Friday
22 Jun 2018

കേന്ദ്ര ബജറ്റ് നിരാശാജനകം: കാനം

By: Web Desk | Thursday 1 February 2018 11:07 PM IST

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ല കേന്ദ്ര ബജറ്റ്.
രാജ്യം നേരിടുന്ന വിലക്കയറ്റവും കാര്‍ഷിക രംഗത്തെ ഗുരുതരമായ പ്രതിസന്ധിയും പരിഹരിക്കാന്‍ ഒരു നടപടിയും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നില്ല
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസാനം കുറിക്കാന്‍ മാത്രമേ ബജറ്റ് ഉപകരിക്കൂ. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാനം രാജേന്ദ്രന്‍ പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

Related News