Tuesday
20 Mar 2018

World

വിഷപ്രയോഗം: റഷ്യന്‍ പങ്ക് തെളിയിക്കാന്‍ രാജ്യാന്തര സഹായം തേടി ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടന്‍ അഭയം നല്‍കിയ റഷ്യന്‍ ചാരനുനേരെയുണ്ടായ നേര്‍വ് ഏജന്‍റ് ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന ആരോപണം തെളിയിക്കാന്‍ ബ്രിട്ടന്‍ രാജ്യാന്തര സഹായം തേടുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍നിന്നുള്ള വിദഗ്ധരെ രാജ്യത്ത് എത്തിച്ച് ആക്രമണത്തിനുപയോഗിച്ച രാസവസ്തുവിന്റെ ഉറവിടം...

സ്ത്രീകളും പുരുഷന്മാരും തുല്യരാണ്; സൗദി കിരീട അവകാശി 

സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു വന്നപ്പോഴാണ് സല്‍മാന്‍ പ്രസ്താവന നടത്തിയത്. സിബിഎസ് ന്യൂസിന്‍റെ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായാണ് ബിന്‍ സല്‍മാന്‍ ഇത് വെളിപ്പെടുത്തിയത്....

കെനിയയിൽ വെള്ളപൊക്കം: നിരവധി പേർ മരിച്ചു

കെനിയ: കെനിയയിൽ ഞായറാഴ്ച  ഉണ്ടായ വെള്ളപ്പൊക്കത്തിൽ പന്ത്രണ്ടു പേർ മരിച്ചു. കിഴക്കൻ കെനിയയിലെ ഗ്രാമങ്ങളായ  സൈമുനി,കാം ബോ എന്നിവിടങ്ങളിൽ ആണ് വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ രണ്ടു കുട്ടികളും നാലു മുതിർന്നവരും ഒഴുകി പോയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ഛ്  കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്...

ജപ്പാനില്‍ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹൊക്കൈദോ മേഖലയില്‍ പ്രാദേശിക സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ജപ്പാൻ സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും...

വ്‌ളാദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

വ്‌ളാദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രഡിഡന്റ്.  നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ടുനേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ പരമോന്നത പദവിയില്‍ എത്തിയിരിക്കുന്നത്.  റഷ്യയിലെ സര്‍വ്വേ ഫലങ്ങള്‍ പുടിന്‍ എഴുപത് ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരുന്നത് എന്നാൽ...

റൊഹിങ്ക്യ: സഹായമഭ്യര്‍ഥിച്ച് സൂ ചി

നായ്പിഡൊ: റൊഹിങ്ക്യന്‍ പ്രതിസന്ധി നേരിടാന്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ സഹായിക്കണമെന്ന് അതീവ രഹസ്യമായി നടന്ന സംഭാഷണത്തില്‍ സൂ ചി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിഡ്‌നിയില്‍ നടന്ന...

ട്രംപ് – ഉന്‍ കൂടിക്കാഴ്ച: പ്രതീക്ഷയോടെ ഫിന്‍ലാന്‍ഡ് യാത്ര

സോള്‍: കൊറിയന്‍ മുനമ്പിലെ സമാധാനശ്രമങ്ങള്‍ അടുത്തഘട്ടത്തിലേക്ക് കടന്നു. വടക്കേ അമേരിക്കന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉത്തര കൊറിയയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഇന്നലെ ഫിന്‍ലാന്‍ഡിലേക്കു തിരിച്ചു. അമേരിക്ക, ദക്ഷിണകൊറിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കാണ് ഉത്തരകൊറിയന്‍ നയതന്ത്രജ്ഞന്‍ ചോയ് കാങ് ഇല്‍ ഫിന്‍ലാന്‍ഡിലേക്ക് തിരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍...

ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ.എം.സി.സി കൊടുവള്ളി മണ്ഡലം കുടുംബ സംഗമം നടക്കുന്നതിനിടെ വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം....

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു

ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാന്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു.  രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നത്. ശ്രീലങ്കയുടെ പലഭാഗങ്ങളിലായി ബുദ്ധമതസ്ഥരും മുസ്ലീം മതവിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥ...

വിമാനം തിരിച്ചിറക്കി, കാരണം കേട്ടാൽ ഞെട്ടും!

ന്യൂയോര്‍ക്ക് : ന്യൂജേഴ്സിയില്‍ നിന്ന് സെന്റ് ലൂയിസിലേക്കുള്ള വിമാനം തിരികെ വിട്ടതിന് പിന്നിലുള്ള കാരണം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും . ഓഹിയോയിലേക്കുള്ള യാത്രക്കാരനായ ആര്‍ക്കോണിന്റെ ഉടമസ്ഥതയിലുള്ള നായ വിമാനം മാറി കയറി . സംഭവം മനസിലായതോടെ വിമാനം തിരിച്ച്‌ വിട്ടു. ഇതുമൂലം...