Wednesday
24 Jan 2018

Vaarantham

ചിലങ്കള്‍ കിലുങ്ങി, ജീവിതവും

മനു പോരുവഴി മൂന്നു ജോഡി ചിലങ്കകളുടെ കൊഞ്ചലില്‍ നിന്നുയര്‍ന്ന താളം ആ മാതാപിതാക്കളുടെ മനസില്‍ വല്ലാത്ത ആനന്ദമുണര്‍ത്തി. ഒപ്പത്തിനൊപ്പം ചടുലമായി അവരുടെ ചുവടുകള്‍ ചലിച്ചപ്പോള്‍ താളം പിടിച്ചു കൊണ്ട് ഒരായിരം കണ്ണുകള്‍ ആ പൊന്നോമനകളുടെ പാദങ്ങള്‍ക്കൊപ്പം നീങ്ങിക്കൊണ്ടിരുന്നു. ഭിന്നശേഷിയെ കഠിനാധ്വാനം കൊണ്ട്...

ഇലൈ പാരതന്ത്ര്യത്തിന്‍റെ പെണ്ണനുഭവം

അന്ന എ ഡി ഇലൈ ഒരില പൊഴിയുംപോലെ ലളിതമായ ആഖ്യാനം. കഥയ്ക്കുള്ളില്‍ അടക്കിവെച്ചതാവട്ടെ, ഒരു പെണ്‍കുട്ടിയുടെ നിശ്ശബ്ദമായ വിങ്ങല്‍, പൊഴിയുന്ന ഇലയുടെ വേദനയും തോറ്റുപോകുന്ന നീറ്റല്‍; ഇതാണ് ഇലൈയെന്ന സിനിമക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ വിശേഷണം. കഴിഞ്ഞ ഏപ്രിലില്‍ തമിഴ്‌നാട്ടില്‍ റിലീസ്...

നദി പോലെ ഒഴുകുന്ന മനുഷ്യജീവിതം

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ നോവല്‍ ജനിക്കുമ്പോള്‍ അത് കഥപറച്ചിലിന്‍റെ പുതിയൊരു രീതിയായിരുന്നു. നോവല്‍ സാഹിത്യത്തിന് പ്രായം അധികമില്ലെങ്കിലും ഒരുപാട് പരീക്ഷണങ്ങളിലൂടെ പുതിയ പുതിയ അവാന്തരവിഭാഗങ്ങള്‍ അതിന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ആ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെയാണ് അത് കുറിക്കുന്നത്. അപ്പോഴും വായനയെ ഉത്സാഹിപ്പിക്കുന്ന ചില...

പുഴയമ്മുമ്മയും പാലവും

സന്തോഷ് പ്രിയന്‍ പുഴയും പാലവും വലിയ കൂട്ടുകാരായിരുന്നു. വളരെ പഴക്കം ചെന്ന പാലമാണ്. പാലം അമ്മാവന്‍ പുഴയമ്മുമ്മയ്ക്ക് നല്ല കഥകള്‍ പറഞ്ഞുകൊടുക്കും. അതുപോലെ പുഴയമ്മുമ്മ പാലം അമ്മാവനും കഥകള്‍ പറഞ്ഞുകൊടുക്കും. ഇവരുടെ കഥകള്‍ കേള്‍ക്കാന്‍ പക്ഷികളും മൃഗങ്ങളുമെല്ലാം വരും. അങ്ങനെ അവരെല്ലാം...

വേലി 

പി ടി പ്രമീഷ് നട്ടു നനയ്ക്കാതെ വളര്‍ന്ന് മുള്ളുകളെ ഒതുക്കി പൊതിഞ്ഞ പടര്‍പ്പുകള്‍ ഇലകള്‍ക്കിടയില്‍, നിറങ്ങളില്‍ പലതായി വിരിഞ്ഞു നില്‍ക്കും പല മണങ്ങളില്‍ അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞതൊക്കെയും അതില്‍ തൊട്ട്. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുന്ന ഇടവഴിയിലൂടെ നീ പോവുമ്പോള്‍ മറ്റാരും...

