Saturday
26 May 2018

Sthreeyugom

നൊന്തുപോയ് ഞാനുമാ ചന്ദന പമ്പരത്തിനാല്‍

സജിനി ഒയറ്റി പമ്പരം എന്ന വാക്കുപോലും ആഡംബരമായി തോന്നിയിരുന്നു അന്നത്തെ ഞാനടക്കമുള്ള കുഞ്ഞുങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് തിരിപ്പ് മാത്രമേ അറിയുകയുള്ളൂ. മുരുക്കിന്‍കായ ഉണങ്ങിയത് പരതിയെടുത്ത് അതിലേക്ക് ഈര്‍ക്കില്‍ തിരിച്ച് തിരിച്ച് ഞങ്ങള്‍ ആത്മനിര്‍വൃതിയിലാണ്ടു. വിജയഭാവത്തില്‍ ചിരിച്ചു. നിസാരമെന്നുതോന്നുന്ന ആ വിജയം ഞങ്ങള്‍ ആഘോഷിച്ചു....

കാവ്യാലാപനത്തിലെ മഹിമ

സന്തോഷ് എന്‍ രവി കാവ്യാലാപനത്തില്‍ ശ്രദ്ധേയയായി അഞ്ചാംക്ലാസ്സുകാരി. ഇഷ്ടം സുഗതകുമാരിയുടെ 'ആന' എന്ന കവിത. മോഹം കവയിത്രിയെ നേരില്‍ കാണാന്‍. തിരുമല മങ്കാട്ടുകടവ് പ്രണവത്തില്‍ ജയകുമാര്‍വീണ ദമ്പതികളുടെ മകള്‍ കെ ജി മഹിമ എന്ന കൊച്ചുകലാകാരിയാണ് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കോട്ടയത്ത്...

അവളുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല…

സല്‍വാര്‍ ജൂദവുമായുണ്ടായ പോരാട്ടത്തില്‍ സിപിഐയുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരാദിവാസി പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. ഭരണകൂടം ശ്രമിച്ചത് എന്നെ നിശബ്ദയാക്കാനാണ്.  അതിനാണവരെന്നെ ജയിലിലടച്ചത്. എന്റെ മുഖത്ത് രാസവസ്തു തളിച്ച് വികൃതമാക്കിയത് 2011 ലെ ഒക്‌ടോബര്‍ മാസം സോണി സോഡി എന്ന ആദിവാസി യുവതിയുടെ...

രസതന്ത്രത്തിലെ അത്ഭുതപ്രതിഭ

ഷെ‍ഹിന ഹിദായത്ത് അജ്ഞമായ ഒട്ടേറെ നിഗൂഡതകളുടെ ആകെ തുകയാണ് സമുദ്രം. എല്ലാ ശാസ്ത്ര ശാഖകളും സമുദ്രത്തെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍ എന്നും നടത്തികൊണ്ടിരിക്കുന്നു. അടിത്തട്ട് മുതല്‍ തിരമാലകള്‍ വരെ ആത്യന്തികം അത്ഭുതങ്ങള്‍ നിറഞ്ഞ സമുദ്രം ഒരു പെണ്ണിന്‍റെ മനസ്സ് പോലെ അശാന്തവും...

വ്യവസ്ഥാപിതമായൊരു ലൈംഗിക ജീവിതാവസ്ഥയാണാവശ്യം

പ്രതീകാത്മക ചിത്രം എം ജോണ്‍സണ്‍ റോച്ച് കത്തോലിക്കാ പുരോഹിത്മാരുടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന കപട ബ്രഹ്മചര്യത്തിന്റെ മുഖംമൂടി ആനുകാലിക വാര്‍ത്തകളിലൂടെ നമ്മുടെ കേരളത്തിലും കൂടെക്കൂടെ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശവനിതയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി ദിവസങ്ങളോളം പീഡിപ്പിച്ചതിന്, ആ വിദേശവനിതയുടെ പരാതിയില്‍ കല്ലറ മണിയന്‍തുരുത്തി...

