Thursday
20 Sep 2018

TOP NEWS

ലൈംഗിക അതിക്രമം തടയാൻ മാർപ്പാപ്പ ഉച്ചകോടി വിളിച്ചു

വത്തിക്കാൻ: ലൈംഗിക അതിക്രമം തടയാൻ ഇതാദ്യമായി വത്തിക്കാൻ ഉച്ചകോടി. ലോകത്തെ എല്ലാ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റുമാരുടെയും സമ്മേളനം ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർക്കുന്നു. "കുഞ്ഞുങ്ങളുടെ സംരക്ഷണം" എന്ന പ്രമേയത്തിൽ 2019 ഫെബ്രുവരി 21-24 തീയതികളിൽ ഉച്ചകോടി നടക്കും.  വൈദികരുടെ ലൈംഗിക അതിക്രമങ്ങൾക്ക് സഭയ്ക്കുള്ളിൽ ഇരകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ്...

തിതോലിയിലെ മുസ്‌ലിങ്ങള്‍ തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കരുത്

റോത്തക്: ഹിന്ദുപേര് സ്വീകരിക്കുക, തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കാതിരിക്കുക, മതചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, പ്രദേശവാസികളായ മുസ്‌ലിങ്ങളോട് പഞ്ചായത്തിന്റെ ഉപദേശമാണിത്. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തിതോലിയിലെ പഞ്ചായത്ത് അധികാരികളാണ് ജനങ്ങള്‍ക്ക് ഇങ്ങനെയൊരു ഉപദേശം നല്‍കിയത്. ഓഗസ്റ്റ് 22 ന് പശുക്കുട്ടിയെ കൊലപ്പെടുത്തിയെന്ന്...

രണ്ടുപേരെ കൊന്നശേഷം ജുവനൈല്‍ ഹോമിലെ അഞ്ചു കുട്ടികള്‍ രക്ഷപ്പെട്ടു

പട്‌ന: സുഹൃത്തിനെയും വാര്‍ഡനെയും വെടിവച്ചുകൊന്നശേഷം ജുവനൈല്‍ ഹോമില്‍ നിന്ന് അഞ്ചു കുട്ടികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടത് ജുവനൈല്‍ ഹോമിലെ മുതിര്‍ന്ന കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ പുര്‍ണിയ നഗരത്തിലെ ജൂവനൈല്‍ ഹോമിലാണ് സംഭവം. ബിജേന്ദ്ര കുമാര്‍ എന്ന വാര്‍ഡനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റൊരാള്‍...

പണിതിട്ടും പണിതിട്ടും പാതിവഴിയില്‍

സുരേന്ദ്രന്‍ കുത്തനൂര്‍ തൃശൂര്‍: പദ്ധതിയിട്ടിട്ട് 15 വര്‍ഷം, തുടങ്ങിയിട്ട് 12 വര്‍ഷം ഇപ്പോഴും പാതി വഴിയില്‍...കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദേശീയപാതാ അതോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം മുടന്തുന്ന ഒരു ദേശീയപാതയുടെ ദുരന്തമാണിത്. അതും കേവലം 29 കിലോമീറ്റര്‍. ദേശീയപാത 544ല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തി...

ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നെടുങ്കണ്ടം: ഭീക്ഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ നെടുങ്കണ്ടം സിഐ ബി. അയ്യൂബ്ഖാനേയും അഡീഷണല്‍ എസ്‌ഐ സാബു മാത്യുവിനേയും അന്വേഷണവിധേയമായി കൊച്ചി റേഞ്ച് ഐജി സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ അറിയിച്ചു. ഇടുക്കി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയ്ക്ക് ഇതിനെ സംബന്ധിച്ച്...

മുഷ്താഖ് അവാര്‍ഡ് പി ജയേഷിനും സി കെ രാജേഷ് കുമാറിനും

കോഴിക്കോട്: മലയാള കളിയെഴുത്തിലെ കുലപതി പി എ മുഹമ്മദ് കോയ എന്ന മുഷ്താഖിന്റെ സ്മരണാര്‍ത്ഥം കാലിക്കറ്റ് പ്രസ് ക്ലബ്ബും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഷ്താഖ് ജേണലിസം അവാര്‍ഡിന് ദീപിക സ്‌പോര്‍ട്‌സ് എഡിറ്റര്‍ സി കെ രാജേഷ്‌കുമാറും...

കേന്ദ്രസംഘം നാളെ മുതല്‍

തിരുവനന്തപുരം: പ്രളയദുരിതം വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം നാളെ (വെള്ളി) മുതല്‍.  നാല് ടീമുകളായി തിരിഞ്ഞ് സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പര്യടനം നടത്തും. ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. 11 പേരടങ്ങുന്ന...

നീലകുറിഞ്ഞിയെ തൊട്ടാല്‍ അയ്യായിരം പിഴ

ഗൂഡല്ലൂര്‍: ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തില്‍ നീലകുറിഞ്ഞി പറിച്ചെടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാഭരണകൂടം ഈ മേഖലയില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. സോളട വനത്തിലും കല്ലട്ടി ചുരത്തിലുമാണ് നീലകുറിഞ്ഞി പൂത്തിരിക്കുന്നത്.

കെ സുധാകരന്റെ തന്ത്രങ്ങള്‍ തകര്‍ത്തത് മുല്ലപ്പള്ളിയുടെ ഗ്രൂപ്പതീത സൗഹൃദം

വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്ന് പി പി അനില്‍കുമാര്‍ കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗ്രൂപ്പിന് അതീതമായ സൗഹൃദമാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് അവസാന നിമിഷംവരെ പോരാടിയ കെ സുധാകരനെ പിന്തള്ളി പദവി കൈപ്പിടിയിലൊതുക്കാന്‍...

“എനിക്ക് ബൈബിൾ തൊട്ടു പറയാനാവും.. ചെയ്‌തില്ല”

ആർ ഗോപകുമാർ കൊച്ചി: "എനിക്ക് ബൈബിൾ തൊട്ടു, മനസ്സിനെ തൊട്ടു, ലോകത്തു എന്തിനെയും തൊട്ടു പറയാനാവും ഞാൻ അവരെ ബലാത്സംഗം ചെയ്തിട്ടില്ല. അവരെയെന്നല്ല, ആരെയും. ആർക്കെങ്കിലും എഴുന്നേറ്റു നിന്നു ഞാൻ ബലാത്സംഗം ചെയ്തുവെന്ന് പറയാമെങ്കിൽ എന്നെ കഴുവേറ്റിക്കൊള്ളൂ." ഇത് ബിഷപ്പ് ഫ്രാങ്കോയുടെ മുമ്പത്തെ വാക്കുകൾ....