Saturday
23 Sep 2017

Wayanad

ബസ്സ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്

മാനന്തവാടി: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ വോൾവോ ബസ്സ് പനമരം കൈതയ്ക്കൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഒരാൾക്ക് പരിക്കേറ്റു. എറണാകുളം സ്വദേശിനി റിഹാനത്തിനാണ് ( 29 )പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...

ബീച്ചനഹള്ളി ജലസമൃദ്ധി ആഘോഷത്തിൽ കർണ്ണാടക മുഖ്യമന്ത്രി

ബിജു കിഴക്കേടത്ത് മൈസൂർ: വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കന്നത്ത മഴയിൽ കർണ്ണാടകയിലെ  ബിച്ചന ഹള്ളി ഡാം നിറഞ്ഞു. ഡാം നിറഞ്ഞതിന്റെ ആഘോഷത്തിൽ പങ്കെടുക്കുന്നതിനും ജലപൂജയക്കും കർണ്ണാക മുഖ്യമന്ത്രി സിദ്ധാരമയ്യ ബിച്ചനഹള്ളിയിലെത്തി. പുർണ്ണമായും വയനാട് ജില്ലയിലെ കബനി നദിയിലെ വെള്ളമാണ് ബിച്ചനഹള്ളിഡാമിൽ...

സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ  സ്ഥാപകദിനാചരണം

മാനന്തവാടി: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിലിന്റെ ഒൻപതാം സ്ഥാപകദിനാചരണത്തിന്റെ വയനാട് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്  ഡി വസന്തകുമാരി അമ്മ നിർവഹിച്ചു. യുവകലാസാഹിതി ജില്ലാപ്രസിഡന്റ് സി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എഫ് ഫ്രാൻസിസ്, വിജയലക്ഷ്മി,...

അധ്യാപകർ സമൂഹത്തിന് മാതൃകയാകണം – കേളു എംഎൽഎ

മാനന്തവാടി: അനുദിനം കലുഷിതമാകുന്ന വർത്തമാനകാലത്ത് പുതു സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ഒ.ആർ കേളു എം എൽ എ. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എം ജെഎസ്എസ്എ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക പരിശീലന...

മാനന്തവാടിക്ക് വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ 

മാനന്തവാടി  നിയോജക മണ്ഡലത്തിലെ  വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്   മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. അക്കാദമിക നിലവാരവും ഭൌതിക സാഹചര്യ  നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായാണ്  മാസ്റ്റര്‍ പ്ലാന്‍. ആദ്യം സ്‌കൂള്‍തല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും പിന്നിട്  പഞ്ചായത്ത്തല മാസ്റ്റര്‍ പ്ലാന്‍...

മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെ അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി വയനാട് കലേ്രക്ടറ്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വിവി ആന്റണി ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതുമൂലം നിത്യോപയോഗ സാധനങ്ങളുടെ...

കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണം ബി കെ എം യു

കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യാന്‍ 300 കോടി രൂപ അനുവദിക്കുക, പെന്‍ഷന്‍ 3000 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും വീടും അനുവദിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍...

വയനാട് സാമൂഹ്യ മുന്നേറ്റം പഠിക്കാൻ സാമൂഹ്യ പ്രവർത്തക സംഘം

മാനന്തവാടി: സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും ദീർഘനാളത്തെ ശ്രമഫലമായി വയനാടിന്റെ സാമൂഹ്യ മേഖലയിലുണ്ടായ വികസനവും മുന്നേറ്റവും പഠിക്കാൻ സംസ്ഥാനത്തെ സാമൂഹ്യ പ്രവർത്തക സംഘം വയനാട്ടിലെത്തി. കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മുപ്പതംഗ സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയത്. മാനന്തവാടി രൂപതയുടെ സാമൂഹ്യ...

യൂത്ത് ലീഗ് നേതാവിന് എതിരെയുള്ള പരാതി മുക്കി

യൂത്ത് ലീഗ് നേതാവിന് എതിരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത പ്രസിഡന്റ് മുസ്‌ലിം ലീഗ്  വയനാട് ജില്ലാ പ്രസിഡന്റന്  നൽകിയ പരാതി മുക്കി ബിജു കിഴക്കേടത്ത് മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് പ്രീത രാമൻ തന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെ മാറ്റണമെന്ന്...

കളക്ടറുടെ സഫലം 17-ല്‍ പരാതി പ്രവാഹം

ബത്തേരി: ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ ആവലാതികളുമായെത്തിയത് നൂറുകണക്കിനാളുകള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ രാവിലെ മുതല്‍ തന്നെ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. ഇരുന്നൂറ്റി അമ്പതിലധികം പുതിയ അപേക്ഷകരാണ് ജില്ലാ...