Sunday
22 Oct 2017

പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം: ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

By: Web Desk | Wednesday 9 August 2017 4:49 PM IST

ചണ്ഡീഗഡില്‍ കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിന്റെ മകന്‍ വികാസ് ബരലയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ബിജെപി പ്രസിഡന്റ് സുഭാഷ് ബരലയുടെ മകനാണ് വികാസ്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് വികാസിനോട് ആവശ്യപ്പെട്ടിരുന്നത്. തന്റെ മകന്‍ കേസിനോട് സഹകരിക്കുമെന്ന് സുഭാഷ് പറഞ്ഞിരുന്നു. അതിനു ശേഷമാണ് വികാസ് പോലീസ് സ്‌റ്റേഷനിലെത്തിയത്. ചണ്ഡീഗഡിലെ സെക്ടര്‍ 26 പോലീസ് സ്‌റ്റേഷനില്‍ ഇതേ തുടര്‍ന്ന് വന്‍ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരുന്നത്.കീഴടങ്ങലിനു ശേഷമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വര്‍ണിക കുണ്ടു എന്ന യുവതിയെ കാറില്‍ പിന്തുടര്‍ന്ന് വികാസ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

Related News