Wednesday
22 Aug 2018

Thrissur

തൃശൂരിൽ രക്ഷാപ്രവര്‍ത്തനം താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കും : ജില്ലാ കളക്ടര്‍

തൃശൂർ: ജില്ലയില്‍ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വീടും സ്വത്തുകളും വിട്ടൊഴിഞ്ഞ് ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്താന്‍ താലൂക്ക് തലത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തൃശൂര്‍ സബ് കളക്ടര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക്...

രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു

തൃശ്ശൂര്‍: വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച്‌ മടങ്ങുന്നതിനിടെ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടം സ്വദേശി 45കാരനായ രാജേഷാണ് മരിച്ചത്. കന്നാറ്റുപാടത്ത് ശുചീകരണപരിപാടികള്‍ നടത്തി മടങ്ങുകയായിരുന്നു രാജേഷ്.

ഷോളയാര്‍ ഡാമിനടുത്ത് റോഡ് ഇടിഞ്ഞു

ചാലക്കുടി മലക്കപ്പാറ റോഡില്‍ ലോവര്‍ ഷോളയാര്‍ ഡാമിനടുത്ത് പ്രധാന റോഡിന്‍റെ പകുതിയോളം ഇടിഞ്ഞ നിലയില്‍ ഫോട്ടോ: ജിബി കിരണ്‍

കുരുന്നിനെ താലോലിച്ച പൊലീസുകാരി

ഗുരുവായൂര്‍ ജിയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുരുന്നിനെ താലോലിക്കുന്ന വനിതാ പൊലീസ്

പൊട്ടിയ ബണ്ട് അടയ്ക്കാന്‍ മണല്‍ച്ചാക്കുമായി മന്ത്രി

ആറാട്ടുപുഴ ബണ്ട് പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മന്ത്രി വി എസ് സുനില്‍കുമാറും തൃശൂര്‍ റേഞ്ച് ഐ ജി അജിത്കുമാറും ആറാട്ടുപുഴ: ആറാട്ടുപുഴയില്‍ പൊട്ടിയ ബണ്ട് അടയ്ക്കുന്ന നടപടി തുടങ്ങി. യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന ബണ്ട് നിര്‍മ്മാണത്തിന് മണല്‍ച്ചാക്ക് ചുമക്കാന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും...

പൊതുവിപണിയിൽ പച്ചക്കറിക്ക് വിലക്കൂട്ടി വില്‍ക്കാന്‍ ശ്രമം

തൃശ്ശൂർ: പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് വിലക്കൂട്ടി വില്‍ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന്, തൃശൂര്‍ താലൂക്കിലെ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി പൊലീസ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രകൃതി...

ഇ​ല്ലി​യ്ക്ക​ല്‍ ബ​ണ്ട് ത​ക​ര്‍​ന്നു ; എ​ട്ടു​മ​ന ഗ്രാ​മം വെ​ള്ള​ത്തി​ന​ടി​യി​ല്‍

തൃശൂര്‍ : തൃശൂര്‍ ആറാട്ടുപുഴയ്ക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. ഇതേത്തുടര്‍ന്ന് എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. ബണ്ട് തകരാന്‍ ഇടയുള്ളത് മനസ്സിലാക്കി ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പ്രദേശത്തുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നേരത്തെ ആറാട്ടുപുഴ...

ആരോഗ്യ വകുപ്പിനൊപ്പം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനും മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുമുള്ള ആരോഗ്യ വകുപ്പിനൊപ്പം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും. ജില്ലയില്‍ രണ്ട് ദിവസങ്ങളായി സേവനം തുടരുന്ന മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളിലാണ് യുഎന്‍എ പ്രവര്‍ത്തകരായ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്ളത്. തൃശൂര്‍ ജില്ലാ...

സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവർത്തിദിനമായിരിക്കും

തൃശ്ശൂർ കോർപ്പറേഷൻ ഇലട്രിസിറ്റി വിഭാഗം തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർമാർ ഉത്തരവിട്ടു. ഫോട്ടോ: ജിബി കിരണ്‍

മാളയില്‍ വെള്ളക്കെട്ടില്‍ മുങ്ങി രണ്ടു പേര്‍ മരിച്ചു

തൃശൂര്‍: മാള വൈന്തലയില്‍ വെള്ളക്കെട്ടില്‍ മുങ്ങി രണ്ടു പേര്‍ മരിച്ചു. വൈന്തല സ്വദേശി തോമസ്, ഗോപിനാഥന്‍ എന്നിവരാണ് മരിച്ചത്.