Thursday
15 Nov 2018

ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം

By: Web Desk | Friday 9 November 2018 12:45 PM IST

തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം. നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നതിന് പാട്ടത്തിന് നല്‍കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി എന്നിവയാണ് പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്ന മറ്റു വിമാനത്താവളങ്ങള്‍

ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് ആറെണ്ണം കൂടി ഈ പട്ടികയിലേക്ക് കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.