Monday
19 Nov 2018

മോഡിക്ക് നല്ലൊരു പണിയുമായി കെജ്‌രിവാൾ

By: Web Desk | Friday 26 October 2018 2:26 PM IST

സിബിഐയെ രാഷ്ട്രീയ അട്ടിമറിക്കുപയോഗിക്കുന്നത് തെറ്റാണ് , പറയുന്നത് മോഡിയാണെന്നു മാത്രം 2013 ൽ സിബിഐയെ അട്ടിമറിക്കുന്നത് തെറ്റെന്ന് പറഞ്ഞമോഡിക്ക്  ഇന്ന് അത് ശരിയായി.
സിബിഐ അഴിമതിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലും വിവാദം സൃഷ്ടിക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആണ് 2013ലെ മോഡിയുടെ ട്വീറ്റ് എടുത്തുകാറ്റി ചുട്ട മറുപടി നൽകുന്നത്
സിബിഐയെ രാഷ്ട്രീയ അട്ടിമറിക്കുപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നാണ് അന്ന് മോഡി ട്വീറ്റ് ചെയ്തത്. സിബിഐയില്‍ 24ന് അര്‍ധരാത്രി നടന്ന അട്ടിമറിയെ പാതിരാവിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് ബിജെപി ഇതര രാഷ്ട്രീയ വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്. 2013ല്‍ മന്‍മോഹന്‍സിംങ് സര്‍ക്കാര്‍ സിബിഐയെ തകര്‍ത്തതായ ആക്ഷേപമുയരുമ്പോല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോഡി. രാഷ്ട്രീയശത്രുക്കളെ ഒതുക്കാന്‍ സിബിഐയെ ഉപയോഗിക്കുന്നതായി മോഡി വിമര്‍ശിക്കുന്നു. റഫാല്‍ ഇടപാട് സംബന്ധിച്ച അന്വേഷണമാണ് സിബിഐ തലപ്പത്ത് അട്ടിമറിക്ക് മോഡിയെപ്രേരിപ്പിച്ചതെന്ന ശക്തമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് കെജ്രിവാള്‍ പഴയ ട്വിറ്റർ സന്ദേശവുമായി എത്തിയത്.

Related News