Tuesday
21 Nov 2017

80 വര്‍ഷംമുമ്പ് സെല്‍ഫോണ്‍ ഉണ്ടായിരുന്നു!!

By: Web Desk | Monday 28 August 2017 7:24 PM IST

സമയരഥങ്ങളില്‍ പോയകാലം തേടുന്ന സ്വപ്‌നയാത്രക്കാര്‍ക്ക് താല്‍പര്യമുള്ള ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. 80 വര്‍ഷം പഴക്കമുള്ള ഒരു പെയിന്റിംഗില്‍ അമേരിക്കന്‍ ആദിമനിവാസി ഒരു സെല്‍ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതാണ് ചര്‍ച്ചാവിഷയം. മിസ്റ്റര്‍ പിന്‍കോണ്‍ ആന്‌റ് ദി സെറ്റ്‌ലിംങ് ഓഫ് സ്പ്രിംങ് ഫീല്‍ഡ് എന്ന1937ലെ ഉമ്പര്‍ട്ടോ റൊമാനോയുടെ പെയിന്‌റിംങിലാണ് സെല്‍ഫി എടുക്കല്‍ ചര്‍ച്ചയായത്. എന്താണ് ആ ചിത്രത്തില്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞവര്‍ഷം ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടിവ് ടിംകുക്ക് മറ്റൊരു ചിത്രത്തെക്കുറിച്ച് ഇത്തരം ഒരു ചോദ്യം ഉയര്‍ത്തിയിരുന്നു.ആംസ്റ്റര്‍ ഡാമിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രത്തില്‍ 17-ാം നൂറ്റാണ്ടിലെ ചിത്രത്തില്‍ സ്ത്രീ കയ്യില്‍ മൊബൈല്‍ഫോണുമായി നില്‍ക്കുന്നതാണ് ടിം കുക്കിനെ ആകര്‍ഷിച്ചത്. ഐഫോണ്‍ എന്നാണ് ഉണ്ടായതെന്ന് വ്യക്തമായിക്കാണുമല്ലോ എന്ന കമന്‍്‌റും അന്ന് പത്രവാര്‍ത്തയായി. മിസൈലുകളെ രാമന്റെ ബാണങ്ങളുമായും പുഷ്പകവിമാനത്തെ ആധുനിക വിമാനവുമായും താരതമ്യം ചെയ്ത് സ്വപ്‌നസഞ്ചാരം നടത്തുന്നവര്‍ക്ക് ഇത്തരം ചിത്രങ്ങള്‍ മികച്ചവിഷയമാണ്.

Related News