Sunday
22 Oct 2017

Uncategorized

ഓർക്കാട്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

നാദാപുരം :   ഓർക്കാട്ടേരി കെ.കെ.എം.ജി.വി എച്ച്.എസ്എസിനെ പൊതു ജന പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്താനായി രൂപം കൊണ്ട ജനകീയ കമ്മറ്റി ഒരു കോടി രൂപ സമാഹരിക്കും. പദ്ധതിയുടെ പ്രവർത്തനം തുടങ്ങി.  പഠന-പാഠ്യേ തര രംഗങ്ങളിൽ ജില്ലയിലെ മികവുറ്റ വിദ്യാലയമാണിത്. എസ്.എസ്.എൽ.സി, ഹയർ...

പുതിയ ഉയരം

പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ ബോയ്‌സ് ഹൈജംപില്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ ഭരത് രാജ് സ്വര്‍ണം നേടുന്നു. ചിത്രം; ജോമോന്‍ പമ്പാവാലി

മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബ് എയര്‍ക്കണ്ടീഷന്‍ ചെയ്തു

കരുനാഗപ്പള്ളി: മോഡല്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് എയര്‍ക്കണ്ടീഷന്‍ ചെയ്തു. സ്‌കൂളിലെ 1987 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സൗഹൃദം87 ന്റെ നേതൃത്വത്തിലാണ് എയര്‍ക്കണ്ടീഷന്‍ ചെയ്തത്. എസികളുടെ കൈമാറ്റം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സഹായിക്കണമെന്ന്...

കുന്നത്തൂര്‍ ലോക്കല്‍കമ്മിറ്റി ബ്രാഞ്ച് സമ്മേളനങ്ങള്‍

ശാസ്താംകോട്ട: കുന്നത്തൂര്‍ ലോക്കല്‍കമ്മിറ്റി പരിധിയിലുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചു. മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണങ്ങള്‍, കുടുംബയോഗം എന്നിവയോടുകൂടിയാണ് സമ്മേളനങ്ങള്‍ നടന്നത്. കുന്നത്തൂര്‍ കിഴക്ക് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി ടി അനില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഭാസുരന്‍. നെടിയവിള...

നവാസ് ഷെരീഫ് കുടുംബം അഴിമതി കേസിലെ പ്രതികള്‍ 

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ സഫ്ദാര്‍ എന്നിവരെ അഴിമതി കേസില്‍ പ്രതിചേര്‍ത്തു. ലണ്ടനിലെ ആഢംബര സ്വത്തുക്കളെ സംബന്ധിച്ച കേസിലാണ് മൂവരെയും പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി പ്രതികളാക്കിയത്. നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായില്ല. മകളും മരുമകനുമാണ്...

മോഡിയുടെ യാത്രക്ക് പണം മുടക്കിയത് ?

നാലുവര്‍ഷത്തിനിടെ സ്വകാര്യ വിമാനം വാടകയ്‌ക്കെടുത്ത് 100 യാത്രകള്‍ ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നാലു വര്‍ഷത്തിനിടെ നരേന്ദ്രമോഡി രാജ്യത്തിനകത്തും പുറത്തുമായി വാടകയ്‌ക്കെടുത്ത സ്വകാര്യ വിമാനത്തില്‍ നടത്തിയത് നൂറിലധികം യാത്രകള്‍. ഇതിന് പണം മുടക്കിയതാരെന്ന ചോദ്യം വിവാദമാകുന്നു. 2003 മുതല്‍ 2007 വരെയുള്ള കാലയളവിലായിരുന്നു...

വദ്രയ്‌ക്കെതിരെയുള്ള അന്വേഷണം എളുപ്പമല്ല ; ആദായനികുതി വകുപ്പ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണത്തെപ്പറ്റിയുള്ള അന്വേഷണം എളുപ്പമല്ലെന്ന് ആദായനികുതി വകുപ്പ്. വദ്രയ്ക്കുവേണ്ടി ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വിമാന ടിക്കറ്റുകള്‍ വാങ്ങിയെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വദ്രയും ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്നതിനെ സംബന്ധിച്ച തെളിവാണ്...

ദിലീപ് ഒന്നാംപ്രതി ആയേക്കും

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാംപ്രതി ആയേക്കും. നിലവിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. ക്വട്ടേഷൻ ഏറ്റെടുത്ത സുനിൽ കുമാർ രണ്ടാം പ്രതിയാകും. ഇതുസംബന്ധിച്ച് നാളെ എഡിജിപിയുടെ നേതൃത്വത്തിൽ അന്തിമ യോഗം ചേരും. യോഗത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ സുകേശനും പങ്കെടുക്കും. ഇരുപതിലേറെ നിര്‍ണായക...

മോഡിക്കെതിരെ പോസ്റ്റിട്ട ജവാനെ അറസ്റ്റ് ചെയ്തു

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ട സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തു. അസാമിലെ ജോര്‍ഹത്തില്‍ ജോലി ചെയ്തിരുന്ന സിആര്‍പിഎഫ് ജവാനായ പങ്കജ് മിശ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ...

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

    കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് പേരില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍...