Friday
15 Dec 2017

ചണ്ഡീഗഡിൽ വിദ്യാർഥികളെ ആകർഷിക്കുന്നതിന് പുതിയ മാർഗ്ഗങ്ങളുമായി അധ്യാപകർ

By: Web Desk | Saturday 30 September 2017 4:01 PM IST

ചണ്ഡീഗഡ് : വിദ്യാർഥികളെ ക്ലാസ്സിൽ പിടിച്ചിരുത്താൻ പുതിയ വിദ്യയുമായി എത്തുകയാണ് അധ്യാപകർ. ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലുള്ള സർക്കാർ സ്കൂളിലെ അധ്യാപകരാണ് വ്യത്യസ്തവും നൂതനവുമായ മാർഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്.

കോഗ്വാർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പുതിയ പഠനാനുഭവം തീർക്കുകയാണ്.

മാത്രമല്ല, കുട്ടികളെ പഠിപ്പിക്കുന്നതിന് ചതുരാകൃതിയിലും, വൃത്താകൃതിയിലുള്ള ബ്ലോക്കുകളുടെ സഹായവും അവർ സ്വീകരിക്കുന്നു. വിദ്യാർഥികൾ കൊണ്ടുവരുന്ന ബാഗിന് അധിക ഭാരം ഇല്ലെന്നും ഉറപ്പുവരുത്തും. രണ്ടുവർഷം മുൻപാണ് അവിടത്തെ അധ്യാപികമാർ കുട്ടികളെ പഠിപ്പിക്കാൻ ബ്ലോക്കുകളുടെ സഹായം തേടിത്തുടങ്ങിയത്. മാത്‍സ് ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഒന്നും രണ്ടും മൂന്നും ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനം ലളിതവും ആനന്ദകരവുമാക്കാനാണ് ഇത്തരത്തിലുള്ള പഠനരീതി.

സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയ ഈ നടപടിയെ ഗ്രാമത്തിലെ ആളുകളും അധികാരികളും പ്രശംസിച്ചു. സ്കൂളിലെത്തിയ ജില്ലാ കളക്ടർ അധ്യാപകരെയും കുട്ടികളെയും പ്രശംസിക്കുകയും, മറ്റ് സ്കൂളുകളോടും ഫലപ്രദമായ പഠനം ഉറപ്പുവരുത്താനായി ഈ രീതി ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ടു.

Related News