ഔഷധസസ്യങ്ങളുടെ കൂട്ടുകാരി

മനു പോരുവഴി ഇവിടെ കാറ്റിന് ഔഷധത്തിന്റെ സുഗന്ധമാണ്. ഇലകളെ തഴുകി വരുന്ന കാറ്റിനും അങ്ങാടി മരുന്നിന്റെ മണവും ശുദ്ധതയും. അതിന് കൂട്ടായി കുളിരായി നീലപ്പനയുടെ തണലും. ചവറയിലെ സരസ്വതിയമ്മയുടെ വീട് ഇന്ന് ഔഷധ സസ്യങ്ങളുടെ കലവറയാണ്. ചെറുതും വലുതും സുലഭവും ദുര്‍ലഭവുമായ...

സ്വതന്ത്രമായി ചിത്രം പകര്‍ത്താനുളള സ്വാതന്ത്ര്യം ഇന്നില്ലെന്ന് നിക്ക് ഉട്ട്

കേരളം സന്ദര്‍ശിക്കാനെത്തിയ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ടിനെ ഫോര്‍ട്ട്‌കൊച്ചിയിലേക്കു യാത്രയയക്കാന്‍ സിനിമാതാരം മമ്മുട്ടി എറണാകുളം ബോട്ട്‌ജെട്ടിയില്‍ എത്തിയപ്പോള്‍ കൊച്ചി: ഇറാഖ്, അഫ്ഗാന്‍ പോലുള്ള പ്രദേശങ്ങളിലെ യുദ്ധക്രൂരതകളുടെ ചിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് ഈ യുദ്ധക്കെടുതികള്‍ക്ക് വിരാമമിടാന്‍ താങ്കള്‍ക്ക് ശ്രമിച്ചു കൂടെ...

വിളക്കായ് വിളങ്ങീടിന നാരി

രമ്യാ മേനോന്‍ വീട്ടില്‍ അടുക്കും ചിട്ടയും വന്നാല്‍ പൊതുവെ പറയുക 'ഒരു പെണ്ണ് വീട്ടില്‍ വന്നപോലെ' എന്നാണ്. സത്യം എന്തുതന്നെയായാലും സാക്ഷര കേരളത്തില്‍ ഇന്നും ഒരുവിഭാഗം സ്ത്രീകള്‍ നമുക്ക് വേണ്ടി പ്രയത്‌നിക്കുന്നുണ്ട്. പ്രഭാതത്തില്‍ കാക്ക കരയുന്നതിന് മുമ്പ് തന്നെ നഗരം വ്യത്തിയാക്കി...

നാളെ ലോക വനിതാദിനം- ഭരിക്കാനാഗ്രഹിക്കാതെ രാജ്യത്തെ സേവിച്ച രാജകുമാരി

ലക്ഷ്മിബാല വിദേശഭരണത്തിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് തീപിടിച്ച 1930കാലം, ദണ്ഡി മാര്‍ച്ചില്‍ സ്ത്രീകളെ അണിനിരത്തുന്നതിലും ആര്‍ജ്ജവമുള്ള പ്രസംഗത്തോടെ അവരെ കൈയിലെടുക്കുന്നതിനും കഴിഞ്ഞ ഒരു വനിതക്ക് ഗാന്ധിജിയുടെ കത്ത് ലഭിക്കുന്നു. 'സ്വന്തം ദൗത്യത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വനിതയ്ക്കായി ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു....

ഇന്ത്യയുടെ വാനമ്പാടി

സരോജിനി നായിഡു അന്തരിച്ചിട്ട് ഇന്ന് 70 വര്‍ഷം പിന്നിടുന്നു ജോസ് ചന്ദനപ്പള്ളി മറ്റു കുട്ടികളെപ്പോലെ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ആ കൊച്ചുപെണ്‍കുട്ടിക്കും പ്രയാസകരമായിരുന്നു. ഇംഗ്ലീഷിലും ഒട്ടനവധി ഭാഷകളിലും അവഗാഹമുള്ള അച്ഛന് അതില്‍ വിഷമം തോന്നി. എങ്ങനെയും മകളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കണമെന്ന് ആ...