Wednesday
22 Aug 2018

Thiruvananthapuram

പച്ചക്കറി വിപണി സജീവമാകുന്നു: വിലക്കയറ്റത്തിന് ഇടനല്‍കാതെ കൃഷിവകുപ്പ്

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതികളില്‍ നിന്നും കേരളം മുക്തമാകുമ്പോള്‍ സംസ്ഥാനത്തെ പച്ചക്കറി വിപണിയും മെല്ലെ സജീവമാകുന്നു. ഓണം-ബക്രീദ് ആഘോഷങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കുന്നത് വിപണിയില്‍ തിരക്ക് കുറയ്ക്കുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി വാങ്ങുന്നതിനായി ജനങ്ങള്‍ വിപണിയിലേക്ക് എത്തുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ...

700 കോടി രൂപയുടെ യുഎഇ സഹായ വാഗ്ദാനം

തിരുവനന്തപുരം: കേരളീയരുടെ രണ്ടാം വീടെന്ന് അറിയപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സഹായ പ്രവാഹം. യുഎഇയില്‍നിന്ന് നിന്നുമാത്രം 700 കോടി രൂപ സഹായമായി ലഭിക്കും. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യുഎഇയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍...

സിപിഐ ഒരു കോടി രൂപകൂടി മുഖ്യമന്ത്രിക്ക് കൈമാറി

ദുരിതാശ്വാസനിധിയിലേക്കുള്ള ഒരു കോടി രൂപയുടെ ചെക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു എന്നിവര്‍ സമീപം തിരുവനന്തപുരം: പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവരെ...

നദികളെ ഒഴുകാന്‍ അനുവദിക്കണം: കാനം

തിരുവനന്തപുരം: പുഴകളും ഒഴുക്ക് തടഞ്ഞും മലകള്‍ ഇടിച്ചു നിരത്തിയും വയലുകള്‍ നികത്തിയുമുള്ള വികസന വൈകൃതത്തിനെതിരെ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ പ്രളയത്തില്‍ നിന്നു കേരളം പാഠം ഉള്‍ക്കൊണ്ടേ മതിയാകൂ. ഇത് കേരളത്തിലെ പൊതുസമൂഹത്തിന്റെ ബോധമായി വളര്‍ത്തിയെടുക്കാന്‍...

പ്രളയം: പുനരധിവാസത്തിന് സ്‌കീം തയ്യാറാക്കി പൊലീസ്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കും ഉള്ള മടക്കത്തിനും വേണ്ട പൂര്‍ണ്ണ പിന്തുണ ഇടപെടലും പൊലീസ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മറ്റു വകുപ്പുകളും ഏജന്‍സികളുമായി സഹകരിച്ച് ഇക്കാര്യം നിര്‍വഹിക്കും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്: വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്ന വ്യാജേന മറ്റ് അക്കൗണ്ട് നമ്പരുകള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് പണം തട്ടുന്നതിനെ തുടര്‍ന്ന് വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു....

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാത തുറന്നതിനാല്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലേക്ക് കടക്കുമെങ്കിലും പല സ്ഥലങ്ങളിലും വേഗം കുറച്ച്‌ ഓടുന്നതിനാല്‍ ട്രെയിനുകള്‍ വൈകും. റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം-കണ്ണൂര്‍...

ഒറ്റക്കെട്ടായി അതിജീവിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇതിനെ ഒറ്റക്കെട്ടായി അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തകര്‍ ഇന്ന് 602 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനത്തില്‍ മത്സ്യ തൊഴിലാളികളും യുവജനങ്ങളും വാഹന ഉടമകളും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ള ജനങ്ങള്‍...

ഇടം മാത്രമല്ല ഹൈടെക്ക് സംവിധാനങ്ങളും വിട്ടു നല്‍കി സര്‍ക്കാര്‍ സ്‌കൂളുകള്‍

പറന്നുയരണം: അതിജീവനത്തിന്റെ നാളുകളാണിത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ദുരിതാശ്വാസക്യാമ്പില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന കുട്ടികള്‍ ചിത്രം: രാഹുല്‍ രഘുനാഥ് സാങ്കേതികതയും കൈകോര്‍ത്തു തിരുവനന്തപുരം: പ്രളയ ദുരിതത്തെ അതിജീവിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. സാങ്കേതിക...

പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം, പുനരധിവാസത്തിനും പൊലീസ് സഹായം

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളില്‍ പ്രളയജലം ഇറങ്ങുകയും ആളുകള്‍ മടങ്ങിയെത്തുകയും ചെയ്യുന്ന മുറയ്ക്ക് മോഷണ ശ്രമങ്ങളും മറ്റു അതിക്രമങ്ങളും തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. പകലും രാത്രിയും ആവശ്യമായ പരിശോധനകളും മറ്റും നടത്താന്‍ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദ്ദേശം...