Thursday
18 Jan 2018

Sthreeyugom

ഉമ്മവച്ചതിനും തുടയില്‍ തൊട്ടതിനും ഇത്ര ബഹളം വേണോ

ലൈംഗിക പീഡനത്തിനെതിരെ ഹോളിവുഡില്‍ തുടക്കം കുറിച്ച 'മീ ടു'ക്യാമ്പയിനെതിരെ ഫ്രാന്‍സിലെ സിനിമാലോകത്തുനിന്നും സ്ത്രീകളുടെ എതിര്‍ശബ്ദം ഉയര്‍ന്നിരിക്കുന്നു. ഹാര്‍വി വെയ്ന്‍സ്റ്റിന്‍ എന്ന അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും സ്ത്രീകള്‍ ലൈംഗികാരോപണം ഉയര്‍ത്തിയത് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇതിനെതിരെ 'മീ ടു'...

തെലങ്കാനയുടെ വീരവനിത ചക്കാലി ഇലമ്മ

ഗീതാനസീര്‍ ഹിസ്റ്ററിയെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ഹിസ്‌സ്റ്റോറി അഥവാ അവന്റെ കഥ അല്ലെങ്കില്‍ ചരിത്രം എഴുതുന്നത് അവനാണ്. അവന്റെ കണ്ണില്‍ അവന്‍ മാത്രം പതിയുക സ്വാഭാവികം. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളെപ്പറ്റി ചിലപ്പോഴൊക്കെ എഴുതാന്‍ അവന്‍ നിര്‍ബന്ധിതനാകും. അത്തരത്തില്‍ പുറത്തുവന്ന ഒരു ചരിത്രകഥയാണ്...

ഭോപ്പാല്‍ റയില്‍വേയോടൊപ്പം നാരിമാര്‍ ഹാപ്പി ഹാപ്പി

ഷെഹിന ഹിദായത്ത് യാത്രകള്‍ക്കിടയിലെ ആര്‍ത്തവ ദിനങ്ങളെ പേടിയോടെ കണ്ടിരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകി ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷന്‍. റയില്‍വേ സ്‌റ്റേഷനുകളില്‍ സാധാരണയായി ടിക്കറ്റ് കൗണ്ടറുകള്‍, യാത്രക്കാരുടെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍,ടൊയ്‌ലറ്റുകള്‍ , കാത്തിരിപ്പ് മുറികള്‍, എടിഎം കൗണ്ടറുകള്‍ തൂടങ്ങിയവയാണ് കാണാറുള്ളത്, ഇതില്‍ നിന്ന് വ്യത്യസ്തമായി...

ഉദാഹരണം മിനി എയ്‌നോക്…

ശ്യാമ രാജീവ് ദൈവം അനുഗ്രഹിച്ചുനല്‍കിയ കഴിവ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണയാകണമെന്നതായിരുന്നു മിനി എയ്‌നോക് എന്ന കലാകാരിയുടെ ആഗ്രഹം. നീണ്ട ഒരുവര്‍ഷകാലത്തെ ഈ ആഗ്രഹം ജന്മനാട്ടില്‍ ഗുരുക്കന്മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മിനി. കുട്ടിക്കാലംമുതല്‍...

കുക്കു സഹോദരിമാര്‍ ഇനി അഭ്രപാളികളില്‍

നാസി ഹിംസയില്‍ നിന്നും ജൂതരെ രക്ഷിച്ചതിന്റെ പേരില്‍ നായികമാരായി തീര്‍ന്ന ബ്രിട്ടീഷ് സഹോദരിമാരുടെ കഥ സിനിമയാവുന്നു. ബ്രിട്ടീഷ് സിവില്‍ സര്‍വീസ് സെക്രട്ടറിമാരായിരുന്ന ഇഡ കുക്കിന്റെയും ലൂസി കുക്കിന്റെയും ജീവിത കഥയാണ് 'ദ കുക്ക്‌സ്' എന്ന പേരില്‍ ചലച്ചിത്രമാകുന്നത്. മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ...

ഇറാനിലെ സ്ത്രീകളും ഇസ്‌ലാമിക നിയമങ്ങളും

സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. ചെറിയ തോതില്‍ നിയമലംഘനം നടത്തുന്നവരെ ജയിലിലടയ്‌ക്കേണ്ടെന്ന തീരുമാനമാണ് ഇറാന്‍ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രം...

ആണ്‍-പെണ്‍ തുല്യത: ഐസ്‌ലാന്റിനെ ലോകം ഉറ്റുനോക്കുന്നു

ഹരികുറിശേരി ആണ്‍പെണ്‍ സമത്വം എവിടെയാണ് ആരംഭിക്കേണ്ടതെന്ന് ഈ കൊച്ചുരാജ്യത്തോടു ചോദിച്ചുമനസിലാക്കണം. ആണിനുപെണ്ണിനേക്കാള്‍ കൂടുതല്‍ കൂലി നല്‍കുന്നതിനെ നിയമംമൂലം തടഞ്ഞ ആദ്യ രാജ്യമായി ഐസ് ലാന്റ്. ഇവിടെ 2018 ജനുവരി ഒന്നിനു നിലവില്‍വന്ന നിയമപ്രകാരം 25 ല്‍ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ആണ്‍...

വരുംകാലം വിജയിക്കുന്ന പോരാട്ടങ്ങളുടേതാകണം

ഓഖി ചുഴലിക്കാറ്റ് സൃഷ്ട്ടിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടാത്ത തീരപ്രദേശങ്ങളിലെ സ്ത്രീകളുടെ കണ്ണുനീര്‍ വറ്റാതെയാണ് പുതുവര്‍ഷം ഇത്തവണ വന്നണഞ്ഞത്. അതുകൊണ്ടുതന്നെ 2018 സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ആകട്ടേയെന്നു കഠിനമായി ആഗ്രഹിക്കാനും പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും നിര്‍ഭയരായി, ശക്തരായി, ജീവിക്കുന്നതിനുതകുന്ന സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുവാനും...

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ക്യാമറവനിതകള്‍

   ലക്ഷ്മി ബാല 'ഈ സിനിമ ചിത്രീകരിച്ചത് പ്രിയ സേത്ത് എന്ന സ്ത്രീയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. തികച്ചും ദുര്‍ഘടവും, വീര്യമുള്ളതും അതിനെല്ലാം ഉപരി തീര്‍ത്തും പുരുഷന്മാരെ കൊണ്ട് മാത്രം സാധിക്കുന്നതുമായ സീനുകളാണ് അവരുടെ ക്യാമറ ഒപ്പിയെടുത്തത് ' 2016...

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി നിയമിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി 'തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി'...