Saturday
17 Nov 2018

പുറത്താക്കിയ സിബിഐ മേധാവി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി

By: Web Desk | Friday 9 November 2018 3:28 PM IST

പുറത്താക്കിയ സിബിഐ മേധാവി അലോക് കുമാര്‍ വര്‍മ്മ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. തനിക്കുമേല്‍ രാകേഷ് അസ്താന ചുമത്തിയ എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടുള്ള മൊഴിയാണ് വര്‍മ്മ നല്‍കിയത്.സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് എ കെ പട്‌നായിക് മുമ്പാകെയാണ് മൊഴി.അസ്താനയും ഇന്നുതന്നെ കമ്മീഷനുമുമ്പാകെ എത്തുമെന്നാണ് സൂചന. ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി സതീഷ് സനയേയും കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു. അഴിമതി സംബന്ധിച്ച് ഇയാളുടെ പരാതിയിലാണ് അസ്താനക്കെതിരെ കമ്മീഷന്‍ കേസ് എടുത്തിരുന്നത്. വര്‍മ്മ കമ്മീഷനോട് സഹകരിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ അധികാരം വിഭജി്ക്കണമെന്നും കഴിഞ്ഞ 23ന് പുറപ്പെടുവിച്ച ഉത്തരവില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി സിവിസി സുപ്രീംകോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.12ന് ആണ് അടുത്തവാദം.

Related News