കാലപ്പാമ്പ്

ശിവദാസന്‍ എ കെ അവ പലതരമുണ്ടായിരുന്നു. കരിങ്കറുപ്പു നിറത്തില്‍. ചിലത് കറുപ്പില്‍ തിളങ്ങുന്ന വെള്ളിവരയില്‍. ചിലതിന് ഒരു തല. മറ്റു ചിലതിന് രണ്ട് പത്തിയുള്ളത്. ഇല്ലാത്തത്. അങ്ങിനെ.... എല്ലാം ഘോരസര്‍പ്പങ്ങള്‍. അവ ചീറ്റുന്ന വിഷം കലര്‍ന്ന് വരണ്ടുപോയ ആകാശത്തിന്‍റെ കാളിമയാണെങ്ങും. ഉഷ്ണം...

കിലുകിലെ ചിരിക്കൂ

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഇമ്മടിത്തട്ടില്‍ വീണു കൊലുകൊലെ ചിരിക്കെ, അമ്മ,യീയഴകിനെ പിന്നെയും പുണരുന്നു. വാനനീലിമവാരി- ക്കോരിയങ്ങണിയുമ്പോള്‍ മേഘമൗലിയിലാരോ പൂംപീലി തിരുകുന്നു. മഞ്ഞിയില്‍വീഴും നേര്‍ത്ത മഞ്ഞണിമുഖപടം പൊന്‍വിരല്‍ത്തുമ്പാല്‍ നീക്കി കുഞ്ഞുപൂംകുറിഞ്ഞുകള്‍ അഴകേഴുംതുടിക്കുന്ന കൊടികള്‍ പാറിക്കുന്നു. മലനാടിന്‍ മുഗ്ദ്ധകാനനത്തിടമ്പുകള്‍! കുളിരും തണുപ്പുമേ- റ്റടിവാരത്തടത്തില്‍ എത്രയോനാളായ്മണ്ണ് തപമാര്‍ന്നുണര്‍ത്തിയ...

തമ്പിന്‍റെ പുതുവഴി

ചന്ദ്രേട്ടനും കുടുംബവും കെ കെ ജയേഷ് സര്‍ക്കസിന്‍റെ ഉയര്‍ച്ചയും താഴ്ചയും ഷെനിലിനും ഷെറിത്തിനും പരിചിതമാണ്. അച്ഛന്‍ എം ചന്രന്‍ ഗ്രാന്‍ഡ് സര്‍ക്കസിന്റെ ഉടമയാണെങ്കിലും തമ്പിന്റെ ദുരിതവും വേദനകളും അവര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സര്‍ക്കസിന്‍റെ ദുരവസ്ഥ അറിയാവുന്നതുകൊണ്ട് തന്നെ മക്കളെ പഠിപ്പിച്ച് മറ്റേതെങ്കിലും വഴിയിലേക്ക്...

പ്രഭാതം

തമിഴ് കവിത കുട്ടി രേവതി ഞങ്ങള്‍ ഞങ്ങളുടെ പ്രണയം പങ്കുവയ്ക്കാന്‍ പ്രഭാതത്തിനു മുമ്പേയുള്ള നേരം തിരഞ്ഞെടുത്തു. പിന്നെയാ, പ്രഭാതത്തിലായിരുന്നു ഞങ്ങള്‍ കടല്‍കരയിലൂടെ നടന്നതും, ഞങ്ങളുടെ വസ്ത്രങ്ങള്‍ ഞങ്ങളില്‍നിന്നു തെന്നിമാറിയതും ഊര്‍ന്നു വീണതും. സൂര്യോദയത്തിനു മുമ്പേയുള്ള അതേ കുളിരുള്ള പ്രകാശത്തിലായിരുന്നു അവിടെക്കൂടിയിരുന്ന ഞങ്ങളുടെ...

വാര്‍ത്തകളുടെ വാഹിദ്

ലക്ഷ്മണ്‍ മാധവ് ആലപ്പുഴ ജില്ലയിലെ ഇലിപ്പക്കുളം ഗ്രാമത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഊര്‍ജസ്വലമാക്കിയ ചെങ്ങാപ്പള്ളി വയലേലകളുടെ ഉടമയായ ജലാലുദ്ദീന്‍ കുഞ്ഞിന്‍റെ ഇളയ മകന്‍ വാഹിദിന്‍റെ ബാല്യം പാഠപുസ്തകങ്ങള്‍ക്കുമപ്പുറം കലയുടെയും സാഹിത്യത്തിന്‍റെയും മിമിക്രിയുടെയും നാള്‍വഴികളിലായിരുന്നു. സ്‌കൂള്‍ കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ പത്രത്താളുകള്‍ അരിച്ചുപെറുക്കി വായിക്കുന്ന...