീലകനായ മൗറീസിയോ...

ഗോള്‍ ആഘോഷങ്ങളിലെ കേമന്‍മാര്‍

ആന്റോയിന്‍ ഗ്രീസ്മാന്റെ ഫോര്‍ട്ട്‌നൈറ്റ് ഡാന്‍സ് മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് കൊടിയിറങ്ങിയെങ്കിലും ആരവങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും മികച്ച ഗോളടിച്ചവരെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് നടക്കുകയാണ്. അതോടൊപ്പം ഏറ്റവും നന്നായി ഗോള്‍ ആഘോഷിച്ചവരെ കണ്ടെത്തുന്നതിനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലോകകപ്പ് പോലെയുള്ള ഒരു വേദിയിലെ ഗോള്‍...

ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് വിലയേറി

റെബിച്, പെരിസിച് എന്നിവര്‍ റഷ്യന്‍ ലോകകപ്പില്‍ അത്ഭുത കുതിപ്പ് നടത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ വിപണയില്‍ വിലയേറുന്നു. ക്രൊയേഷ്യന്‍ കുതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മധ്യനിര താരങ്ങള്‍ക്കായി ഇതിനോടകം വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രൊയേഷ്യന്‍ മധ്യനിരയിലെ പ്രധാനികളായ ലൂക്ക മോഡ്രിച്ചിനെയും ഇവാന്‍ റാക്കിറ്റിച്ചിനെയും...

മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് വിജയലക്ഷ്യം 257

ഇഗ്ലണ്ടിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 257 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 10 ഓവറില്‍ 49 റണ്‍സും ഡേവിഡ് വില്ലി ഒന്‍പത്...

ഉറുഗ്വെയുടെ പതാകയണിഞ്ഞ് ഗ്രീസ്മാന്‍

ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍ ഫൈനല്‍ മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത് ഉറുഗ്വേയുടെ പതാക പുതച്ച്. ഒരു ഉറുഗ്വേ മാധ്യമപ്രവര്‍ത്തകനാണ് ഗ്രീസ്മാന് പതാക നല്‍കിയത്. ഗ്രീസ്മാന്‍ പതാകയണിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. നേരത്തെ തന്നെ ഗ്രീസ്മാന്‍ തന്റെ ഉറുഗ്വേയോടുള്ള സ്‌നേഹം...

അട്ടിമറികളുടെ ലോകകപ്പ്, യൂറോപ്യന്‍ ആധിപത്യം

വാര്‍ ഏറ്റവും വലിയ പ്രത്യേകത 64 മല്‍സരങ്ങളില്‍ 169 ഗോളുകള്‍ സൂപ്പര്‍താരങ്ങള്‍ നിരാശപ്പെടുത്തി കരുത്ത് പ്രകടിപ്പിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ മോസ്‌കോ: അട്ടിമറികളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ച് 21ാമത് ഫിഫ ലോകകപ്പ് വിടപറഞ്ഞു. പല വമ്പന്‍മാര്‍ക്കും കാലിടറിയ റഷ്യയുടെ മണ്ണില്‍ ചെറിയ ടീമുകള്‍...

ആരാധകര്‍ക്ക് വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാം

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനം. ലോകകപ്പ് കാണാനായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുളള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ഫാന്‍ ഐഡി കാര്‍ഡ്...